"നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്? "
(ലുക്കൊസ് - 24:5)
പരിശുദ്ധാത്മാവ്, മനുഷ്യാത്മാവ്, ദുരാത്മാവ് എന്നീ മൂന്നു നിലകളില്‍ ആത്മാവ് പ്രവര്‍ത്തിക്കുന്നു. മനുഷ്യനെ സൃഷ്ടിക്കുവാനായി ഊതപ്പെടുന്ന ദൈവാത്മാവിനെയാണ് മനുഷ്യാത്മാവ് എന്ന് ഉദ്ദേശിക്കുന്നത്. സൃഷ്ടിയെ കൃപ പ്രാപിപ്പിക്കുവാനായി യേശുക്രിസ്തു പാപത്തിന്റെ ശിക്ഷ ആയിരിക്കുന്ന മരണം ക്രൂശില്‍ അനുഭവിച്ച് പാപത്തോട് അനുസരണം പുലര്‍ത്തി മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ജീവനോട് അനുസരണം പുലര്‍ത്തിയ ആത്മാവാണ് പരിശുദ്ധാത്മാവ്. സകല സൃഷ്ടിക്കും മുഖാന്തരമായ യേശുക്രിസ്തുവിന്റെ മറുവിലയായ ക്രൂശുമരണത്തെ അംഗീകരിക്കാതെ സ്വയം ജീവിച്ചാല്‍ അവര്‍ തന്നെ അവര്‍ക്കു വേണ്ടി മറുവില ആയിപ്പോകും. അതിലൂടെ അവരുടെ ജീവന്റെ അളവ് കുറഞ്ഞുപോകും. ഈ അവസ്ഥയെ ആണ് ദുരാത്മാവ് എന്ന് ഉദ്ദേശിക്കുന്നത്. ശരീരത്തില്‍ ദൈവത്തിന്റെ ആത്മാവ് ഊതി ശരീരത്തെ സൃഷ്ടിക്കുമ്പോള്‍ ശരീരത്തിന്റെ സ്വഭാവങ്ങള്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വെളിപ്പെടുന്നു. ശരീരത്തിനുള്ളില്‍ വസിക്കുന്ന ആത്മാവാണ് ശരീരസ്വഭാവങ്ങളെ വെളിപ്പെടുത്തുന്നത്, മറിച്ച് ശരീരത്തിന് ആത്മ സ്വഭാവങ്ങളെ വെളിപ്പെടുത്തുവാന്‍ സാധ്യമല്ല. ആത്മാവ് ശരീരത്തെ ഉപാധിയാക്കി ശരീര സ്വഭാവങ്ങളെ വെളിപ്പെടുത്തുന്നതുകൊണ്ടാണ് ഈ ആത്മാവിനെ മനുഷ്യാത്മാവ് എന്ന് പറയുന്നത്. ശരീരത്തിന്റെ സ്വഭാവങ്ങളായ ഓരോ ആഗ്രഹങ്ങളും മറ്റു ശരീരങ്ങളോട് പരസ്പരം കടപ്പെടുത്തുന്നു.ഇങ്ങനെ പരസ്പരം കടപ്പെടുന്നത് ഓരോരുത്തരിലും വസിക്കുന്ന ആത്മാവിന്റെ നിയന്ത്രണത്തിലാണ് ഈ കടപ്പെടല്‍ ഒഴിവാക്കുവാന്‍ സാധിക്കാറില്ല . കാരണം അവരില്‍ വസിക്കുന്ന ആത്മാവ് അതിന്റെ ശരീര സ്വഭാവങ്ങളെ വെളിപ്പെടുത്തുമ്പോള്‍ ഒരു ശരീരത്തിന് മറ്റു ശരീരങ്ങളോടും ഈ ശരീരത്തോട് മറ്റു ശരീരങ്ങള്‍ക്കും സ്നേഹവും, താല്പര്യവും, ആരാധനയും, വിദ്വേഷവും, വെറുപ്പും, കുറ്റപെടുത്തലും, വിവേചിക്കലും ഇങ്ങനെ സമ്മിശ്രമായ അനുഭവങ്ങളിലൂടെ എല്ലാ ശരീരങ്ങളും പരസ്പരം കടപ്പെടുന്നു. കടപ്പെടുന്ന ഒരോ കടത്തിനും വില കൊടുക്കണം. വില കൊടുത്താല്‍ അത് കടപ്പെടല്‍ അല്ല. നാം അനുഭവിക്കുന്നത് നമ്മുടെ സ്വന്തം ആയിരുന്നെങ്കില്‍ വില കൊടുക്കേണ്ട, മറ്റുള്ളവര്‍ നമുക്ക് വില തന്നേനെ. ഇങ്ങനെ മറ്റുള്ളവരുമായി പരസ്പരം കടപ്പെട്ട്, പരസ്പരം കടപ്പെട്ടതിന് സ്വയമായി കടം വീട്ടുവാന്‍ പരസ്പരം സാധ്യമല്ലാത്തതിനാല്‍ ശരീരങ്ങളെ സംബന്ധിച്ച് പരസ്പരം കടപ്പെടുകയേ നിവര്‍ത്തിയുള്ളു. ഇങ്ങനെ സൃഷ്ടികള്‍ക്ക് പരസ്പരം കടപ്പെട്ടു മാത്രമെ ജീവിക്കുവാന്‍ സാധിക്കുകയുള്ളു എങ്കില്‍ അവര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും താന്‍ അറിയാതെ തന്നെ എല്ലാവരുമായി കടപ്പെട്ടാണ് നില്‍ക്കുന്നത്. അതിലുപരി ഈ കടത്തിന് വില കൊടുക്കുവാന്‍ സ്വയമായി ഒരു സാധ്യതയും ഇല്ല. മറ്റുള്ളവരാല്‍ ജീവിച്ചിട്ട് പിന്നീട് അവര്‍ക്ക് വില മടക്കി കൊടുത്താലും അത് അവരുടെതന്നെ വില കൊണ്ട് നമ്മള്‍ കൊടുത്തതാണ്. എങ്കില്‍ ഒരു മനുഷ്യനെ സംബന്ധിച്ച് സ്വയമായി കടം വീട്ടുവാന്‍ സാധ്യമല്ല. ഇതാണ് മനുഷ്യന്റെ അവസ്ഥ എങ്കില്‍ പരസ്പരം കടപ്പെടുകയല്ലാതെ മറ്റ് ഒരു വഴിയും ഇല്ല. നീതി പ്രകാരം ഇങ്ങനെ ഉണ്ടാകുന്ന കടത്തിന് കടം വീട്ടുവാന്‍ കഴിയാത്തിടത്തോളെ ആ കടത്തിന് ശിക്ഷ അനുഭവിക്കണം. ശിക്ഷ അനുഭവിക്കുന്ന കടം ആയതു കൊണ്ടാണ് അതിനെ പാപം എന്നു പറയുന്നത്. അതായത് ദൈവാത്മാവ് ഊതി ജീവന്‍ പ്രാപിക്കുന്ന ഓരോ ശരീരവും പാപമാണ്. ഇങ്ങനെ പാപമുള്ള ശരീരങ്ങള്‍ തമ്മില്‍ പരസ്പരം കടപ്പെട്ട് പരസ്പരം പാപികള്‍ ആയി പോകുന്നതു കൊണ്ടാണ് നീതിമാന്‍ ഒരുത്തന്‍ പോലുമില്ല എന്ന് വേദപുസ്തകം പറയുന്നത്. എന്നാല്‍ പൂര്‍ണ്ണ മനുഷ്യന്‍ ആയിരിക്കുന്ന യേശുക്രിസ്തു പാപത്തിന്റെ അവകാശമായിരിക്കുന്ന മരണം കാല്‍വറി ക്രൂശില്‍ അനുഭവിച്ച് ദൈവനീതി നിവര്‍ത്തിച്ച് മരണത്തില്‍ നിന്ന് ജയം പ്രാപിച്ച് ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നതിനാല്‍ ഈ പൂര്‍ണ്ണ മനുഷ്യന്‍ പൂര്‍ണ്ണ ദൈവവുമായി തീരുന്നു. ഇങ്ങനെ പൂര്‍ണ്ണ മനുഷ്യനും പൂര്‍ണ്ണ ദൈവവും ആയിരിക്കുന്ന യേശുക്രിസ്തുവിന്റെ കൃപയാല്‍ ആണ് ജീവിച്ചു നില്‍ക്കുന്നത്, അഥവാ തന്റെ ജീവനു പകരം യേശുവിന്റെ ജീവന്‍ മറുവില ആയതുകൊണ്ടാണ് എന്ന് അംഗീകരിച്ച്, തന്നില്‍ താന്‍ ജീവിക്കുന്നില്ല, തന്നില്‍ ക്രിസ്തു ജീവിക്കുന്നു എന്നും താന്‍ ആയിരിക്കുന്നത് ആ കൃപയാല്‍ ആണെന്നും അംഗീകരിച്ച്, ഈ ലോകത്തില്‍ പരസ്പരം കടപ്പെട്ടും, പരസ്പരം സ്നേഹിച്ചും,ഈ ലോകത്തെ അനുഭവിച്ചും, ജീവിച്ചു നില്‍ക്കുമ്പോള്‍ യഥാര്‍ത്ഥമായും സാക്ഷാല്‍ ദൈവം ആയിരിക്കുന്ന യേശുക്രിസ്തുവിനോട് മാത്രമാണ് നാം കടപ്പെടുന്നത്. ഇങ്ങനെ നാം യേശുക്രിസ്തുവിനോട് കടപ്പെടുമ്പോള്‍ യേശുക്രിസ്തു അനുഭവിച്ച പാപത്തിന്റെ ശിക്ഷ ആയിരിക്കുന്ന ക്രൂശുമരണം, നമ്മുടെ ജീവന്റെ മറുവില ആയി ദൈവനീതിയുടെ മുന്‍പില്‍ നാം പുലര്‍ത്തുന്ന നീതിയായി പരിഗണിക്കപ്പെടും. ഇങ്ങനെ ക്രിസ്തു നീതികരിച്ചവനെ ആർ കുറ്റം വിധിക്കും.
Powered By:
Tisser Technologies LLP
© Copyright Christotherapy Mission Korah Jacob Foundation. All rights reserved