Every Wednesday
06:30 AM to 08:30 AM
2nd SUNDAY - FELLOWSHIP
4 P.M - 6 P.M
MONDAY
TUESDAY
WEDNESDAY
THURSDAY
FRIDAY
11.00 AM - 1.00 PM
Click to Close
കോരജേക്കബിനെക്കുറിച്ച്
കോര ജേക്കബിന്റെ ജന്മസ്ഥലം കോട്ടയത്ത് തിരുവാര്‍പ്പ് എന്ന ഗ്രാമത്തിലാണ്. കട്ടത്തറ എന്ന ക്രിസ്തീയ കുടുംബത്തില്‍ (മാര്‍ത്തോമാ) പരേതനായ കെ. കെ. ചാക്കോയുടേയും ശ്രീമതി മോളി ചാക്കോയുടേയും നാലുമക്കളില്‍ ഇളയവനായി ആയിരത്തിതൊള്ളായിരത്തി അറുപത്തി നാലാം ആണ്ട് സെപ്റ്റംബര്‍ മാസം ഇരുപത്തിയാറാം തീയതി ജനിച്ചു. അവിവാഹിതനായ ഇദ്ദേഹത്തിന് രണ്ട് സഹോദരന്മാരും ഒരു സഹോദരിയും ഉണ്ട്.
വളരെ ചെറിയ പ്രായത്തില്‍ ഇദ്ദേഹം പല തൊഴിലുകളിലും വ്യാപ്യതനായി. വ്യത്യസ്ത മേഖലകളിലുള്ള വ്യക്തികളുമായും പ്രസ്ഥാനങ്ങളുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്നു. സാധാരണ ക്കാരില് സാധാരണക്കാരനാ യിരുന്ന ഇദ്ദേഹം സ്വന്തം കഴിവില്‍ ജീവിക്കാന്‍ ശ്രമിച്ചിട്ടും തന്റെ തൊഴില്‍ മേഖലകളിലെല്ലാം പരാജയപ്പെടാന്‍ തുടങ്ങി. കടബാധ്യതക്കാരനായി സ്വസ്ഥതയും സമാധാനവും നഷ്ടപ്പെട്ട് ദു:ഖിതനും നിരാശനും ഒന്നിനും കഴിവില്ലാത്തവനും എന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നു
തകര്‍ച്ചകളെ തുടര്‍ന്നാണ് തന്റെ ഇരുപത്തേഴാം വയസ്സില്‍ ആത്മീയതയിലേക്ക് തിരിഞ്ഞത്. ഇതൊരു സത്യാന്വേഷണം ആയിരുന്നില്ല. തകര്‍ച്ചകള്‍ക്ക് കാരണം അന്വേഷിക്കുകയായിരുന്നു. നിലവിലുള്ള മതവിശ്വാസങ്ങളെക്കുറിച്ചും ക്രിസ്തീയ സഭകളെക്കുറിച്ചും ആത്മാര്‍ത്ഥമായ ഒരന്വേഷണം ഇക്കാലത്ത് ഇദ്ദേഹത്തിനുണ്ടായി.
തന്റെ ചുറ്റുപാടുകളെക്കുറിച്ചും നന്മ തിന്മകളെക്കുറിച്ചും മനുഷ്യജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ചും ഉള്ള പ്രായോഗിക അറിവ് ചെറുപ്പം മുതലേ അദ്ദേഹത്തിന് ഉണ്ടായിരുന്നു. മറ്റു മനുഷ്യരില്ലെങ്കില്‍ താനില്ല എന്ന അറിവ് ചെറു പ്രായത്തില്‍ തന്നെ രൂഢമൂലമായിരുന്നു. മനുഷ്യരെ സ്നേഹിക്കു ന്നതിലും അവരുടെ പ്രശ്നങ്ങളില്‍ അവരോടൊപ്പം നിലനില്ക്കുന്നതിലും സന്തോഷിച്ചിരുന്നു
തന്നെപ്പോലെ തന്നെ ബുദ്ധിമുട്ടേണ്ടി വരുന്ന മറ്റുളളവര്‍ക്ക് ആശ്വാസവും ആശ്രയവും ജീവിതലക്ഷ്യവും എന്ന ഉദ്ദേശ്യത്തിനു വേണ്ടി ഇദ്ദേഹം നിയോഗിക്കപ്പെട്ടു. ഇങ്ങനെ ഒരു നിയോഗത്തില്‍ എത്തുന്നതില്‍ ഇദ്ദേഹത്തിന്റേതായ ശ്രമങ്ങളോ തീരുമാനങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. അത് അങ്ങനെ വന്നു ഭവിക്കുകയായിരുന്നു. ഈ കാലഘട്ടത്തില്‍ സ്വന്തമായ നിലയില്‍ ആത്മീയ ശുശ്രൂഷ ആരംഭിച്ചു. വലിയ കടബാധ്യതയുളളവരും ജീവിതത്തില്‍
ഒട്ടനവധി പ്രശ്നങ്ങള്‍ ഉള്ളവരും ഇദ്ദേഹത്തിന്റെ അടുത്ത് എത്തിക്കൊണ്ടിരുന്നു. ശുശ്രൂഷയിലൂടെ പലര്‍ക്കും ആശ്വാസം ലഭിക്കുകയും ചിലര്‍ക്ക് ആശ്വാസം ലഭിക്കാതിരിക്കുകയും ചെയ്തു. അങ്ങനെ തന്റെ ശുശ്രൂഷകളിലൂടെ അനുഗ്രഹം പ്രാപിച്ചവരുടേയും, പ്രാപിക്കാ തിരുന്നവരുടേയും അനുഭവങ്ങള്‍ ഈ സയന്‍സ് രൂപപ്പെടുത്താന്‍ ഇദ്ദേഹത്ത സഹായിച്ചു. പ്രത്യേകിച്ച് മാനസിക രോഗികളെക്കുറിച്ചും അവരുടെ മുന്‍ തലമുറകളെക്കുറിച്ചുമുള്ള പഠനങ്ങള്‍ ഈ സയന്‍സ്
രൂപീകരണത്തിന് അടിസ്ഥാന കാരണങ്ങളായി ഭവിച്ചു. ആത്മീയശുശ്രൂഷാ കാലങ്ങളില്‍ സ്വന്ത ജീവിതാനുഭവങ്ങളും മറ്റു വിശ്വാസികളുടെ അനുഭവങ്ങളും ഇദ്ദേഹത്തെ കൂടുതല്‍ പ്രായോഗികമായ ആത്മീയ സത്യങ്ങള്‍ മനസ്സിലാക്കാന്‍ ഇടയാക്കി. ദോഷങ്ങളാല് ആരേയും പരീക്ഷിക്കാതെ, എല്ലാം ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന ദൈവത്തിന്റെ വിശ്വാസികള്‍ക്ക് എന്തുകൊണ്ടാണ്
ദോഷങ്ങളും പ്രതിസന്ധി കളും ഉണ്ടാകുന്നത്? തലമുറകളായി ദൈവിക ശുശ്രൂഷ നടത്തുന്നവരുടെ പിന്തലമുറ എന്തുകൊണ്ടാണ് കഷ്ടതയിലൂടെ കടന്നുപോകുന്നത്? എന്തു കൊണ്ട് അടുത്ത തലമുറ അകാല ചരമം പ്രാപിക്കുന്നു? കോര ജേക്കബ് ഇതിനെല്ലാം ഒരു ഉത്തരം അന്വേഷിക്കുകയായിരുന്നു. ശുശ്രൂഷയുടെ ഭാഗമായി അനേകം മനോരോഗികളെ ക്ലിനിക്കല്‍
സൈക്യാട്രി സ്റ്റിന്റെ സഹായത്തോടെയും അല്ലാതെയും ശുശ്രൂഷിക്കേണ്ടതായി വന്നു. ഇങ്ങനെയുള്ള രോഗികളുമായും അവരുടെ കുടുംബാംഗങ്ങളുമായുമുളള ബന്ധം മനോരോഗങ്ങളെക്കുറിച്ച് ഇദ്ദേഹത്തെ അറിവുള്ളവനാക്കി ത്തീര്‍ത്തു. മെഡിക്കല്‍ ചികിത്സയിലൂടെ അല്ലാതെ ചിത്തഭ്രമം മാറ്റാമെന്ന് അവകാശ പ്പെടുന്ന വ്യക്തികളേയും സ്ഥലങ്ങളേയും രീതികളേയും
കുറിച്ച് അറിയാന്‍ ഇദ്ദേഹത്തിന് അവസരം ലഭിച്ചു. ഇത്തരം അവകാശവാദങ്ങളുടെ അപ്രാ യോഗികതയും, സൗഖ്യം കൊടുക്കാമെന്നു പറയുന്ന പലരും അവരു പോലും അറിയാതെ ഇതേ രോഗത്തിന്റെ പിടിയിലാണെന്നും, വികലപ്പെട്ട ആത്മീയ തയും മനോരോഗവും ഒന്ന് ഒന്നിന് പൂരകമായി നില നില്ക്കുന്നു എന്നും ഇദ്ദേഹം മനസ്സിലാക്കി
ഇത്തരം വികലതകളില്‍ നിന്നും ഓരോരുത്തരും അനുഭവിക്കുന്ന പ്രതിസന്ധികളില്‍ നിന്നും മാനവരാശിയെ രക്ഷിക്കുന്നതിനുവേണ്ടി കഴിഞ്ഞ ഇരുപതുവര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ച്ത്തില് ഇദ്ദേഹം വളര്‍ത്തിയെ ടുത്ത ശാസ്ത്രമാണ് സ്കൂള്‍ ഓഫ് ഫുള്‍നെസ്സ്. സാമൂഹികബന്ധങ്ങളില്‍ നിന്ന് വ്യത്യസ്തമല്ലാത്ത തരത്തില്‍
പൂര്‍വ്വാശ്രമ ബന്ധങ്ങളെ നോക്കിക്കാണുന്ന ഇദ്ദേഹം അത്തരത്തിലുളള ബന്ധങ്ങളില്‍ ബന്ധിതനല്ല. ഭൗതികസമ്പത്ത് ഒന്നുമില്ലെങ്കിലും അനേകരുടെ സ്നേഹത്തിനും കരുതലിനും പാത്രമായി അവരുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നതിനാല്‍ എല്ലാ അര്‍ത്ഥത്തിലും സമ്പന്നനാണ്. മാനവരാശി മുഴുവന്‍ ഉള്‍പ്പെട്ടുനില്‍ക്കുന്ന ക്രിസ്തുവിന്റെ സ്നേഹത്തെ മനസ്സിലാക്കിയ ഇദ്ദേഹം എല്ലാ മതങ്ങള്‍ക്കും സഭകള്‍ക്കും അതീതമായി ക്രിസ്തുവിനെ കണ്ടു
. ഇദ്ദേഹം വളര്‍ത്തിയെടുത്ത സ്കൂള്‍ ഓഫ് ഫുള്‍നെസ്സ് എന്ന ശാസ്ത്രം ഒരു ക്രിസ്റ്റോതെറാപ്പിയാണ്. ڇഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തുവത്രെ എന്നില്‍ ജീവിക്കുന്നു; ഇപ്പോള്‍ ഞാന്‍ ജഡത്തില്‍ ജീവിക്കുന്നതോ
എന്നെ സ്നേഹിച്ച് എനിക്കുവേണ്ടി തന്നത്താന്‍ ഏല്പിച്ചു കൊടുത്ത ദൈവപുത്രങ്കലുളള വിശ്വാസത്താലത്രേ ജീവിക്കുന്നത് ڈ ജീവന് ആധാരം ആത്മാവാണ്. ആത്മാവിന്റെ പൂര്ണ്ണതയുളളവരില് ആരോഗ്യം, ബുദ്ധി, ഓര്‍മ്മ, സ്നേഹം, സ്വഭാവശുദ്ധി ,രൂപഗുണം എന്നിവ ഉണ്ടായിരിക്കും. ജീവിതത്തെ വളരെ
യാഥാര്‍ത്ഥ്യബോധത്തോടെ കാണുന്നവരും പ്രതിബദ്ധ തയുള്ളവരും പ്രകൃതിയോടും സമൂഹത്തോടും സഹജീവികളോടും കടപ്പെട്ടവരും ഭൗതിക സമൃദ്ധിയുളളവരും സൗഭാഗ്യങ്ങളും സമാധാനവും സന്തോഷവും അനുഭവിച്ച് ജീവിതം ആസ്വദിക്കാന്‍ പ്രാപ്തിയുള്ളവരും പ്രവൃത്തികളില്‍ ഉത്സുകരും പാപഭാരമില്ലാത്തവരും ഭയരഹിതരും ആയിരിക്കും
ആത്മാവിന് അപൂര്ണ്ണതയുളളവരുടെ ആരോഗ്യം, ഓര്‍മ്മ, ബുദ്ധി, രൂപഗുണം, സ്നേഹം, സ്വഭാവശുദ്ധി എന്നിവ പൂര്‍ണ്ണമായും ജീവിതത്തില്‍ പ്രയോഗക്ഷമ മായിരിക്കുകയില്ല. ആത്മാവിന്റെ പൂര്‍ണ്ണ അപൂര്‍ണ്ണ, ആരോഹണ അവരോഹണക്രമം അനുസരിച്ച് കടുത്ത രോഗങ്ങള്‍, അപകടമരണങ്ങള്‍, സാമ്പത്തികനഷ്ടം, കടബാധ്യതകള്‍, പല കുഴപ്പങ്ങളില്‍ ചെന്നുചാടുക, മറ്റുളളവരുടെ അപ്രീതി സമ്പാദിക്കുക, വ്യക്തിബന്ധങ്ങള്‍ തകര്‍ന്നു പോകുക, പ്രവര്‍ത്തന
മേഖലകള്‍ മന്ദീഭവിക്കുക, സ്വാഭാവിക കഴിവുകള്‍ നഷ്ടപ്പെട്ടുപോകുക, സമൂഹത്തോടും സഹജീവികളോടും വിരക്തി, പ്രത്യേകിച്ച് സഹജീവികളെ മാനിക്കാനും സ്നേഹിക്കാനുമുള്ള കഴിവില്ലാതെ അവരെ യും സമൂഹത്തെയും ബന്ധുമിത്രാദികളെയും കുറ്റപ്പെടുത്തി നെഗറ്റീവായ ആശയങ്ങളില്‍ ജീവിക്കുന്നവരും ആയിരിക്കും. ദൈവതേജസ്സിന്റെ പ്രതീകമായ പ്രപഞ്ചവും അതില്‍ ഉള്‍പ്പെട്ടുനില്‍ക്കുന്ന ഭൂമിയും അതിന്റെ സൗഭാഗ്യങ്ങളും അനുഭവിക്കുന്നതിനെ ഭയക്കുന്നു. ലോകത്തിന്റെ സുഖസമൃദ്ധിയെ
കുറ്റപ്പെടുത്തിയും ദൈവത്തിന്റെ സ്വഭാവമായി ഓരോരുത്തരിലും അടങ്ങിയിരിക്കുന്ന സിദ്ധികളേയും വാസനകളേയും അഭിരുചികളേയും പ്രത്യേകിച്ച് കല, കായിക, ബൗദ്ധിക സിദ്ധികളെയെല്ലാം ഭയക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ കടുത്ത വിഷാദരോഗത്തിന് അടിമകളായിത്തീരും
. അകാരണമായ ഭയം, ജീവിത സൗകര്യങ്ങളോട് വിരക്തി, സഹജീവികളോട് അസഹിഷ്ണുത, ചിലരില്‍ കടുത്ത ഉറക്കം, ചിലരില്‍ ഉറക്കമില്ലായ്മ, കടുത്ത ദാഹം , ദാഹമില്ലായ്മ, നെഞ്ചിന് ഭാരം , തോളു പിടിച്ചമര്ത്തുന്നതു പോലെ, സന്ധികളില്‍ നീരും വേദനയും, കണ്ണിന് വേദന, പ്രത്യേകിച്ച് നടുവിനു വേദന, ശരീരത്തിലെ ഗ്രന്ഥികളുടെ ക്രമം തെറ്റിയ പ്രവര്‍ത്തനം, മലബന്ധം, വായില്‍ വരള്‍ച്ച, ഉമിനീരിന്റെ അളവ് വര്‍ദ്ധിക്കുക, നാക്കിന് തരിപ്പും തടിപ്പും അനുഭവപ്പെടുക,
ചുണ്ടുകള്‍ വലിഞ്ഞുമുറുകി ചുനപുരണ്ട മാതിരി, തല പുകച്ചില്‍, തലയില്‍ കൃമികള്‍ ഇഴയുന്നതു പോലെ തോന്നുക, നെറ്റിയില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചതുപോലെ തോന്നുക, തിരുനെറ്റിയില്‍ എന്തോ ഇരിക്കു ന്നതുപോലെ തോന്നി ഏകാഗ്രത നഷ്ടപ്പെടുക, സ്ത്രീകളുടെ ഓവുലേഷന്റെ ക്രമം തെറ്റുക, യാതൊന്നിനോടും താല്പര്യമില്ലായ്മ, ഒന്നിനോടും വൈകാരി കമായ പ്രതികരണമില്ലായ്മ ചിന്തയില്ല, സംസാരമില്ല, സംസാരിച്ചാല്‍ തന്നെ പണിപ്പെട്ട് ഒന്നോ രണ്ടോ വാക്കുകള്‍ മാത്രം.
ഇങ്ങനെ മാനസിക പ്രശ്നങ്ങള്‍ക്ക് അപ്പുറമായി ശാരീരിക ബുദ്ധിമുട്ടുകളും പ്രത്യക്ഷപ്പെടുന്നു. ഇങ്ങനെയുള്ളവര്‍ കാലാന്തരത്തില്‍ മാനിക് സ്റ്റേജില്‍ എത്തിപ്പെടാന്‍ സാദ്ധ്യതയുണ്ട്. ഇതോടെ അവര്‍ തികഞ്ഞ ഇല്യൂഷനില്‍ എത്തിച്ചേരുകയാണ്. ഇല്ലാത്തത് കാണുകയും കേള്‍ക്കുകയും ചെയ്ത് സംശയരോഗികള്‍ ആയിത്തീരുന്നു. ഇത് അവരുടെ കുടുംബസമാധാനത്തെ തകര്ക്കു ന്നു. തങ്ങ ളെത്തന്നെ മറന്ന് പലതും
പ്രവര്‍ത്തിക്കുകയും പിന്നെ അതേക്കുറിച്ച് ഓര്‍ത്ത് ഭാരപ്പെടുകയും ചെയ്യും. ഇതിലൂടെ സ്വയനിന്ദയും വൈരാഗ്യവും എല്ലാം കൂടിക്കുഴഞ്ഞ ഒരു പ്രത്യേക വികാരത്തിന് അടിമയായിത്തീരുന്നു. തലച്ചോറിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് മറ്റെല്ലാ അവയവങ്ങളും പ്രവര്‍ത്തിക്കുന്നത്. തലച്ചോറിന്റെ നിര്ദ്ദേശധാര തെറ്റുമ്പോള്‍
. മനുഷ്യനില്‍ കടന്നുവരുന്ന വികാരമാണ് ഭയം. ഈ ഭയം മറ്റു മനുഷ്യരോട് തര്‍ക്കിക്കാന്‍ തക്കവിധത്തില്‍ പ്രേരിപ്പിക്കുന്നു അവര്‍ സത്യമല്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. ഇത് ഭോഷ്ക്കാണ്. ഈ ഭോഷ്ക്ക് അവരെ ഭയപ്പെടുത്തി (ഇല്യൂഷനുകളില്‍ യാത്ര ചെയ്ത്) ജീവന് അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നു. ജീവിതത്തില്‍ പ്രത്യാശ നശിച്ച് സ്വന്തം ജീവിതത്തെ ശിക്ഷിക്കല്‍. ഇത് ചിലര്‍ പ്രത്യക്ഷത്തില്‍ ചെയ്യുമ്പോള്‍ മറ്റു മനോരോഗികള്‍ പുറത്തു വെളിപ്പെടുത്താതെ മരണത്തെ ആഗ്രഹിക്കുന്നു അഥവാ
താലോലിക്കുന്നു അതിനായി അവര്‍ കണ്ടെത്തുന്ന കാരണങ്ങള്‍ സത്യമല്ല. ചിലര്‍ക്ക് അങ്ങനെ ചിന്തിക്കുന്നത് സത്യമല്ലെന്ന് അറിയാമെങ്കിലും കുഴപ്പമില്ലായെന്ന് സ്വയം അറിയാവുന്ന കാര്യവും കുഴപ്പം ഉണ്ടാകുമെന്ന് ചിന്തിച്ച് സ്വയം പീഡനത്തില്‍ എത്തുന്നതായി കണ്ടുവരുന്നു. ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും ഒരാള്‍ അസ്വസ്ഥനാകുന്നതാണ് ബുദ്ധിഭ്രമം. ഇത് ബുദ്ധിവളര്ച്ചയില്ലായ്മയല്ല
ബുദ്ധിയുടെ തെറ്റായ നിലപാടാണ്. ഇത് മനസ്സിന്റെ വ്യഥകൊണ്ട് കടന്നുവരുന്ന അസുഖമല്ല. ബുദ്ധിഭ്രമം സംഭവിച്ചവര്‍ക്ക് മാനസിക വ്യഥ കൂടുന്നു. അവര്‍ ചെറിയ സംഭവങ്ങളെപ്പോലും അത്യധികം ഭയക്കുന്നു. താന്‍ രോഗിയാണ് എന്ന തോന്നല്‍; നടക്കുമ്പോള്‍ വീഴുമെന്ന തോന്നല്‍, മാരകായുധങ്ങള്‍ കരുതുന്നു, ആരൊക്കെയോ അവരെ ഉപദ്രവിക്കാന്‍ വരുന്നതായി തോന്നുന്നു. അങ്ങനെ എല്ലാറ്റിന്റെയും നെഗറ്റീവ് ചിന്തിക്കുന്നു
എല്ലാ അര്‍ത്ഥത്തിലും ഭോഷ്ക്കില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഒരാളുടെ മനസ്സിന്റെ തെറ്റിദ്ധാരണകളെ മാറ്റുവാനായി ചില മാനസിക ഉല്ലാസങ്ങളോ മറ്റുളളവരുടെ നല്ല ഇടപെടലുകളോ ഒന്നും ഫലിക്കുന്നതായി കാണുന്നില്ല. അതായത് സൈക്കോളജിക്കല്‍ ചികിത്സാ രീതി ഒരു സൈക്യാട്രിക് രോഗിയില്‍ ഫലിക്കുന്നില്ല. നിര്‍ദ്ദേശിക്കുന്നതും ഉപദേശിക്കു ന്നതുമായ
കാര്യങ്ങള്‍ അവര്‍ക്ക് ഉള്‍ക്കൊളളാന്‍ പറ്റാത്ത വിധത്തില്‍ അവര്‍ ഭോഷ്ക്കിന്റെ പരമോന്നതിയില്‍ എത്തിയിരിക്കുന്നു. മാനസിക രോഗത്തില്‍ എത്തിയിരിക്കുന്ന ഒരാളെ, അവര്‍ ചിന്തിച്ചു വച്ചിരിക്കുന്ന ആശയങ്ങളെ പറഞ്ഞു മാറ്റാന്‍ കഴിയുന്നില്ല. അവരുടെ ചിന്ത അത്രമാത്രം വികലമായി നില്ക്കുന്നു. ഇത് ഒരു പ്രത്യേക ദിവസം സംഭവിക്കുന്ന വികലതയല്ല
തലമുറകളുടെ പിന്തുടര്ച്ചയാണ്. മനുഷ്യസ്വഭാവങ്ങള്‍ എല്ലാം തന്നെ മറ്റുള്ളവരില്‍ നിന്ന് വരുന്നതാണ്. ശാരീരിക ആകൃതിയിലും ചെയ്തികളിലും ഭക്ഷണ രീതിയിലും വസ്ത്രധാരണത്തിലും സംസാരത്തിലും നോട്ടത്തിലും നടപ്പിലും നമുക്ക് ഒരാളില്‍ അവരുടെ പൂര്‍വ്വികരെ കാണാന്‍ കഴിയുന്നു. ഇന്ദ്രിയ സംബന്ധിയായ മിഥ്യാബോധമാണ് ഹാലുസിനേഷന്‍ (മതിഭ്രമം).
,ഹാലുസിനേഷനില്‍ എത്തിയവര്‍ കാഴ്ച, കേള്‍വി, മണം, രുചി, സ്പര്‍ശം എന്നീ പഞ്ചേന്ദ്രിയാനുഭവങ്ങള്‍ തെറ്റായ രീതിയിലാണ് മനസ്സിലാക്കുന്നത് അഥവാ അവര്‍ അവരോടുതന്നെ കള്ളം പറയുന്നു (തെറ്റിദ്ധരിക്കപ്പെടുന്നു). ചെവിക്കുളളില്‍ തീവണ്ടി, വിമാനം എന്നിവയുടെ ശബ്ദങ്ങള്‍, മണിമുഴങ്ങുന്നതു പോലെ, പശു അമറുന്നതുപോലെ തോന്നുക, മറ്റാരും കാണാത്തതും ഇല്ലാത്തതുമായ കാഴ്ചകള്‍ കാണുക, മറ്റുള്ളവര്‍ക്കും അവരവര്‍ക്കു തന്നെയും
സംഭവിക്കാവുന്നതും സംഭവിക്കാത്തതുമായ കാര്യങ്ങള്‍ ദര്‍ശനമായും പ്രവചനമായും പറയുക, മറ്റുള്ളവര്‍ക്ക് അനുഭവപ്പെടാത്ത കര്‍പ്പൂരത്തിന്റെയും കുന്തിരിക്കത്തിന്റെയും മുല്ലപ്പൂവിന്റെയും വാസന അനുഭവിക്കുക; സുഗന്ധാഭിഷേകം എന്നൊക്കെ ക്കരുതി ഇത്തരം ഹാലൂസിനേഷനുകള്‍ ചിലര്‍ ദൈവിക സിദ്ധിയായി തെറ്റിദ്ധരിക്കുന്നു. ദൂരെ നടക്കുന്ന കാര്യങ്ങള്‍ തല്‍സമയം അറിയാനുള്ള അത്ഭുത ശക്തി
അംഗവിക്ഷേപങ്ങള്‍ കൊണ്ട് സകലത്തെയും നിയന്ത്രിക്കാനുളള മാന്ത്രിക സിദ്ധി എന്നിങ്ങനെ പലതും തനിക്കുണ്ടെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇവയെല്ലാം ഓരോതരം ഡെലൂഷനു കളാണ്. ഡെലൂഷനകള് വെളിപ്പെടുന്നത് അസന്തുലിതാവസ്ഥയില്‍ imbalanced personality എത്തിയവരിലാണ്
. . ,. അവരുടെ മനസ്സിലും ചിന്തയിലും വെളിപ്പെടുന്ന കാര്യം സത്യമാണെന്ന് അവരുപോലും അറിയാതെ വിശ്വസിച്ചു പോകുന്നു. അങ്ങനെ ഭോഷ്ക്കിനെ സത്യമായി തെറ്റിദ്ധരിക്കുന്നു. ڇഅവന് ഭോഷ്ക്കു പറയുമ്പോള്‍ സ്വന്തത്തില്‍ നിന്ന് എടുത്തു പറയുന്നു. അവന് ഭോഷ്ക് പറയുന്നവനും അതിന്റെ അപ്പനുമാകുന്നു." (യോഹന്നാന് 8 : 44)
. .. സ്ത്രീ പുരുഷ അനുപാതം തുല്യമായ ആത്മാവ് വസിക്കുന്നവര്‍ പൂര്‍ണ്ണമായും സന്തുലിതാവസ്ഥയില്‍ ആയിരിക്കും (balanced personality). ڇ സൃഷ്ടിച്ചവന് ആദിയില്‍ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചുവെന്നും, അതു നിമിത്തം മനുഷ്യന് അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോട് പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും എന്ന് അരുളിച്ചെയ്തു എന്നും നിങ്ങള്‍ വായിച്ചിട്ടില്ലയോ ?
അതുകൊണ്ട് അവര്‍ മേലാല്‍ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷ്യന് വേര്‍പിരിക്കരുത് എന്ന് ഉത്തരം പറഞ്ഞു." (മത്തായി 19 : 4 - 6) ڇദൈവം ആത്മാവാകുന്നു." (യോഹന്നാന് 4 : 24) ڇജീവിപ്പിക്കുന്നത് ആത്മാവാകുന്നു.ڈڈ(യോഹന്നാന് 6 : 63)
ദൈവാത്മാവാണ് ജീവന് ആധാരം. ദൈവാത്മാവിനാല്‍ സൃഷ്ടിക്കപ്പെടുന്ന സ്ത്രീയിലും പുരുഷനിലും വസിക്കുന്ന ആത്മാവ് ഒന്നത്രെ രണ്ടുപേരിലും വസിക്കുന്ന ദൈവാത്മാവ് ഒന്നായതിനാല്‍ ഇവര്‍ രണ്ടല്ല, ഒന്നത്രെ. ആത്മാവ് ഒന്നായതിനാല്‍ സ്വാഭാവികമായി യോജിക്കുന്നതിനെയാണ് ദൈവം യോജിപ്പിച്ചു എന്നു പറയുന്നത്. എന്നാല്‍ ഭാര്യയിലും ഭര്‍ത്താവിലും ഇരിക്കുന്ന ആത്മാവ് ഒന്നല്ലാതെ വരുമ്പോള്‍ യോജിക്കുകയില്ലായെന്നു മാത്രമല്ല തമ്മിലുള്ള തര്‍ക്കവും
വൈര്യവും ആത്മാവിന്റെ വ്യത്യാസമനുസരിച്ച് ഉണ്ടാകുന്നു. മാതാപിതാക്കളുടെ അനൈക്യം മൂലം അവരുടെ സ്യഷ്ടിയുടെ അനുപാതം തെറ്റുന്നു. ആനുപാതിക ക്രമീകരണങ്ങളുടെ വ്യത്യാസത്തില്‍ ബുദ്ധിയ്ക്കും ഓര്‍മ്മയ്ക്കും കഴിവുകള്‍ക്കും ശാരീരിക ശേഷിക്കും വ്യത്യാസങ്ങള്‍ കാണുന്നു. മാതാപിതാക്കളുടെ അനൈക്യം എന്നു പറയുന്നത് തലമുറകളുടെ അനൈക്യം കൂടി ഉള്‍പ്പെട്ടതാണ്. ഇങ്ങനെയുള്ളവര്‍ക്ക് ബുദ്ധിനാശം സംഭവിക്കുകയും,
പകയും അസൂയയും വിദ്വേഷവും വര്‍ദ്ധിച്ചു വരികയും ചെയ്യുന്നു. എത്ര ശ്രമിച്ചാലും ഈ അരിഷ്ടതയില്‍ നിന്ന് മോചിതരാകാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല അവര്‍ കൂടുതല്‍ പാപഭാരത്തില്‍ എത്തുകയും ചെയ്യുന്നു. ഇങ്ങനെയുളളവരില്‍ ഭയത്തിന്റെ അളവും വര്‍ദ്ധിക്കുന്നു. അവരില്‍ വസിക്കുന്ന ഭീരുത്വത്തിന്റെ ആത്മാവിന്റെ നിയന്ത്രണത്തിലായിരിക്കും പിന്നീടുള്ള അവരുടെ ചെയ്തികള്‍. അത് അവരെ ഏതു നാശത്തിലും കൊണ്ടെത്തിക്കും. ഏതു പാപ ലോകത്തേയ്ക്കും തങ്ങളറിയാതെ വലിച്ചിഴയ്ക്കപ്പെടും,
ആത്മഹത്യയില്‍ വരെ. അങ്ങനെയുളള ആത്മാവിന്റെ ശക്തിയാല്‍ അവര്‍ അറിയാതെ തന്നെ സാമൂഹിക വിരുദ്ധരും അസാന്മാര്ഗികളുമായിത്തീരും. സ്വന്ത കഴിവുകൊണ്ട് എത്ര ശ്രമിച്ചിട്ടും ആ സ്വഭാവത്തില്‍ നിന്ന് മാറാന്‍ കഴിയാതെ പാപഭാരത്തില്‍ എത്തുകയും ചെയ്യും. ആ പാപഭാരം അടുത്ത തലമുറയിലേയ്ക്കു പോയി വലിയ അനര്‍ത്ഥങ്ങള്‍ വരുത്തിവയ്ക്കുന്നു.
പൂര്‍വ്വികര്‍ ഏത് അളവില്‍ ദൈവത്തിന്റെ ആത്മാവിനെ പ്രാപിച്ചോ ആ അളവിലും, ഏത് അളവില്‍ ദൈവത്തെ പ്രാപിക്കാതെ അവരുടെ മുന്‍ തലമുറയിലെ ആത്മാവിന് വിധേയപ്പെട്ടിരുന്നോ ആ ആത്മാവിന്റെ അളവിലും ഇപ്പോള്‍ ജീവിക്കുന്നവരില്‍ ആത്മാവ് വസിക്കുന്നു. പിതാവിന്റെയും അദ്ദേഹത്തിന്റെ സഹോദരീസഹോദരന്മാരുടേയും മാതാവിന്റെയും അവരുടെ സഹോദരീസഹോദരന്മാരുടേയും, അവരുടെ മാതാപിതാക്കളുടേയും അങ്ങനെ ഒട്ടനവധി ആത്മാക്കളുടെ അംശങ്ങളാണ് ഒരാളില്‍ പ്രത്യക്ഷപ്പെടുന്നത്. അല്ലാതെ ഒരു വ്യക്തിയുടെ ആത്മാവ് മാത്രമായി
ആര്‍ക്കും ലഭിക്കുന്നില്ല. അങ്ങനെ വിവിധ ആത്മാക്കളുടെ ആശയങ്ങള്‍ തമ്മിലുള്ള പൊരുത്ത ക്കേടുകള്‍ അയാളുടെ ചിന്താഗതിയെ വികലപ്പെട്ടതാക്കിത്തീര്ക്കുന്നു. മാതാപിതാക്കളുടെ അനൈക്യം മൂലം അവരുടെ സ്യഷ്ടിയുടെ അനുപാതം തെറ്റുന്നു. ഉദാഹരണമായി പറഞ്ഞാല്‍; ഒരു ചില്ലില്‍ കല്ലെറിയുമ്പോള്‍ അത് എങ്ങനെ ഛിന്നി നില്ക്കുന്നുവോ അതു പോലെ ഓരോ നിമിഷത്തിലും ഇവരുടെ ആശയങ്ങള്‍ മാറി മറിഞ്ഞ്
വരികയും, ഒരിക്കലും വര്‍ത്തമാനകാലത്തില്‍ ജീവിക്കാന്‍ പറ്റാതെ വരികയും, അങ്ങനെ അവര്‍ ഒരു സ്പ്ലിറ്റ് പേഴ്സണാലിറ്റി ആയിത്തീരുകയും ചെയ്യുന്നു. മാതാപിതാക്കളുടേയും സഹോദരീസഹോദരന്മാരുടേയും ആത്മാവ് പൂര്ണ്ണപ്പെടുന്നില്ലായെങ്കില് അടുത്ത തലമുറയില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാകുന്നു. പൂര്ണ്ണപ്പെടാത്ത ആത്മാവിന്റെ
അംശങ്ങള്‍ അടുത്ത തലമുറയില്‍ വരുമ്പോള്‍ മുന്‍തലമുറയിലെ രോഗങ്ങളും അസ്വസ്ഥതകളും വികലതകളും പിന്തുടരുന്നതായി കാണുന്നു. രോഗങ്ങള്‍ക്കും പ്രതിസന്ധി കള്‍ക്കും പാരമ്പര്യമുണ്ട്. ഓരോരുത്തരുടേയും ഫാമിലി ട്രീ (വംശാവലി) കൃത്യമായി പരിശോധിച്ചാല്‍ ഓരോരുത്തരിലും ഇന്നു കാണുന്ന ഓരോ അവസ്ഥയുടേയും മൂല കാരണം കണ്ടുപിടിക്കാന്‍ കഴിയും. രോഗങ്ങള്‍ മാത്രമല്ല,
കടബാധ്യത, ആപത്ത്, അപകട മരണം, ആത്മഹത്യകള്‍ പോലും ചില കാല ദൈര്ഘ്യങ്ങളിലോ തലമുറകള്‍ താണ്ടിയോ വീണ്ടും പ്രത്യക്ഷപ്പെടുന്നു. ദുര ന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ശക്തി കൂടിക്കൊണ്ടിരിക്കുന്നു. മുന്‍ തലമുറയിലെ ആത്മാവ് പൂര്ണ്ണപ്പെടുകയാണെങ്കില് അടുത്ത തലമുറയില്‍ ഉളളവര്‍ പൂര്ണ്ണപ്പെട്ടവര് ആയിരിക്കും.
അതുകൊണ്ടാണ് ആത്മാവിന്റെ മോക്ഷം മനുഷ്യജീവിതത്തില്‍ അതിപ്രധാനമായ ഒന്നായത്. ڇ ഒരു മനുഷ്യന് സര്‍വ്വലോകവും നേടിയിട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊള്വാന് മനുഷ്യന് എന്തു മറുവില കൊടുക്കും?" (മത്തായി 16 : 26)
സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങള്‍ക്ക് ആവശ്യം എന്നു അറിയുന്നുവല്ലോ. മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍; അതോടുകൂടെ ഇതൊക്കെയും നിങ്ങള്‍ക്കു കിട്ടും. അതുകൊണ്ടു നാളെയ്ക്കായി വിചാരപ്പെടരുത്; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിനു അന്നന്നത്തെ ദോഷം മതി." (മത്തായി 6 : 32 - 34)
ഈ ഭൂമിയില്‍ വച്ചു തന്നെ ദൈവത്തിന്റെ ആത്മാവിനെ പ്രാപിക്കുന്നവരാണ് നിത്യതയില്‍. അങ്ങനെയുള്ളവരുടെ ആത്മാവ് മരിക്കുന്നില്ല. അവരുടെ ആത്മാവ് ശരീരം വേര്‍പെട്ട് മറ്റു ശരീരങ്ങളില്‍ വീണ്ടും ദൈവാത്മാവായി പ്രവര്‍ത്തിക്കുന്നു. ബൈബിളില്‍ ദാവീദ് പറയുന്നു: 'ഇതാ ഞാന്‍ അകൃത്യത്തില്‍ ഉരുവായി പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു'.
ദാവീദിന്റെ മാതാ പിതാക്കളുടെ പാപത്തിലാണ് ദാവീദ് ജനിച്ചത്. മാതാപിതാക്കളുടെ ആത്മാവാണ് ദാവീദിന്റെ ആത്മാവ്. പൂര്‍വ്വികരുടെ ആത്മാവ് ഏത് അളവില്‍ അപൂര്ണ്ണതയില് ആയിരുന്നോ അതേ അളവില്‍ ദാവീദ് ആ ആത്മാവിന്റെ ഓഹരിക്കാരനാണ്. അങ്ങനെ പൂര്‍വ്വികരുടെ ആത്മാവിന്റെ സ്വഭാവങ്ങളും അനുഭവങ്ങളും ജീവിതത്തില്‍ പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ടാണ് പൗലോസ് അപ്പൊസ്തലന് റോമര്‍ക്കെഴുതിയ ലേഖനം ഏഴാം അദ്ധ്യായത്തില്‍ പറയുന്നത്:-
ڇഞാന്‍ പ്രവര്‍ത്തിക്കുന്നതു ഞാന്‍ അറിയുന്നില്ല; ഞാന്‍ ഇച്ഛിക്കുന്നതിനെയല്ല പകക്കുന്നതിനെയത്രേ ചെയ്യുന്നത്. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലത് എന്നു ഞാന്‍ സമ്മതിക്കുന്നു.ആകയാല്‍ അതിനെ പ്രവര്‍ത്തിക്കുന്നത് ഞാനല്ല, എന്നില്‍ വസിക്കുന്ന പാപമത്രേ, എന്നില്‍ എന്നുവച്ചാല്‍ എന്റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്നു ഞാന്‍ അറിയുന്നു; നന്മ ചെയ്യാനുളള താത്പര്യം എനിക്കുണ്ട്;
പ്രവര്‍ത്തിക്കുന്നതോ ഇല്ല. ഞാന്‍ ചെയ്വാന് ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവര്‍ത്തിക്കുന്നത് ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ. അങ്ങനെ നന്മ ചെയ്വാന് ഇച്ഛിക്കുന്ന ഞാന്‍ തിന്മ എന്റെ പക്കല്‍ ഉണ്ട് എന്നൊരു പ്രമാണം കാണുന്നു
ഉളളംകൊണ്ടു ഞാന്‍ ദൈവത്തിന്റെ ന്യായപ്രമാണത്തില്‍ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്റെ അവയവങ്ങളില്‍ കാണുന്നു; അത് എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന് എന്നെ ബദ്ധനാക്കിക്കളയുന്നു. അയ്യോ ഞാന്‍ അരിഷ്ടമനുഷ്യന്‍! ഈ മരണത്തിന് അധീനമായ ശരീരത്തില്‍ നിന്ന് എന്നെ ആര് വിടുവിക്കും?
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ഞാന്‍ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാന്‍ തന്നെ ബുദ്ധികൊണ്ട് ദൈവത്തിന്റെ പ്രമാണത്തെയും ജഡം കൊണ്ട് പാപത്തിന്റെ പ്രമാണത്തേയും സേവിക്കുന്നുڈ (റോമര്‍ 7 : 15 - 25) ഇവിടെ പൗലോസിനെക്കൊണ്ട് തിന്മ ചെയ്യിക്കുന്ന പാപം എന്നു പറയുന്നത് പൗലോസില്‍ ഇരിക്കുന്ന ആത്മാവിനെ ഉദ്ദേശിച്ചാണ്.
ഈ ആത്മാവിന് സ്വയമായി നന്മ അവകാശപ്പെടാന്‍ കഴിയുന്നില്ല. അതു കൊണ്ടത്രെ പൗലോസ് പറയുന്നു എന്റെ ശരീരത്തില്‍ നന്മ വസിക്കുന്നില്ല. എന്നാല്‍ പൂര്‍വ്വികരുടെ ആത്മാവിനെമാറ്റി ക്രിസ്തുവിന്റെ ആത്മാവ് പൗലോസില്‍ വരുന്നതോടുകൂടി പൗലോസിന്റെ ശരീരവും ക്രിസ്തുവിന്റേത് എന്നു പറയാം
പൗലോസിന്റെ ശരീരം പാപമാണെന്നും ശരീരത്തിന് നീതിപ്രകാരം ശിക്ഷയുണ്ടെന്നും, ശരീരം നീതിയുടെ മുന്നില്‍ ജീവിച്ചു നില്‍ക്കുകയില്ലെന്നും ഇപ്പോള്‍ ജീവിച്ചു നില്‍ക്കുന്നത് തനിക്കു വേണ്ടി നീതിമാന് ബലിയായതു കൊണ്ടാണെന്നും, തന്റെ ശരീരത്തിന്റെ ഉടമ താന്‍ അല്ലെന്നും ബോദ്ധ്യപ്പെട്ട പൗലോസ് പറയുന്നു : 'എന്നില്‍ ഞാന്‍ ജീവിക്കുന്നില്ല; ക്രിസ്തു അത്രേ ജീവിക്കുന്നു; ഞാന്‍ ആയിരിക്കുന്നത് ക്രിസ്തുവിന്റെ കൃപയാല്‍'.
പൂര്‍ണ്ണമായും ക്രിസ്തുവിന്റെ കൃപയാല്‍ ജീവിക്കുന്ന പൗലോസും ക്രിസ്തുവും ഒന്നുതന്നെ. ആത്മാവ് ശരീരത്തില്‍ ലീനമായിരിക്കുന്നതു കൊണ്ടാണ് ജീവന് കിട്ടുന്നത്. ആത്മാവിന്റെ പൂര്ണ്ണതയനുസരിച്ച് ശരീരവും പൂര്ണ്ണപ്പെടുന്നു. ശരീരവും ആത്മാവും തമ്മില്‍ വേര്‍തിരിച്ചു കാണാന്‍ സാധ്യമല്ല. ڇസമാധാനത്തിന്റെ ദൈവം തന്നെ നിങ്ങളെ മുഴുവന്‍ ശുദ്ധീകരി ക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും
അശ്ശേഷം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത യില്‍ അനന്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.ڈ (1 തെസലൊ . 5 : 23) ആത്മാവും പ്രാണനും ദേഹവും ശുദ്ധീകരിയ്ക്കണമെന്നു പറയാന്‍ കാരണം, ഇവ ഒന്ന് ഒന്നിനോട് ബന്ധപ്പെട്ടു കിടക്കുന്നു. ദേഹത്തിന്റെ പൂര്‍ണ്ണത അതിലുള്പ്പെട്ടിരിക്കുന്ന ആത്മാവിനനുസരിച്ചാണ്. ആത്മാവ് പൂര്ണ്ണപ്പെടു മ്പോള്‍ ദേഹവും പൂര്ണ്ണപ്പെടും. ആത്മാവ് അപൂര്ണ്ണപ്പെടുമ്പോള് ദേഹവും അപൂര്ണ്ണതയുളളതായിരിക്കും.
ആത്മാവും ദേഹവും പൂര്ണ്ണപ്പെട്ടവരില് പൂര്‍ണ്ണ പ്രാണന് (ജീവന്) ഉണ്ടായിരിക്കും . ڇڇദേഹിയെ കൊല്ലുവാന്‍ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട; ദേഹിയേയും ദേഹത്തേയും നരകത്തില്‍ നശിപ്പിക്കാന്‍ കഴിയുന്നവനെത്തന്നെ ഭയപ്പെടുവിന്‍.ڈ (മത്തായി 10 : 28)
ആത്മാവിനെ നശിപ്പിക്കാന്‍ കഴിയുന്നില്ലായെങ്കില്‍ ആ ആത്മാവ് ഉള്‍പ്പെട്ടു നില്ക്കുന്ന ശരീരത്തേയും നശിപ്പിക്കാന്‍ കഴിയുകയില്ലെന്നാണ് യേശു പറഞ്ഞതിന്റെ സാരം. ആത്മാവ് നശിച്ചാല്‍ ശരീരവും നശിക്കും. ആത്മാവ് നശിക്കുന്നില്ലായെങ്കില് ശരീരം നഷ്ടപ്പെടുമ്പോഴും ആത്മാവ് തുടര്‍ തലമുറയില്‍ വസിച്ചുകൊണ്ട് വീണ്ടും ശരീരമെടുക്കു ന്നു. ഇങ്ങനെ വസിക്കുന്ന ആത്മാവ് പൂര്ണ്ണതയുളളതാണെങ്കില് ആ ആത്മാവ് വസിക്കുന്ന ശരീരവും പൂര്ണ്ണതയുളളതായിരിക്കും.
മുന്‍ തലമുറയിലെ ഓരോ ശരീരങ്ങളും കാല സമ്പൂര്ണ്ണതയെത്തി യിരിക്കണം. അഥവാ വ്യക്തമായ ജീവിത സൗകര്യങ്ങളോടും സന്തോഷത്തോടും സ്നേഹമനുഭവിച്ചും സ്നേഹിച്ചും ജീവിച്ച് ശരീരത്തില്‍ നിന്നും വേര്‍പെടുന്ന ആത്മാവ് തൃപ്തിയുള്ളതും സ്നേഹിക്കാന്‍ പ്രാപ്തിയുള്ളതും ആയിരിക്കും. പാപമായിരിക്കുന്ന ശരീരം നീതിയുടെ മുമ്പില്‍ ജീവിച്ചു നില്ക്കാന് സാദ്ധ്യമല്ല. ദൈവനീതിപ്രകാരം പാപത്തിന്റെ ശമ്പളം മരണമാണ്.
അതുകൊണ്ട് പാപമുളള ശരീരം ജീവിച്ചു നില്‍ക്കുന്നത് സ്വന്തമായി ശരി ചെയ്തുകൊണ്ടോ നന്മ ചെയ്തതുകൊണ്ടോ കല്പന അനുസരിച്ചതുകൊണ്ടോ അല്ല; പിന്നെയോ ഒരു നീതിമാന് ആ ജീവന് മറു വിലയായി തീര്‍ന്നതിനാലാണ്. ഒരു നീതിമാന്റെ മരണം കൊണ്ടാണ് ഏതൊരു ശരീരവും ദൈവനീതിയുടെ മുമ്പില്‍ പാപത്തിന്റെ ശിക്ഷയായ മരണം അനുഭവിക്കാതെ ജീവിച്ചു നില്‍ക്കുന്നത്. ഇവിടെ ഓരോരുത്തരുടേയും ശിക്ഷ (ശരീരത്തിന്റെ മറുവില)
ആ നീതിമാന് അനുഭവിക്കുകയാണ്. അങ്ങനെ ഓരോരുത്തര്‍ക്കു വേണ്ടിയും ദൈവം തന്റെ ജീവന് വച്ചുതന്നതിനെ ഉദ്ദേശിച്ചാണ് പറയുന്നത് ڇതന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന് പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാന് തക്കവണ്ണം ലോകത്തെ സ്നേഹിച്ചു." (യോഹന്നാന് 3 : 16)
നമ്മുടെ ശരീരത്തിന് മറുവില കൊടുത്ത ദൈവപുത്രന്റെ ശരീരം തന്നെയാണ് നമ്മുടെ ശരീരം എന്നു വിശ്വസിക്കുന്നവരാണ് ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്നത്. അല്ലാതെ ന്യായപ്രമാണത്താല്‍ നീതീകരിക്കപ്പെടുന്നവര്‍ ക്രിസ്തുവിനെയല്ല വിശ്വസിക്കുന്നത്. ڇന്യായപ്രമാണത്താല്‍ നീതീകരിക്കപ്പെടുവാന്‍
ഇച്ഛിക്കുന്ന നിങ്ങള്‍ ക്രിസ്തുവിനോടു വേര്‍പ്പെട്ടുപോയി, നിങ്ങള്‍ കൃപയില്‍ നിന്നും വീണുപോയി.ڈ (ഗലാത്യര്‍ 5 : 4) സ്വന്ത പ്രവര്‍ത്തികള്‍ കൊണ്ടല്ലാതെ നീതിമാന്റെ മരണം കൊണ്ടാണ് നീതീകരിക്കപ്പെടുന്നതെങ്കില് പിന്നീട് പാപത്തിന്റെ ഫലമായ ശിക്ഷകളും പ്രതിസന്ധികളും ഉണ്ടെങ്കില്‍ അതില്‍നിന്ന്
മനസ്സിലാക്കേണ്ടത് ഇപ്പോഴും പൂര്‍ണ്ണമായും നീതിമാന്റെ കൃപയിലല്ല വിശ്വസിക്കുന്നത്, ന്യായപ്രമാണ ത്തില്‍ തന്നെയാണ്. ڇഎന്നാല്‍ ക്രിസ്തുവില്‍ നീതീകരണം അന്വേഷിക്കയില് നാമും പാപികള്‍ എന്നു വരുന്നു എങ്കില്‍ ക്രിസ്തു പാപത്തിന്റെ ശുശ്രൂഷക്കാരന് എന്നോ?" ഒരുനാളും അല്ല. (ഗലാത്യര്‍ 2 : 17)
എന്നാല്‍ പൂര്‍ണ്ണമായും കൃപയില്‍ ആയിരിക്കുന്ന വ്യക്തി തന്റെ ജീവി തത്തില്‍ നന്മതിന്മ തിരയാതെ സകലവും ദൈവത്താല്‍ ആണ് എന്നു മനസ്സിലാക്കി ഒട്ടും പാപഭാരമില്ലാതെ പാപബോധത്തില്‍ പ്രവ്യത്തി ചെയ്ത് ജീവിക്കും. ഏതൊരു ശരീരവും പാപമാണ്. ശരീരത്തിനു പകരം ക്രിസ്തു മറുവിലയാകുന്നതുകൊണ്ടാണ് പ്രവൃത്തി ചെയ്യാന്‍ കഴിയുന്നത്. ഇങ്ങനെ യുളളവര്‍ ഒട്ടും തന്നെ
പാപഭാരമില്ലാതെ ഭയരഹിതരായി ജീവിക്കും. ഇവര്‍ ആരോഗ്യം, ബുദ്ധി, ഓര്‍മ്മ, സ്നേഹം, സ്വഭാവശുദ്ധി, രൂപഗുണം ഇത്യാദി കാര്യങ്ങളോടു കൂടിയവരും കാലസമ്പൂര്ണ്ണപ്പെട്ട് മരണം അനുഭവിക്കു ന്നവരും ആയിരിക്കും. ڇനീതിമാന്റെ മരണം ഒരു ഉറക്കം പോലെയത്രേ.ڈ അങ്ങനെയുളള ആത്മാവ് വരുംതലമുറകളെ അനുഗ്രഹത്തില്‍ നടത്തും. അതുകൊണ്ട് ആത്മാവ് ശരീരത്തില്‍
ഇരിക്കുമ്പോള്‍ തന്നെ ആ ശരീരം തൃപ്തിപ്പെടു ന്നതാണ് ആത്മാവിന്റെ രക്ഷ. ശരീരങ്ങളെ പീഡിപ്പിക്കുമ്പോള്‍ ആത്മാവിനെയാണ് പീഡിപ്പിക്കുന്നത്. ഇങ്ങനെയുളള സഹനം ദൈവികമാണെന്ന് ചിലര്‍ തെറ്റിദ്ധരിക്കും. അത് ഉയിര്‍ത്തെഴുന്നേറ്റ ദൈവത്തെ വീണ്ടും ക്രൂശിക്കുകയാണ്. അഥവാ ദൈവത്തിന്റെ മന്ദിരത്തെ ദുഷിപ്പിക്കുന്നു. (ക്രൂസിഫിക്കേഷന് കോംപ്ല ക്സസ്). എന്നാല്‍ ഒട്ടുമിക്കവരിലും പൂര്‍വ്വികരുടെ
ക്രിസ്തുവിനെ അംഗീകരിക്കാത്ത ആത്മാവിന്റെ അംശങ്ങള്‍ വസിക്കുന്നതുകൊണ്ട് വലിയ ജീവിത ബുദ്ധിമുട്ടുകളിലാണ്. ഓരോരുത്തരുടെയും ഇപ്പോഴത്തെ ഭൗതിക അവസ്ഥ നോക്കി മുന്‍തലമുറയുടെ ആത്മാവിന്റെ അവസ്ഥ മനസ്സിലാക്കാം. മുന്‍തലമുറയിലെ പൂര്ണ്ണപ്പെടാത്ത ആത്മാവിന്റെ അംശങ്ങള്‍ അടുത്ത തലമുറയില്‍ വരുമ്പോള്‍ മുന്‍തലമുറയിലെ രോഗങ്ങളും അസ്വസ്ഥതകളും
വികലതകളും പിന്തുടരുന്നതായി കാണുന്നു. ഈ ആത്മാവ് മറ്റു ശരീരങ്ങളില്‍ നിന്ന് വന്നതുകൊണ്ട് ദൈവനീതിപ്രകാരം മറ്റൊരു ശരീരം കൊടുക്കണം. ഇങ്ങനെ കൊടുക്കുന്ന ശരീരത്തിന് ഈ പാപമാകുന്ന ആത്മാവിനെ വഹിക്കണമെങ്കില്‍ ഏറ്റെടുക്കുന്ന ശരീരം നീതിമാന് ആയിരിക്കണം. ഇങ്ങനെയുള്ള ഒരു ദൈവിക പദ്ധതിക്കു വേണ്ടിയാണ് ദൈവം മനുഷ്യനായി അവതരിച്ചത്. പൂര്‍വ്വികരുടെ
ആത്മാവിനെ ദൈവത്തിന്റെ ശരീരത്തിലേയ്ക്ക് മാറ്റി ആ ആത്മാവിന്റെ ശിക്ഷയായ മരണം സ്വന്തം ജീവിതത്തില്‍ അനുഭവിച്ച്, പാപത്തിന്റെ അവകാശം കൊടുത്ത്, പാപത്തെ തോല്പിച്ച ദൈവത്തിന്റെ ആത്മാവിനെ നമ്മിലേയ്ക്ക് നല്കുന്നതിനെയാണ് ڇനമുക്കു വേണ്ടി ജീവന് വച്ചുതന്ന ദൈവത്തിന്റെ കുഞ്ഞാട് ڈഎന്ന് യേശുക്രിസ്തുവിനെക്കുറിച്ച് പറയുന്നത്
. അഥവാ ڇഅവന് നമ്മുടെ വ്യാധിയെ ചുമന്നു, രോഗങ്ങളെ വഹിച്ചു , അവന്റെ അടിപ്പിണരുകളാല്‍ നമുക്ക് രോഗ സൗഖ്യം വന്നുڈ എന്നെല്ലാം പറയുന്നത്. പാപത്തിന്റെ ശമ്പളമായ മരണം സ്വന്തം ശരീരത്തില്‍ അനുഭവിച്ച്, ആ മരണത്തില്‍ നിന്ന് ഉയിര്‍ത്ത്; പാപത്തെ തോല്പിച്ച് ആത്മാവ് യേശുവിന്റെ ശരീരത്തില്‍ നിന്ന് ശിഷ്യന്മാരിലേക്ക് ഊതി
; അവരില്‍ യേശു വീണ്ടും ശരീരം എടുക്കുന്നു. അതോടുകൂടി ക്രിസ്തുവിന് ദൈവം കൊടുത്ത പാപമോചന ത്തിനുള്ള അധികാരം ശിഷ്യന്മാര്ക്കും ലഭിക്കുന്നു. യോഹന്നാന്റെ സുവിശേഷം ഇരുപതാം അദ്ധ്യായം പത്തൊന്‍പത് മുതല്‍ ഇരുപത്തിമൂന്നുവരെയുള്ള വാക്യങ്ങള്‍ പറയുന്നു. ڇആഴ്ചവട്ടത്തിന്റെ ഒന്നാം നാള് ആയ ആ ദിവസം,
നേരം വൈകിയപ്പോള്‍ ശിഷ്യന്മാര് ഇരുന്ന സ്ഥലത്ത് യഹൂദന്മാരെ പേടിച്ചു വാതില്‍ അടച്ചിരിക്കെ. യേശുവന്നു നടുവില്‍ നിന്നുകൊണ്ടു : നിങ്ങള്‍ക്കു സമാധാനം എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞിട്ട് അവന് ............ ............. കയ്യും വിലാപ്പുറവും അവരെ കാണിച്ചു; കര്‍ത്താവിനെ കണ്ടിട്ടു ശിഷ്യന്മാര് സന്തോഷിച്ചു.
യേശു പിന്നെയും അവരോടു: നിങ്ങള്‍ക്കു സമാധാനം; പിതാവ് എന്നെ അയച്ചതു പോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞശേഷം അവന് അവരുടെ മേല്‍ ഊതി അവരോടു : പരിശുദ്ധാത്മാവിനെ കൈക്കൊള്‍വിന്‍, ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നുവോ അവര്‍ക്കു മോചിക്കപ്പെട്ടിരിക്കുന്നു;
ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്കു നിര്‍ത്തിയിരിക്കുന്നു എന്നു പറഞ്ഞു. " യേശു അവരുടെ മേല്‍ ഊതി പരിശുദ്ധാത്മാവിനെ കൈക്കൊള്ളുവിന്‍ എന്നു പറയുന്നത് ആ സമയത്ത് മാത്രം നടക്കുന്ന ഒരു പ്രക്രിയയല്ല. എങ്ങനെയാണ് പരിശുദ്ധാത്മാവിനെ ലഭിക്കുന്നതെന്ന് യോഹന്നാന്റെ സുവിശേഷം പതിനാറാം അദ്ധ്യായം
ഏഴുമുതല്‍ പതിനൊന്നു വരെയുളള വാക്യങ്ങളില്‍ വ്യക്തമാക്കുന്നു. ڇഎന്നാല്‍ ഞാന്‍ നിങ്ങളോട് സത്യം പറയുന്നു; ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന് നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും. അവന് വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്
ബോധം വരുത്തും. അവര്‍ എന്നില്‍ വിശ്വസിക്കായ്ക കൊണ്ട് പാപത്തെക്കുറിച്ചും ഞാന്‍ പിതാവിന്റെ അടുക്കല്‍ പോവുകയും നിങ്ങള്‍ ഇനിയും എന്നെ കാണാതിരിക്കുകയും ചെയ്യുന്നതു കൊണ്ട് നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ട് ന്യായവിധിയെക്കുറിച്ചും തന്നെ.ڈڈ യേശു ശിഷ്യന്മാരുടെമേല് ഊതി പരിശുദ്ധാത്മാവിനെ
കൈക്കൊളളുവിന് എന്നു പറയുന്നത് യേശു ക്രൂശുമരണം അനുഭവിച്ച് ഉയിര്‍ത്തെഴുന്നേ റ്റതിനു ശേഷമാണ്. എന്നാല്‍ ക്രൂശു മരണത്തിനു മുമ്പ് യേശു പറയുന്നുڇഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനം ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന് (പരിശുദ്ധാത്മാവ്) നിങ്ങളുടെ അടുക്കല്‍ വരികയില്ല". ശിഷ്യന്മാരുടെ ശരീരം പാപമാണെന്നും പാപത്തിന് ശിക്ഷയുണ്ടെന്നും ശിക്ഷ മരണമാണെന്നും
ശിഷ്യന്മാരുടെ പാപത്തിന്റെ ശിക്ഷയായ മരണം ഒഴിവാക്കി അവരെ ജീവനില്‍ എത്തിക്കാന്‍ വേണ്ടി യേശുവിന്റെ ശരീരം ക്രൂശിക്കപ്പെടുന്നതിനെയാണ് (മരണം) ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനം എന്നു പറയുന്നത്. ഞാന്‍ നിങ്ങള്‍ക്കു വേണ്ടി മരിക്കുന്നതുകൊണ്ടാണ് നിങ്ങള്‍ക്ക് പരി ശുദ്ധാത്മാവിനെ (കാര്യസ്ഥനെ) ലഭിക്കുന്നത് എന്ന് യേശു പറയുന്നു. "ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും. അവന്
വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന് ബോധം വരുത്തും" എന്നു വച്ചാല്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആത്മാവ് ശിഷ്യന്മാരില് വരുന്നതോടുകൂടി അവര്‍ സ്വന്തം ശരീരത്തെ മനസ്സിലാക്കുന്നു. ശരീരം പാപമാണെന്നും പാപത്തിന് ശിക്ഷയുണ്ടെന്നും തങ്ങളുടെ ശരീരം ശിക്ഷിക്കപ്പെടാതെ ജീവിച്ചു നില്‍ക്കുന്നത് ക്രിസ്തു മറുവില കൊടുത്തതു കൊണ്ടാണന്നും അവര്‍ക്ക് ബോധം ലഭിക്കുന്നു. ഈ
അറിവ് ശിഷ്യന്മാര് ലോകത്തിന് വെളിപ്പെടുത്തുന്നതിനെയാണ് പരിശുദ്ധാ ത്മാവ് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന് ബോധം വരുത്തും എന്നു പറയുന്നത്. തങ്ങളുടെ ശരീരം നീതീകരിക്കപ്പെട്ടത് ക്രിസ്തു മറുവിലയായതു കൊണ്ടാണെന്ന് മനസ്സിലാക്കിയ ശിഷ്യന്മാര് മറ്റുള്ളവര്‍ ക്രിസ്തുവിനെ അംഗീകരിച്ചില്ലായെങ്കില്‍ അവരും പാപികളായി തുടരുമെന്ന അവസ്ഥ
ബോദ്ധ്യപ്പെടുത്തുന്നതിനെയാണ് എന്നില്‍ വിശ്വസിക്കാത്ത പാപം എന്നു പറഞ്ഞിരിക്കുന്നത്. പിതാവ് ആത്മാവാണ്.ڈ യേശു ശരീരം വിട്ട് ആത്മാവാ കുന്നതിനെയാണ് പിതാവിന്റെ അടുക്കല്‍ പോവുകയും ഇനിയും കാണുകയില്ലെന്നും പറയുന്നത്. ഇങ്ങനെ യേശു പാപത്തിന്റെ ശിക്ഷയായ മരണം സ്വന്തം ജീവിതത്തില്‍ അനുഭവിച്ച് പാപത്തോടുളള നീതി പുലര്‍ത്തി
പാപത്തിന്റെ ശിക്ഷയായ മരണത്തില്‍ നിന്ന് ഉയിര്ത്തെഴുന്നേല് ക്കുന്നതിലൂടെ ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെടുന്നു. ഇനി തങ്ങളുടെ ശരീരത്തിന്മേല് പാപത്തിന് അധികാരമില്ലെന്ന് ശിഷ്യന്മാര്ക്ക് ബോധ്യപ്പെടുന്ന തോടുകൂടി അവരില്‍ പരിശുദ്ധാത്മാവ് നിറയുന്നു. അത് മനസ്സിലായ പൗലോസ് അപ്പൊസ്തലന് പറയുന്നു ڇഹേ മരണമേ നിന്റെ ജയമെവിടെ? ഹേ മരണമേ നിന്റെ വിഷമുള്ളവിടെ?
മരണത്തിന്റെ വിഷമുളള് പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരം നമുക്ക് ജയം നല്കുന്ന ദൈവത്തിന് , സ്തോത്രം." (1 കൊരിന്ത്യര്‍ 15 : 55-57) ശിഷ്യന്മാര് തങ്ങളുടെ ജീവിതത്തില്‍ അനുഭവിച്ച രക്ഷ ലോകത്തിന് വെളിപ്പെടുത്തുമ്പോള്‍ അത് അംഗീകരിക്കുന്നവര്‍ക്ക് പാപ മോചനം ലഭിക്കുകയും അംഗീകരിക്കാത്തവര്‍ക്ക് പാപമോചനം ലഭിക്കാതെയി
രിക്കുന്നതിനേയും ഉദ്ദേശിച്ചാണ് ڇനിങ്ങള്‍ ആരുടെ പാപം മോചിക്കുന്നുവോ അവര്‍ക്ക് മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്ക് നിര്‍ത്തിയിരിക്കുന്നു" എന്ന് യേശു പറയുന്നത്. യേശുവിന്റെ ക്രൂശു മരണത്താല്‍ നീതീകരിക്കപ്പെട്ടു നില്ക്കുന്ന അപ്പൊസ്തലന്മാരുടെ ആത്മാവ് ക്രിസ്തുവിന്റേതാണെങ്കില്‍ അവരില്‍
അവര്‍ ജീവിക്കുന്നില്ല ക്രിസ്തുവത്രെ ജീവിക്കുന്നത്. യേശുവില്‍ പിതാവിന്റെ ആത്മാവ് ജീവിക്കുന്നുവെങ്കില്‍ യേശുവില്‍ പിതാവാണ് ജീവിച്ചു നില്‍ക്കുന്നത്. ڇഎന്നെ കണ്ടവന് പിതാവിനെ കണ്ടിരിക്കുന്നു." (യോഹന്നാന് 14:9) ڇനല്ല ഗുരോ നിത്യജീവനെ അവകാശമാക്കുവാന്‍ ഞാന്‍ എന്തു ചെയ്യണം എന്ന് അവനോട് ചോദിച്ചു; അതിന് യേശു: എന്നെ നല്ലവന്‍ എന്ന് പറയുന്നത് എന്ത് ? ദൈവം ഒരുവനല്ലാതെ നല്ലവന്‍ ആരുമില്ല." (മര്‍ക്കോസ് 10 : 17-18)
ഇതിന്റെ അര്‍ത്ഥം ഞാന്‍ നല്ലവനായിരിക്കുന്നത് ദൈവാത്മാവ് എന്നില്‍ വസിച്ചു നില്‍ക്കുന്നതിനാലാണ്. ഇങ്ങനെ പിതാവിനാലാണ് തന്റെ ശരീരം ജീവിച്ചു നില്‍ക്കുന്നതെന്ന് വിശ്വസിക്കുന്ന യേശുവില്‍ യേശുവല്ല പിതാവത്രേ ജീവിച്ചു നില്‍ക്കുന്നത്. ഇങ്ങനെ പിതാവിനാല്‍ നീതീകരിക്കപ്പെട്ടു നില്ക്കുന്ന ക്രിസ്തുവിന്റെ ആത്മാവും ക്രിസ്തുവിന്റെ ആത്മാവിനാല്‍ നീതീകരിക്കപ്പെട്ട് നില്ക്കുന്ന ശിഷ്യന്മാരുടെ ആത്മാവും ഒന്നു തന്നെ.
യോഹന്നാന്റെ സുവിശേഷം 14-ാം അദ്ധ്യായം 10 മുതല്‍ 14 വരെയുളള വാക്യങ്ങളില്‍ പറയുന്നു ڇഞാന്‍ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്ന് നീ വിശ്വസിക്കുന്നില്ലയോ? ഞാന്‍ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നില്‍ വസിച്ചു കൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു. ഞാന്‍
പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിന്‍; അല്ലെങ്കില്‍ പ്രവൃത്തിനിമിത്തം എന്നെ വിശ്വസിപ്പിന്‍. ആമേന്‍, ആമേന്‍ ഞാന്‍ നിങ്ങളോടു പറയുന്നു : ഞാന്‍ ചെയ്യുന്ന പ്രവൃത്തി എന്നില്‍ വിശ്വസിക്കുന്നവനും ചെയ്യും; ഞാന്‍ പിതാവിന്റെ അടുക്കല്‍ പോകുന്നതു കൊണ്ടു അതില്‍ വലിയതും അവന് ചെയ്യും. നിങ്ങള്‍ എന്റെ നാമത്തില്‍
അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനില്‍ മഹത്വപ്പെടേണ്ടതിന്നു ഞാന്‍ ചെയ്തു തരും. നിങ്ങള്‍ എന്റെ നാമത്തില്‍ എന്നോട് അപേക്ഷിക്കുന്നതൊക്കെയും ഞാന്‍ ചെയ്തു തരും.ڈ പിതാവിന്റെ ആത്മാവിനാല്‍ നീതീകരിക്കപ്പെട്ടു നില്ക്കുന്ന യേശുവിന്റെ ആത്മാവ് ശിഷ്യന്മാരെ നീതീകരിക്കുന്നു. അങ്ങനെ
ശിഷ്യന്മാരിലൂടെ ക്രിസ്തുവിന്റെ ആത്മാവ് മറ്റുളളവരെ നീതീകരിക്കുന്നു. അതു കൊണ്ടാണ്. ڇപിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ ലോകത്തിലേക്ക് അയക്കുന്നു" എന്ന് യേശു പറയുന്നത്. ്യു ڇനിങ്ങളെ കൈക്കൊള്ളുന്നവന് എന്നെ കൈക്കൊളളുന്നു; എന്നെ കൈക്കൊളളുന്നവന്
എന്നെ അയച്ചവനെ കൈക്കൊളളുന്നു. പ്രവാചകനെന്നുവച്ച് പ്രവാചകനെ കൈക്കൊള്ളുന്നവനു പ്രവാചകന്റെ പ്രതിഫലം ലഭിക്കും; നീതിമാനെന്നു വച്ച് നീതിമാനെ കൈക്കൊള്ളുന്നവന് നീതിമാന്റെ പ്രതിഫലം ലഭിക്കും. ശിഷ്യനെന്നുവെച്ചു ഈ ചെറിയവരില്‍ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീര്മാത്രം കുടിപ്പാന്‍
കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു.ڈڈ (മത്തായി 10 : 40-42). പാപത്തെ ചുമന്ന് അതിന്റെ ശിക്ഷയായ ക്രൂശു മരണം അനുഭവിച്ച്, അതിജീവിച്ച്, ഉയിര്‍ത്ത നീതിമാന്റെ ആത്മാവ് വസിക്കുന്നവര്‍ ആയിരിക്കണം ആത്മീയ ശുശ്രൂഷകര്‍. ഇങ്ങനെ ഓരോ ശുശ്രൂഷകരും
അവരുടെ ജീവന് നീതിമാന് തനിക്കു പകരം മരിച്ചതുകൊണ്ടാണന്ന് വിശ്വസിക്കുന്നു എങ്കില്‍ അവരില്‍ വസിക്കുന്ന നീതിമാന്റെ ആത്മാവിന് മറ്റു ശരീരങ്ങളെ പാപങ്ങളില്‍ നിന്നും ഈ തത്വം മനസ്സിലാക്കിച്ചു കൊടുത്ത് മോചിപ്പിക്കുവാന്‍ കഴിയും. മണ്മറഞ്ഞ വിശുദ്ധന്മാരുടെ ആത്മാവ് ക്രിസ്തുവില്‍ മറയുകയും ക്രിസ്തുവിന്റെ ആത്മാവ് ജീവിച്ചിരിക്കുന്ന വിശുദ്ധരില്‍ വസിക്കുകയും ചെയ്യുന്നു. ഇങ്ങനെ ക്രിസ്തുവിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്നവരുടെ
കൂട്ടമാണ് ഇപ്പോഴത്തെ ക്രിസ്തുവിന്റെ ശരീരമെന്ന സഭ. ڇ ڇക്രിസ്തുയേശു തന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേല് പണിതിരിക്കുന്നു. അവനില്‍ കെട്ടിടം മുഴുവനും യുക്തമായി ചേര്‍ന്ന് കര്‍ത്താവില്‍
വിശുദ്ധ മന്ദിരമായി വളരുന്നു. അവനില്‍ നിങ്ങളേയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാല്‍ ഒന്നിച്ചു പണിതുവരുന്നു." (എഫേ . 2 : 20-22) ആത്മാവിനാല്‍ ഒന്നിച്ച് പണിതു വരുന്നു എന്ന വര്‍ത്തമാനകാല തുടര്‍ച്ചയില്‍ നിന്ന് വിശുദ്ധന്മാരെ ഒഴിവാക്കാന്‍ പറ്റുകയില്ലെന്നും, ദൈവം
അബ്രഹാമി ന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമാണെന്നും മരിച്ചവരുടെ ദൈവമല്ലെന്നും ജീവിച്ചിരിക്കുന്നവരുടെ ദൈവമാണെന്നും മരിച്ചാലും ജീവിക്കുന്നവരുടെ, ഒരു നാളും മരിക്കാത്തവരുടെ, മരണം വിട്ട് ജീവനില്‍ കടന്നവരുടെ ദൈവമാണെന്നും, ദൈവം ആത്മാവാണെന്നും വിശുദ്ധരുടെ ആത്മാവ് ദൈവത്തില്‍ മറയുന്നു എന്നും; അങ്ങനെയുള്ളവരുടെ ആത്മാവ് നമ്മളില്‍ ഓരോരുത്തരിലും വസിക്കുകയും ചെയ്യുന്നു.
ആത്മാവിനാല്‍ സൃഷ്ടിക്കപ്പെടുന്നവര്ക്ക് പൂര്‍ണ്ണത ലഭിക്കണമെങ്കില്‍ അവരില്‍ പിതാവിന്റെയും മാതാവിന്റെയും ആത്മാവിന്റെ അളവ് (സ്ത്രീപുരുഷ അനുപാതം) തുല്യമായിരിക്കണം. ഈ അനുപാതത്തിലെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് മനുഷ്യന്റെ പൂര്‍ണ്ണതയ്ക്ക് വ്യത്യാസങ്ങള്‍ ഉണ്ടാകും. ڇഭാര്യമാരേ, കര്‍ത്താവിന്നു എന്നപോലെ സ്വന്തം ഭര്ത്താക്കന്മാര്ക്ക് കീഴടങ്ങുവിന്. ക്രിസ്തു
. ശരീരത്തിന്റെ രക്ഷിതാവായി സഭയ്ക്ക് തലയാകുന്നതുപോലെ ഭര്‍ത്താവ് ഭാര്യയ്ക്ക് തലയാകുന്നു. എന്നാല്‍ സഭ ക്രിസ്തുവിന് കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭര്ത്താക്കന്മാര്ക്ക് സകലത്തിലും കീഴടങ്ങിയിരിക്കണം. ഭര്ത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിന്‍. അവന് അവളെ വചന ത്തോടു കൂടിയ ജലസ്നാനത്താല്‍
വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും കറ, ചുളുക്കം മുതലാ യതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധവും നിഷ്കളങ്കയുമായി തനിക്കു തന്നെ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താന്‍ അവള്‍ക്കുവേണ്ടി ഏല്പിച്ചു കൊടുത്തു. അവ്വണ്ണം ഭര്ത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെ പ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവന് തന്നെത്താന്‍ സ്നേഹിക്കുന്നു. ആരും തന്റെ ജഡത്തെ
; ഒരുനാളും പകച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതു പോലെ അതിനെ പോറ്റി പുലര്‍ത്തുകയത്രെ ചെയ്യുന്നതു. നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ. അതു നിമിത്തം ഒരു മനുഷ്യന് അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോട് പറ്റി ചേരും; ഇരുവരും ഒരു ദേഹമായിത്തീരും. ഈ മര്‍മ്മം വലിയത്; ഞാന്‍ ക്രിസ്തുവിനെയും സഭയെയും
ഉദ്ദേശിച്ചത്രേ പറയുന്നത്. എന്നാല്‍ നിങ്ങളും അങ്ങനെ തന്നെ ഓരോരുത്തന് താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നെ സ്നേഹിക്കേണം. ഭാര്യയോ ഭര്‍ത്താവിനെ ഭയപ്പെടേണ്ടതാകുന്നുڈ (എഫേ. 5 : 22-33) ഭാര്യയും ഭര്‍ത്താവും ഐക്യപ്പെടണമെങ്കില്‍ രണ്ടു പേരുടേയും ശരീരം പാപമാണെന്നും പാപത്തിന് ശിക്ഷയുണ്ടെന്നും ശിക്ഷ മരണമാണെന്നും
തങ്ങള്‍ രണ്ടു പേരും നീതിമാന്മാരായി മരിക്കാതെ ജീവിച്ചു നില്‍ക്കുന്നത് ഒരു നീതിമാന് തങ്ങളുടെ ശരീരത്തിന് (പാപത്തിന്) മറുവില കൊടുത്തതു കൊണ്ടാണെന്നും മനസ്സിലാക്കിയാല്‍ അവര്‍ തമ്മില്‍ തര്‍ക്കമില്ല. പരസ്പര സ്നേഹവും നന്ദിയും ഉളളവര്‍ ആയിരിക്കും. ഭാര്യയിലും ഭര്‍ത്താവിലും അവരവര്‍ ജീവിക്കുന്നില്ല ക്രിസ്തു ജീവിക്കുന്നു എന്നു വിശ്വസിക്കുന്ന വരുടെ മക്കളിലും ക്രിസ്തുവിന്റെ ആത്മാവ് തന്നെയാണ് ജീവിക്കുന്നത്. മാതാപിതാ ക്കള്‍
പരസ്പരം സ്നേഹിച്ച് നന്ദിയുള്ളവരായി ഭാര്യ ഭര്‍ത്താവിലും ഭര്‍ത്താവ് ഭാര്യയിലും ജീവിക്കുന്നു എങ്കില്‍ അവരില്‍ സ്ത്രീപുരുഷ അനുപാതം ശരിയായിരിക്കും. സ്ത്രീപുരുഷ അനുപാതം ശരിയായ ആത്മാവ് വസിക്കുന്നവരാണ് ക്രിസ്തുവിന്റെ ആത്മാവില്‍ ജീവിക്കുന്നത്. ക്രിസ്തുവിന്റെ ആത്മാവിനാല്‍ ഒന്നായി ചേര്‍ന്ന ഭാര്യാഭര്ത്താക്കന്മാര്ക്ക് ജനിക്കുന്ന
മക്കള്‍ക്കും സ്ത്രീപുരുഷഅനുപാതം ശരിയായിരിക്കും (യമഹമിരലറ ുലൃീിമെഹശ്യേ). സ്ത്രീപുരുഷ അനുപാതം മക്കളില്‍ ശരിയാകണമെങ്കില്‍ അവരുടെ മാതാപിതാക്കള്‍ തമ്മില്‍ പൂര്‍ണ്ണമായ ഐക്യത ഉണ്ടായിരിക്കണം. പരസ്പര സ്നേഹവും നന്ദിയുമുള്ള ഭാര്യാഭര്ത്താക്കന്മാരില് ജനിക്കുന്ന മക്കള്‍ പൂര്‍ണ്ണത ഉളളവര്‍ ആയിരിക്കും. അങ്ങനെയുളളവര്‍ക്ക് ആരോഗ്യം, ബുദ്ധി, ഓര്‍മ്മ, സ്നേഹം, സ്വഭാവശുദ്ധി, രൂപഗുണം എന്നിവ ഉണ്ടായിരിക്കും.
തലമുറ കൈമാറി വരുന്ന ആത്മാവിന് അവകാശപ്പെട്ട അനുഗ്രഹങ്ങളും, ശിക്ഷകളും ആണ് ഓരോരുത്തരും അനുഭവിക്കുന്നത്. പാപത്തിന്റെ അവകാശമായ മരണം ക്രൂശില്‍ അനുഭവിച്ച് പാപത്ത തോല്പിച്ച ക്രിസ്തുവിന്റെ ആത്മാവ് വന്നിട്ടും വീണ്ടും പാപത്തിന്റെ ശിക്ഷയായ രോഗങ്ങളും പ്രതിസന്ധികളും അനുഭവിക്കേണ്ടിവന്നാല്‍ ദൈവനീതി തെറ്റും. ക്രിസ്തുവിനെ പ്രാപിക്കാത്ത മുന്‍ തലമുറകളിലെ ആത്മാവ് വന്നിട്ടു പാപത്തിന്റെ
ഫലമായ ശിക്ഷകള്‍ അനുഭവിക്കുന്നില്ലെങ്കില്‍ അവിടെയും നീതി തെറ്റും. നീതിക്ക് തെറ്റാന്‍ സാദ്ധ്യമല്ല. തലമുറ തലമുറയായി ഭാര്യയിലും ഭര്‍ത്താവിലും സ്ത്രീപുരുഷ അനുപാതം ശരിയായ ആത്മാവ് (പരിശുദ്ധാത്മാവ്) അല്ലാത്തവര്‍ക്ക് പരസ്പരം സ്നേഹിക്കാനും സ്നേഹം അനുഭവിക്കുവാനും കഴിയുകയില്ല. മുന്‍ തലമുറകളിലെ ഭാര്യാഭര്‍ത്തൃബന്ധത്തില്‍ അവര്‍
അനുഭവിച്ച ഐക്യത അനുസരിച്ചാണ് വരുംതലമുറകളിലും ഐക്യത ലഭിക്കുന്നത്. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള തര്‍ക്കം മാത്രമല്ല അനൈക്യത കൊണ്ട് ഉദ്ദേശിക്കുന്നത്. വിധവകള്‍, വിഭാര്യന്മാര്‍, വിവാഹം കഴിക്കാന്‍ പറ്റാതെ പോയവര്‍, കടുത്ത രോഗങ്ങളാലും മറ്റും കുടുംബ ജീവിതം പറ്റാതെ കുടുംബസ്ഥര്‍ ആയി കഴിഞ്ഞവര്‍ ഇവരെല്ലാം അനൈക്യതയില് തന്നെയാണ്.
ഇങ്ങനെയുള്ള ആത്മാക്കള്‍ അവരെയും അവരുടെ അടുത്ത തലമുറകളെയും അനൈക്യതയില് തന്നെ നിലനിര്‍ത്തും. സ്ത്രീപുരുഷ അനുപാതം കൃത്യമാകാത്ത മുന്‍ തലമുറയിലെ ആത്മാക്കള്‍ വസിക്കുന്ന ഭാര്യയും ഭര്‍ത്താവും എത്രമാത്രം ശ്രമിച്ചാലും പ്രായോഗികമായി ഒന്നായി തീരാന്‍ സാധിക്കില്ല. ഭാര്യാഭര്ത്താക്കന്മാരില് വസിക്കുന്ന സ്ത്രീപുരുഷ അനുപാതം തെറ്റിയ
മാതാപിതാക്കളുടെ ആത്മാവ് ഭാര്യയെയും ഭര്‍ത്താവിനെയും തമ്മില്‍ യോജിപ്പിക്കുന്നില്ല. ഇവരില്‍ വസിക്കുന്ന ആത്മാവ് ഒരേ സ്വഭാവമുള്ളതല്ല. വിവിധ ആത്മാക്കളുടെ ആശയങ്ങള്‍ തമ്മിലുളള പൊരുത്തക്കേടുകള്‍ ഇവരെ തര്ക്കമുളളവരാക്കുന്നു. സ്ത്രീപുരുഷ അനുപാതം തെറ്റിയ ആത്മാവ് വസിക്കുന്ന ഭാര്യയും ഭര്‍ത്താവും എത്രമാത്രം സ്വയം ശ്രമിച്ചാലും ഒന്നായിത്തീരുന്നില്ല. രണ്ടുപേരിലും
വസിക്കുന്ന സ്ത്രീപുരുഷ അനുപാതം ശരിയാണെങ്കില്‍ ഭാര്യയും ഭര്‍ത്താവും ഒരേ ആത്മാവും ഒരേ ശരീരങ്ങളുമാണ്. അങ്ങനെ ഒരേ ആത്മാവ് വസിക്കണമെങ്കില്‍ രണ്ടു പേരിലും വസിക്കുന്ന തങ്ങളുടെ മാതാപിതാക്കളുടെ ആത്മാവിനെ ക്രിസ്തുവിന്റെ ആത്മാവ് ആക്ക ണം . ഭാര്യയിലും ഭര്‍ത്താവിലും ഇരിക്കുന്ന മാതാപിതാക്കളുടെ ആത്മാവ് ക്രിസ്തുവിന്റെ ആത്മാവാകുന്നതെങ്ങനെ?
ഒരാള്‍ തന്റെ പിതാവിനെ സ്നേഹിച്ചിട്ടില്ല എന്ന പാപബോധത്തില്‍ എത്തിയാല്‍ അയാളുടെ ഉള്ളിലിരിക്കുന്ന അമ്മയുടെ ആത്മാവ് പിതാവിനെ സ്നേഹിച്ചിട്ടില്ല എന്ന പാപബോധത്തില്‍ എത്തുകയാണ്. അതുപോലെ തന്റെ അമ്മയെ സ്നേഹിച്ചിട്ടില്ല എന്ന പാപബോധത്തില്‍ എത്തിയാല്‍ അയാളുടെ ഉള്ളിലിരിക്കുന്ന പിതാവിന്റെ ആത്മാവ് അമ്മയെ സ്നേഹിച്ചിട്ടില്ല എന്ന പാപബോധത്തില്‍ എത്തുകയാണ്. മാതാവിന്റെയും പിതാവിന്റെയും ആത്മാവിന്റെ ഭാഗങ്ങള്‍ ഒരാളില്‍
തന്നെ നില്ക്കുന്നതിനാല് ഇദ്ദേഹം തന്റെ മാതാപിതാക്കളെ സ്നേഹിച്ചിട്ടില്ലായെന്ന് അനുതപിച്ചാല്‍ അയാളില്‍ ഇരിക്കുന്ന മാതാവിന്റെയും പിതാവിന്റെയും ആത്മാവ് പരസ്പരം സ്നേഹിച്ചിട്ടി ല്ലായെന്ന് അനുതപിക്കുകയാണ്. ഭാര്യയും ഭര്‍ത്താവും തങ്ങളുടെ മാതാപിതാക്കന്മാരെ സ്നേഹിച്ചിട്ടില്ല എന്ന പാപബോധത്തില്‍ എത്തി അനുതപിച്ചാല്‍ രണ്ടുപേരുടെയും ഉള്ളില്‍ ഇരിക്കുന്ന മാതാപിതാക്കളുടെ ആത്മാക്കള്‍ തമ്മില്‍ അനുതപിക്കുകയും ഇങ്ങനെ
അനുതാപമുളള ആത്മാവ് വസിക്കുന്ന ഭാര്യാഭര്ത്താക്കന്മാര് അവര്‍ തമ്മിലുളള സ്നേഹക്കുറവിനെക്കുറിച്ചും അനുതപിക്കും. ഭാര്യയുടെ ശരീരം ക്രിസ്തു ബലിയായതുകൊണ്ടുള്ളതാണ്. ഭര്‍ത്താവിന്റെ ശരീരവും ക്രിസ്തു ബലിയായതുകൊണ്ടുള്ളതാണ്. എങ്കില്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും ശരീരത്തിന്റെ ഉടമ ക്രിസ്തുവാണ്. അതുകൊണ്ട് ഇവര്‍ പരസ്പരം സ്നേഹിക്കാഞ്ഞാല് ക്രിസ്തുവിനോട് പാപം ചെയ്യുകയാണ്. രണ്ടുപേരും അവരുടെ മാതാപിതാക്കളെ
സ്നേഹിച്ചിട്ടില്ലായെന്ന് പാപബോധ ത്തില്‍ എത്തി അനുതപിക്കുന്നതിലൂടെ അവരുടെ ഉള്ളില്‍ ഇരിക്കുന്ന മാതാ പിതാക്കളുടെ ആത്മാവും ക്രിസ്തുവിനോട് തെറ്റിയെന്ന് അനുതപിക്കുക യാണ്. ഇങ്ങനെ രണ്ടു പേരിലും വസിക്കുന്ന അവരുടെ മാതാപിതാക്കളുടെ ക്രിസ്തുവിനെ അംഗീകരിക്കാത്ത പാപത്തെക്കുറിച്ച് അനുതപിക്കുകയാണ് ഭാര്യാഭര്ത്താക്കന്മാരുടെ പരസ്പരം അനുതപിക്ക ലിലൂടെ സംഭവിക്കുന്നത്.
ഇങ്ങനെ ദൈവത്തെ അംഗീകരിക്കാതെ ഇരിക്കുന്ന മാതാപിതാക്കളുടെ ആത്മാവിനെ മാറ്റി ദൈവത്തിന്റെ ആത്മാവിനെ പ്രാപിക്കുന്നതാണ് വീണ്ടും ജനനം. വികലതകള്‍ ഇല്ലാതെ, പ്രത്യേക ചേഷ്ഠകള്‍ ഇല്ലാതെ, മറ്റു മനുഷ്യര്‍ കണ്ടാല്‍ അസാധാരണത്വം തോന്നാത്ത വിധത്തില്‍ സാധാരണത്വമുളള, സ്വയം മഹത്വമില്ലാതെ, സ്നേഹത്തെ വെളിപ്പെടുത്തിക്കൊണ്ടു നില്ക്കുന്ന
മനുഷ്യരില്‍ ദൈവാത്മാവാണ് വസിക്കുന്നത്. ദൈവാത്മാവിനാല്‍ നയിക്ക പ്പെടുന്നതിനാല്‍ അവര്‍ പൂര്‍ണ്ണമായും സ്നേഹമുളളവരും സ്വാര്‍ത്ഥപരമായി കാര്യങ്ങളെ കാണാത്തവരും ആയിരിക്കും. ഇങ്ങനെയുളളവര് ഏതു പ്രതികൂല സാഹചര്യങ്ങളേയും വളരെ വിവേകപൂര്‍വ്വം നേരിടുന്നവരും എല്ലാറ്റിനെക്കു റിച്ചും ഉത്തരം ഉളളവരും ആയിരിക്കും. അവര്‍ ഗതിഭേദത്താലുളള ആഛാദനം ഇല്ലാത്തവരാണ്.
അവന് വികാരമോ ഗതിഭേദത്താലുളള ആഛാദനമോ ഇല്ല.ڈڈ (യാക്കോബ് 1 : 17) ക്രിസ്തുവില്‍ 1 : 1 എന്ന അനുപാതത്തില്‍ തന്നെ സ്ത്രീപുരുഷ ആത്മാവ് (പരിശുദ്ധാത്മാവ്) വസിക്കുന്നു. അതുകൊണ്ട് ക്രിസ്തു പൂര്‍ണ്ണമനുഷ്യനും പൂര്ണ്ണദൈവവുമായി.
ക്രിസ്റ്റോതെറാപ്പി നീതി
പ്രപഞ്ചത്തിലെ സകല വ്യവസ്ഥിതികളോടും സകല ചരാചരങ്ങളോടും ദൈവം നീതി പുലര്‍ത്തുന്നു. ദൈവമെന്ന നീതി വ്യവസ്ഥ എക്കാലങ്ങളിലും ഏതു സാഹചര്യങ്ങളിലും ഒന്നു തന്നെയാണ്. നീതി എന്ന തത്വം എല്ലാറ്റിനെയും അതാതിന്റെ സ്വഭാവത്തില്‍ തന്നെ നിര്‍ത്തുന്നു. പ്രപഞ്ചത്തിലെ ജീവജാലങ്ങളും വസ്തുക്കളും രൂപപ്പെടുത്തുന്നതിനു മാത്രമല്ല തത്വങ്ങള്‍ രൂപപ്പെടുന്നതും സമവാക്യ തത്വ പ്രകാരമാണ്. അങ്ങനെ
ഓരോന്നിനെയും ഓരോ തത്വത്തെയും അതാതിന്റെ സ്വഭാവത്തില്‍ നിലനിര്‍ത്തുന്നതാണ് ദൈവമെന്ന നീതി വ്യവസ്ഥ. അതായത് ദൈവം നിയമത്തോടും ശിക്ഷയോടും സ്നേഹത്തോടും ശരീരത്തോടും പാപത്തോടും അതാതിന്റെ നീതിപുലര്‍ത്തി നില്ക്കുന്നു. നിയമത്തോടും ശിക്ഷയോടും പാപത്തോടും സ്നേഹത്തോടും ശരീരത്തോടുമുള്ള നീതി നിവര്‍ത്തിച്ച് പൂര്‍ണ്ണ മനുഷ്യ രൂപത്തില്‍ നില്ക്കുന്ന ദൈവമാണ് അഥവാ സകല
ന്യായപ്രമാണവും നിവര്‍ത്തിച്ച് നില്ക്കുന്ന ക്രിസ്തു തന്നെയാണ് പിതാവ്. അതുകൊണ്ടാണ് ഞാനും പിതാവും ഒന്നു തന്നെയെന്നു ക്രിസ്തു പറഞ്ഞത്. ڇദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല. പിതാവിന്റെ മടിയിലിരിക്കുന്ന ഏക ജാതനായ പുത്രന് അവനെ വെളിപ്പെടുത്തിയിരിക്കുന്നു.ڈ
നിയമത്തിന്റെ നീതി നിയമം എന്ന വ്യവസ്ഥിതിക്ക് ഒരു തത്വവും ആ തത്വത്തിന് ഒരു സമവാക്യ തത്വവും ഉണ്ടായിരിക്കും. സമവാക്യ തത്വം ഇല്ലാതെ നിയമം എന്ന വ്യവസ്ഥിതി രൂപം കൊള്ളുകയില്ല. അങ്ങനെ നിലകൊള്ളുന്ന നിയമം യാതൊരു കാരണവശാലും അതിന്റെ സമവാക്യ തത്വത്തില്‍ നിന്ന് വ്യതി ചലിക്കുകയില്ല. സമവാക്യത്തിന്റെ ഘടന ഇങ്ങനെയാണ്.
1. നിയമത്തെ അതിന്റെ സൂക്ഷ്മഭാവത്തില് നിജപ്പെടുത്തിയിരിക്കുന്നു. 2. നിയമത്തിനു മാറ്റമില്ല 3. നിയമത്തിനു കാലവ്യത്യാസമില്ല 4. ഒന്നില്‍ തെറ്റിയാല്‍ സകലത്തിലും തെറ്റി. 1. നിയമത്തെ അതിന്റെ സൂക്ഷ്മഭാവത്തില് നിജപ്പെടുത്തിയിരിക്കുന്നു.
നിയമത്തിന്റെ നീതി അതിന്റെ ഏറ്റവും ചെറിയ ഭാഗത്തായിരിക്കും നിജപ്പെടു ത്തുന്നത്. വ്യഭിചാരത്തിന്റെ ഏറ്റവും ചെറിയ ഭാഗം മോഹവും, കൊലപാതക ത്തിന്റെ ഏറ്റവും ചെറിയ ഭാഗം കോപവും, കള്ള സാക്ഷ്യത്തിന്റെ ഏറ്റവും ചെറിയ ഭാഗം സത്യം ചെയ്യലും ആണ്. ഒരു വ്യക്തിയില്‍ ഈ ചെറിയ ഭാഗങ്ങള്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ വലിയ ഭാഗങ്ങളും ഉണ്ടെന്നാണ്
അര്‍ത്ഥമാക്കേണ്ടത്. നിയമത്തിന്റെ സ്വഭാവം ഇങ്ങനെ സൂക്ഷ്മഭാവത്തില് നിജപ്പെടുത്തിയില്ലെ ങ്കില്‍ ഈ പഴുതിലൂടെ പലരും രക്ഷപെടും. നിയമം നിലനില്ക്കണമെങ്കില് അതിനെ സൂക്ഷ്മ ഭാവത്തില്‍ത്തന്നെ നിജപ്പെടുത്തിയിരിക്കണം. മോഹിക്കുന്നതും വ്യഭിചരിക്കുന്നതും ഒന്നാകുന്നത് എങ്ങിനെയെന്ന് മനസ്സ് തര്‍ക്കിക്കും. ڇമോഹം എല്ലാവരിലും ഉള്ളതാണല്ലോ
ഞാന്‍ മോഹിച്ചതല്ലേ ഉള്ളൂ, വ്യഭിചരിച്ചില്ലല്ലോڈ എന്നൊക്കെ ന്യായം പറയാനുള്ള ത്വര എല്ലാ മനുഷ്യരിലും ഉണ്ട്. വ്യഭിചരിച്ചില്ല എന്നു പറഞ്ഞ് പലര്‍ക്കും പ്രാഗത്ഭ്യം എടുക്കാന്‍ പറ്റും. പക്ഷേ മോഹിച്ചില്ല എന്ന് ഒരാള്‍ക്കും പറയാന്‍ സാധിക്കില്ല. പലരും കൊല ചെയ്തിട്ടുള്ളവരല്ല, എന്നാല്‍ കോപിച്ചിട്ടില്ല എന്ന് ആര്‍ക്കു പറയാന്‍ കഴിയും? സ്ഥൂല സൂക്ഷ്മ ഭാവങ്ങളില്‍ വ്യത്യാസം വരാന്‍ പാടില്ല. സൂക്ഷ്മഭാവം മുഴുത്താണ് സ്ഥൂലഭാവം ഉണ്ടാകുന്നത്. മോഹമാണ് വ്യഭിചാരത്തില്‍ എത്തുന്നത്. കൊലപാതകത്തിന്റെ തുടക്കം കോപത്തിലാണ്.
ڇകുല ചെയ്യരുത് എന്നും ആരെങ്കിലും കുല ചെയ്താല്‍ ന്യായവിധിക്ക് യോഗ്യനാകും എന്നും പൂര്‍വ്വന്മാരോട് അരുളിച്ചെയ്തത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോട് പറയുന്നത്, സഹോദരനോടു കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പില്‍ നില്ക്കേണ്ടിവരും; മൂഢ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യ നാകും............
....വ്യഭിചാരം ചെയ്യരുത് എന്ന് അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവന് എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തു പോയി. കള്ള സത്യം ചെയ്യരുത് എന്നും സത്യം ചെയ്തതു കര്‍ത്താവിനു നിവര്‍ത്തിക്കേണം എന്നും പൂര്‍വ്വന്മാരോടു അരുളിച്ചെയ്തതും നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
ഞാനോ നിങ്ങളോടു പറയുന്നതു അശ്ശേഷം സത്യം ചെയ്യരുത്; സ്വര്‍ഗ്ഗത്തെക്കൊണ്ടു അരുത്, അതു അവന്റെ പാദപീഠം; യെരുശലേമിനെക്കൊണ്ടു അരുത്, അതു മഹാരാജാവിന്റെ നഗരം. നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുത്, ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴിയില്ലല്ലോ. നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതില്‍ അധികമായതു ദുഷ്ടനില്‍ നിന്നു വരുന്നു.ڈڈ (മത്തായി 5 : 3237)
സ്ഥൂലഭാവം വിഷയം ആക്കേണ്ട. സൂക്ഷ്മഭാവച്ചെക്കുറിച്ചു ചിന്തിച്ചാല്‍ മോഹം, കോപം, സത്യംചെയ്യല്‍ ഇതൊക്കെ ഓരോരുത്തരിലും ഉണ്ടെന്ന് മനസ്സിലാകും. പുറമേ വെളിപ്പെടുത്താതെ നിന്നാലും ദൈവം അന്തരിയങ്ങളെ ശോധനചെയ്യുമ്പോള്‍ ഉള്ളില്‍ മോഹവും കോപവും നില്‍ക്കുകയാണെന്ന് കാണാം. 2. നിയമത്തിനു മാറ്റമില്ല
ڇസത്യമായിട്ട് ഞാന്‍ നിങ്ങളോടു പറയുന്നു; ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും വരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണ ത്തില്‍ നിന്ന് ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരു നാളും ഒഴിഞ്ഞു പോകയില്ല. ആകയാല്‍ ഈ ഏറ്റവും ചെറിയ കല്പ്പനകളില് ഒന്ന് അഴിക്കുകയും മനുഷ്യരെ അങ്ങിനെ പഠിപ്പിക്കുകയും ചെയ്യുന്നവന് സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും ചെറിയവന് എന്നു വിളിക്കപ്പെടും
; അവയെ ആചരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനോ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവന്‍ എന്നു വിലിക്കപ്പെടും. നിങ്ങളുടെ നീതി. ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്നു ഞാന്‍ നിങ്ങളോട് പറയുന്നു.ڈڈ(മത്തായി 5: 1820) ഒരാള്‍ക്ക് അനുസരിക്കാന്‍ പറ്റുന്ന രീതിയില്‍ നിയമം മാറ്റിയാല്‍ നിയമത്തിന്റെ നീതി തെറ്റും; അതിന്റെ നിലനില്പ് ഇല്ലാതെയാകും,
തത്വം ഇല്ലാതെയാകും. നിയമത്തിന്റെ ഏതെങ്കിലും ഭാഗത്ത് ചില വിട്ടുവീഴ്ചകള്‍ അനുവദിച്ചിട്ടോ. ചില വ്യത്യാസങ്ങള്‍ വരുത്തിയിട്ടോ ഒരു ശരീരം രക്ഷപെടാന്‍ തക്ക വിധത്തില്‍ അയഞ്ഞു തരുന്ന പ്രശ്നമില്ല. നിയമം എപ്പോഴും അതിന്റെ തനിമയില്‍ തന്നെ നിലനില്ക്കും. യേശുവിനും നമ്മള്‍ക്കും വിശുദ്ധന്മാര്‍ക്കും ഏത് കൊള്ളരുതാ ത്തവനും നിയമം ഒന്നു തന്നെയാണ്. ഒരു വ്യത്യാസവുമില്ല. നിയമത്തിന്റെ നീതിക്ക് യാതൊരു കാരണവശാലും മാറ്റമില്ല.
ഈ പറഞ്ഞതിന്റെ ആശയം നിയമത്തിന് മാറ്റമില്ല എന്നതാണ്. കുറച്ചൊക്കെ അനുസരിക്കാന്‍ പറ്റും, കുറച്ചൊക്കെ ആചരിക്കാന്‍ പറ്റും എന്നൊക്കെ എടുത്താല്‍ നമ്മള് കര്‍ത്താവ് പറഞ്ഞ നിയമത്തിന് എതിരാണ്. 3. നിയമത്തിന് കാലവ്യത്യാസമില്ല
ഇന്നുള്ളത് ഇന്നലെകളില്‍ ഇല്ലായിരുന്നു, നാളെ ഉണ്ടാകില്ല എന്നു പറയുന്നത് യുക്തിഭദ്രമല്ല. ഇന്നുള്ളത് ഇന്നലെകളില്‍ ഉണ്ടായിരുന്നതും നാളെകളില്‍ ഉണ്ടായിരിക്കുന്നതും
ആയിരിക്കും. ഇന്നലത്തെ നിയമവും ഇന്നത്തെ നിയമവും നാളത്തെ നിയമവും ഒന്നു തന്നെയാണ്. ഇന്നലെ ഒരു നിയമം ഇന്നു വേറൊരു നിയമം നാളെ ഇതില്‍ നിന്നൊക്കെ വ്യത്യാസ്തമായ മറ്റൊരു നിയമം എന്നു വന്നാല്‍ നിയമത്തിന്റെ തനിമയില്‍ ഉള്ള നിലനില്പ് പോകും. അതിനാല്‍ നിയമത്തിന് കാലവ്യത്യാസമില്ല. ലോകത്തിന് ആധാരമായ നിയമത്തെ അനുസരിക്കാതെ ലോകത്തിന് നിലനില്പ് ഉണ്ടാവുകയില്ല. ലോകം അവന് മുഖാന്തിരം ഉണ്ടായി എന്ന് യോഹന്നാന് പറയുന്നത് ഇതാണ്.
ڇസകലവും അവന് മുഖാന്തിരം ഉളവായി; ഉളവായതു ഒന്നും അവനെകൂടാതെ ഉളവായതല്ല.ڈ ഈ നിയമത്തിനു വിധേയപ്പെട്ടു കൊണ്ടാണ് കാലാകാലങ്ങളില്‍ മനുഷ്യന് രൂപം കൊള്ളുന്നത്. അതുകൊണ്ടാണ് യേശു പറഞ്ഞത് ڇമോശയുടെ നിയമം നിങ്ങള്‍ അറിഞ്ഞിരുന്നു എങ്കില്‍ എന്നെയും അറിയുമായിരുന്നു
നിയമ അനുഭവം വ്യത്യസ്തമാണെങ്കിലും നിയമം വ്യത്യസ്തമല്ല. ആപ്പിള്‍ വീഴുമ്പോഴും വീഴാത്തപ്പോഴും ഗുരുത്വാകര്‍ഷണ നിയമത്തിനു മാറ്റമില്ല. ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണ നിയമം കണ്ടു പിടിക്കുന്നതിനു മുമ്പും കണ്ടു പിടിക്കുമ്പോഴും അതിനു ശേഷവും നിയമം മാറ്റമില്ലാതെ നില്ക്കുന്നു. അതുകൊണ്ട് നിയമം ആല്‍ഫയും ഒമേഗയും ആണ്, ആദിയും അന്തവും ആണ്.
4. ഒന്നില്‍ തെറ്റിയാല്‍ സകലത്തിലും തെറ്റി
തനിക്ക് ഇന്നയിന്ന തെറ്റുകള്‍ ഒന്നും ഇല്ല എന്നു പറഞ്ഞ് ഒരാള്‍ക്കും ഒഴിയാന്‍ സാധിക്കുകയില്ല. ഏതെങ്കിലും ഒരു തെറ്റ് ഉണ്ട് എന്ന ഒരൊറ്റ കാരണം കൊണ്ട് അയാള്‍ നിയമത്തിന്റെ മുന്നില്‍ പൂര്‍ണ്ണ തെറ്റുകാരനായി. കൈകൊണ്ട് ഒരു പാപം ചെയ്താല്‍ ശരീരം മുഴുവന്‍ ആ പാപത്തിന് ഓഹരിക്കാരനാണ്. കണ്ണുകൊണ്ട് പാപം ചെയ്താലും അങ്ങനെതന്നെ. കാരണം കണ്ണും കയ്യും നില്‍ക്കുന്നത് ഒരേ ശരീരത്തിലാണ്. ഇതാണ് ഒന്നില്‍ തെറ്റിയാല്‍ സകലത്തിലും തെറ്റി എന്ന ആശയം.
ചിന്തയും ശരീരവും ബുദ്ധിയും വളരെ സജീവമാണെങ്കില്‍ ഒരാള്‍ക്ക് മോഹവും കോപവും ഒക്കെയുണ്ടാകും. മോഹിച്ചതു കിട്ടാന്‍ വേണ്ടിയാണ് അയാള്‍ കള്ളം പറഞ്ഞത്. മോഹിച്ചതു കിട്ടാതെ വരുമ്പോഴാണ് കോപിക്കുന്നത്. ജീവിതത്തില്‍ ആഗ്രഹിക്കുന്നതൊന്നും നടക്കാതെ വരുമ്പോഴാണ് ദേഷ്യവും കോപവും ഒക്കെ വരുന്നത്. ഇങ്ങനെ ഓരോ നിയമ ലംഘനവും മറ്റു നിയമങ്ങളും നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ടു നില്ക്കുന്നു. എല്ലാം ഒറ്റ പാപം തന്നെ. വെളിപ്പെടുന്ന രീതിയില്‍ വ്യത്യാസമുണ്ടെന്നു മാത്രം
ശരീരത്തിന്റെ നീതി
നിയമത്തെ സൂക്ഷ്മഭാവത്തില് നിജപ്പെടുത്തി നിറുത്തിയിട്ട് ശരീരവുമായി തുലനം ചെയ്യുക. അതായത് നിയമത്തിന്റെ സൂക്ഷ്മഭാവത്തെ ഒരു അരിപ്പ പോലെ നിറുത്തി അവനവനെ അതിലൂടെ ഒന്ന് അരിച്ചെടുക്കുക. അതോടെ ശരീരം മുഴുവന്‍ പാപമാണെന്നു മനസ്സിലാകും. നിയമം അനുസരിക്കുവാന്‍ പറ്റുമെന്നു തോന്നുന്നുണ്ടെങ്കില്‍ അത് നിയമത്തിന്റെ സ്വഭാവം തെറ്റിച്ചു മനസ്സിലാക്കിയതുകൊണ്ടാണ്.
നിയമത്തെ അതിന്റെ സൂക്ഷ്മ ഭാവത്തില്‍ അനുസരിക്കാന്‍ ഒരു മനുഷ്യനെ ക്കൊണ്ടും സാധ്യമല്ല. ഇങ്ങനെ നമ്മുടെ ശരീരത്തെ നമ്മള് മനസ്സിലാക്കുമ്പോള്‍, ഈ ശരീരം മുഴുവന്‍ പാപമാണെന്നു ബോദ്ധ്യപ്പെടുമ്പോള്‍, നാം സത്യത്തിലേക്ക് വന്നു. ڇസത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.ڈ
പാപമായിരിക്കുന്ന ശരീരത്തില്‍ ശരിയുണ്ടെന്നു തോന്നിയാല്‍ അയാള്‍ സത്യത്തിലല്ല, ഭോഷ്ക്കിലാണ്. ശരീരത്തെക്കുറിച്ചുള്ള വലിയൊരു തെറ്റിദ്ധാരണയാണ് അത്. യേശുക്രിസ്തുവിന് ഈ തെറ്റിദ്ധാരണയില്ല. ڇഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നുڈ എന്നു പറഞ്ഞ യേശുക്രിസ്തുവിനെ ഒരാള്‍ ڇڇനല്ല ഗുരോڈ എന്നു വിളിച്ചപ്പോള്‍ ڇദൈവം
പാപമായിരിക്കണം എന്നതാണ് ശരീരത്തിന്റെ നീതി. ശരീരത്തോടു കൂടി നില്ക്കുന്ന ഏതൊരു മനുഷ്യനും ഈ നിയമത്തിന്റെ മുന്നില്‍ തെറ്റുകാരനാണ്. അതുകൊണ്ടാണ് ڇനീതിമാന് ഒരുത്തന് പോലുമില്ലڈ എന്നു പറഞ്ഞിരിക്കുന്നത്. കാരണം ശരീരത്തിന്റെ നീതി പാപമാണ്. ആ ബോധ്യതയിലാണ് പൗലോസ് പറഞ്ഞത് ڇഎന്റെ ശരീരത്തില്‍ നന്മ വസിക്കുന്നില്ല.ڈ നിയമത്തെ ഈ രീതിയില്‍ മനസ്സിലാക്കിയാല്‍ ശരീരത്തില്‍ നന്മയില്ല
എന്നു മനസ്സിലാകും. ശരീരത്തില്‍ പാപമുണ്ട് എന്നു പറഞ്ഞാല്‍ തെറ്റാണ്, ശരീരം പാപമാണ് എന്നതാണ് ശരി. ശരീരം = പാപം ڇയേശു യോഹന്നാനെക്കുറിച്ച് പുരുഷാരത്തോട് പറഞ്ഞു തുടങ്ങിയത്: നിങ്ങള്‍ എന്തു കാണ്മാന് മരുഭൂമിയിലേക്ക് പോയി? കാറ്റിനാല്‍ ഉലയുന്ന ഓടയോ?
അല്ല, എന്തു കാണ്മാന് പോയി? മാര്‍ദ്ദവ വസ്ത്രം ധരിച്ച മനുഷ്യനേയോ? മാര്‍ദ്ദവ വസ്ത്രം ധരിക്കുന്നവര്‍ രാജ ഗൃഹങ്ങളില്‍ അല്ലോ. അല്ല, എന്തിനു പോയി? ഒരു പ്രവാചകനെ കാണാനോ? അതേ പ്രവാചകനിലും മികച്ചവനെ ത്തന്നെ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. ഞാന്‍ എന്റെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കുന്നു. അവന് നിന്റെ മുമ്പില്‍ നിനക്കു വഴി ഒരുക്കും, എന്ന്
എഴുതപ്പെട്ടിരിക്കുന്നവന്‍ അവന് തന്നെ. സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാന് സ്നാപകനേക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല; സ്വര്‍ഗ്ഗ രാജ്യത്തില്‍ ഏറ്റവും ചെറിയവനോ അവനിലും വലിയവന്‍ എന്ന് ഞാന്‍ സത്യമായിട്ട് നിങ്ങളോട് പറയുന്നു.ڈ (മത്തായി 11: 711) സ്നാപകയോഹന്നാന് ഒരു പാട് പ്രത്യേകതകള്‍ ഉണ്ടായിരുന്നു
. സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ ഏറ്റവും വലിയവന്‍. മനുഷ്യസ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ ഏറ്റവും വലിയവന്‍. മനുഷ്യ ശരീരം കൊണ്ട് ചെയ്തു വയ്ക്കാവുന്ന ശരിയുടെ അങ്ങേയറ്റമാണ് യോഹന്നാന്. ഒരു മനുഷ്യന് നന്മ ചെയ്തോ, തിന്മ ചെയ്യാതിരുന്നോ ശരി ചെയ്തോ ഒന്നും നീതീകരണത്തില്‍ എത്തുന്നില്ല എന്ന ആശയത്തെ
വെളിപ്പെടുത്തുന്ന ആളാണ് യോഹന്നാന്. ഈ ആശയം സ്വന്തം ജീവിതത്തിലൂടെ നമുക്ക് മനസ്സിലാക്കി തരികയാണ് യോഹന്നാന്. ഒരു തരത്തിലുള്ള ശരികൊണ്ടും ഒരാള്‍ക്ക് നീതീകരണം പ്രാപിക്കാന്‍ പറ്റില്ല. യോഹന്നാന് ക്രിസ്തുവിനെ വിശ്വസിക്കുന്നില്ല എന്നല്ല ഇതിന്റെ അര്‍ത്ഥം, യോഹന്നാന് സ്നാപകനാണ് ആരേക്കാള്‍ കൂടുതല്‍ ക്രിസ്തുവിനെ വിശ്വസിക്കുന്നത്. ക്രിസ്തുവിനെ വെളിപ്പെടുത്താന്‍
വേണ്ടി സ്വന്ത ജീവിതം കൊണ്ട് ഒരു അപ്രായോഗിക സയന്‍സ് വെളിപ്പെടുത്തി തന്നയാളാണ് യോഹന്നാന്. യോഹന്നാന് അവിടെ നമുക്കു വേണ്ടി മരിക്കുകയാണ്. പാപത്തിന്റെ നീതി പാപത്താല്‍ മാത്രമാണ് ഒരാള്‍ക്ക് പ്രതിസന്ധി വരുന്നത്. ഏതു തരം പ്രതിസന്ധിയും രോഗങ്ങളും പാപത്തിന്റെ ശക്തിയാണ്. ജീവിതത്തില്‍ വേണ്ടത്ര അനുഗ്രഹങ്ങള്‍ ലഭിക്കുന്നില്ലായെങ്കില്‍
അതിന്റെ അര്‍ത്ഥം പാപം ഉണ്ടെന്നാണ്. ഒരാളില്‍ പാപം ഉണ്ടോ എന്നറിയാന്‍ അയാള്‍ക്ക് പ്രതിസന്ധി ഉണ്ടോ എന്നു നോക്കിയാല്‍ മതി. പ്രത്യക്ഷത്തില്‍ പാപം ചെയ്യുന്ന ആളേക്കാള്‍ ഒരു രോഗിയിലാണ് പാപത്തിന്റെ അളവ് കൂടുതല്‍. പാപത്തിന്റെ ശക്തിയിലാണ് രോഗം ഉണ്ടായിരിക്കുന്നത്. ഇതാണ് പാപത്താല്‍ രോഗവും രോഗത്താല്‍ മരണവും എന്ന്
ബൈബിളില്‍ പറഞ്ഞിരിക്കുന്നതിന്റെ ആശയം. ഒരാളെ ബാധിക്കുന്ന ഏറ്റവും കാതലായ രോഗം നിര്‍ജ്ജീവത്വം അഥവാ ഡിപ്രഷന് ആണ്. അതുകൊണ്ടു തന്നെ അയാള്‍ക്ക് സ്വസ്ഥതയിലും സമാധാനത്തിലും ജീവിക്കാന്‍ കഴിയുന്നില്ല. മനുഷ്യന് പാപത്തില്‍ ഉരുവാകുകയാണ്. അതുകൊണ്ടാണ് ദാവീദ് പറഞ്ഞത്. ڇപാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു.ڈ
ڇഒരുവന് ആഗ്രഹിക്കാത്ത തിന്മ പ്രവര്‍ത്തിക്കുന്നു എങ്കില്‍ അത് അവനല്ല. അവനില്‍ വസിക്കുന്ന പാപമത്രെڈ എന്ന് പൗലോസും പറയുന്നു. ആരും പാപം ചെയ്തിട്ടല്ല പാപം ഉണ്ടാകുന്നത്. നാം പാപത്തില്‍ ഉരുവായതു കൊണ്ടാണ്. മാതാപിതാക്കളുടെ പാപത്തിലാണ് നമ്മള് ജനിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ പാപഭാരം
ഇല്ലാത്തവരായിരുന്നെങ്കില് നമുക്കും പാപം കാണുമായിരുന്നില്ല. മാതാപിതാക്കള്‍ക്ക് പാപം ഇല്ലാതിരിക്കണം എന്നല്ല, ഒരു ശരീരമാണെങ്കില്‍ അതില്‍ പാപം വേണം. പാപമില്ലാത്ത ശരീരമില്ല. മാതാപിതാക്കള്‍ പാപംഭാരം കൂടിയ തലമുറയില്‍ നിന്നാണ് ഉരുവായിരി ക്കുന്നത്. അവരുടെ മുന്‍തലമുറയും കടുത്ത പാപഭാരത്തിലായിരുന്നു.
അവരുടെ പാപഭാരമാണ് നമ്മിലേക്ക് വന്നിരിക്കുന്നത്. യേശുക്രിസ്തു രോഗികളെ സൗഖ്യമാക്കുമ്പോള്‍ നിന്റെ പാപം മോചിച്ചു തന്നിരിക്കുന്നു എന്നാണ് പറഞ്ഞത്. പാപം മോചിക്കുമ്പോഴാണ് രോഗിക്ക് സൗഖ്യം കിട്ടുന്നത്. നമ്മുടെ ഉള്ളിലിരിക്കുന്ന പാപത്തിന്റെ ശക്തി വല്ലാതെ ദണ്ഡിപ്പിക്കുന്നതിനാല് പലരും നിര്ജീവത്വത്തോടെയാണ് ജീവിച്ചിരിക്കുന്നത്.
ഒരാളില്‍ പാപം ഇല്ലായിരുന്നെങ്കില്‍ അയാള്‍ വ്യക്തമായ അനുഗ്രഹങ്ങള്‍ പ്രാപിച്ചു നില്ക്കുമായിരുന്നു. ദൈവം എന്നു പറയുന്നത് നീതിയായിരിക്കെ, പാപം നില്ക്കുമ്പോള് അയാളെ ദൈവത്തിനു പോലും അനുഗ്രഹിക്കുവാന്‍ പറ്റുകയില്ല. ڇപിതാവേ നീ എന്നെ കൈ വിട്ടത് എന്ത് ?കഴിയുമെങ്കില്‍ ഈ പാനപാത്രം ഒഴിവാക്കണമേڈ എന്നൊക്കെ യേശുക്രിസ്തു കരഞ്ഞു പ്രാര്ത്ഥി ക്കുമ്പോഴും പിതാവ് യേശുവിനെ രക്ഷിക്കുന്നില്ല. രക്ഷിക്കാന്‍
കഴിയില്ല. കാരണം യേശുക്രിസ്തു സൗഖ്യമാക്കിയവരുടെ മുഴുവന്‍ പാപവും അപ്പോള്‍ യേശുക്രിസ്തുവില്‍ നില്‍ക്കുകയാണ്. ആ പാപത്തിന് അതിന്റെ അവകാശമായ മരണം കൊടുത്തേ പറ്റൂ. യേശുക്രിസ്തുവിനെ രക്ഷിച്ചാല്‍ യേശു ആര്‍ക്കൊക്കെ സൗഖ്യവും രക്ഷയും കൊടുത്തോ അവരിലേക്ക് അവരുടെ പാപങ്ങള്‍ തിരികെ പോകും. അതോടെ അവരൊക്കെ വീണ്ടും രോഗികള്‍ ആയിപ്പോകും.
ദൈവനീതി മാറ്റമില്ലാത്ത ഒന്നാണ്. അതുകൊണ്ടാണ് ഭാരതീയ ദൈവ ശാസ്ത്രത്തില്‍ ഈശ്വരനെ നിര്‍ഗുണപരബ്രഹ്മം എന്നു വിളിക്കുന്നത്. ദൈവം നമ്മളെ രക്ഷിക്കുകയില്ല എന്നല്ല ദൈവനീതിക്ക് യാതൊരു കാരണവശാലും മാറ്റമില്ല എന്നാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ശരീരത്തോടുള്ള ഒരു നീതിയുണ്ട്. ഓരോ മനഷ്യന്റെയും ശരീരത്തില്‍ മുഴുവനും പാപസ്വഭാവങ്ങളാണ് നില്‍ക്കുന്നത്. ഒരു ശരീരത്തിന്റെ
യോഗ്യത പ്രവൃത്തി ചെയ്യാനുള്ള കഴിവാണ്. പക്ഷേ പലരെ സംബന്ധിച്ചും പ്രവൃത്തി ചെയ്യാന്‍ ശേഷിയില്ല. അത്രയ്ക്കു തകര്‍ന്നു നില്‍ക്കുകയാണ്. ഇതു പാപഭാരത്താലാണ്. പാപഭാരം നിര്‍ജ്ജീവത്വം ഉണ്ടാകും. പ്രവൃത്തി ചെയ്യാന്‍ കൊള്ളാത്ത ശരീരം, ശരീരം എന്ന നീതിയുടെ മുമ്പില്‍ കൊള്ളരുതാത്തതാണ്
ഏതു പ്രവൃത്തി ചെയ്താലും അതില്‍ തെറ്റു വരും. തെറ്റു വരും എന്നു പറഞ്ഞ് പ്രവൃത്തി ചെയ്യാതിരിക്കുന്ന മനുഷ്യനെക്കുറിച്ച് ബൈബിള്‍ പറയുന്നുണ്ട്. ദൈവം കൊടുത്ത ഒരു താലന്ത് അവന് കുഴിച്ചിട്ടു കളഞ്ഞു. ڇനീ വിതയ്ക്കാത്തിടത്തു നിന്ന് കൊയ്യുകയും ചേര്ക്കാത്തിടത്തു നിന്ന് ചേര്‍ക്കുകയും ചെയ്യുന്ന കഠിന മനുഷ്യന് എന്നറിഞ്ഞ് ഞാന്‍ എന്റെ താലന്ത് കുഴിച്ചിട്ടു.ڈ യജമാനന് അവനോട് കോപിക്കുകയാണ് ചെയ്തത്.
മനുഷ്യശരീരം എന്താണെന്ന് അറിയാതെ ആളുകളോട് അതു ചെയ്യരുത്, ഇതു ചെയ്യരുത് എന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുത്താല്‍ ആ ശരീരം പാപഭാരത്തില്‍ എത്തും. ശരീരം അതിന്റെ തനിമയില്‍ വെളിപ്പെട്ടാല്‍, സ്വഭാവം വെളിപ്പെടുത്തിയാല്‍, അത് പാപമായിട്ടേ വെളിപ്പെടൂ. ചില ശരീരങ്ങളില്‍ നിന്ന് പാപം വെളിപ്പെടാതെയും, ചില സമയങ്ങളില്‍ പാപം വെളിപ്പെടാതെയും ഇരിക്കാം.
എത്ര നിയന്ത്രിച്ചാലും ചില നേരത്ത് പാപസ്വഭാവങ്ങളെ വരൂ. ആരും ആഗ്രഹിക്കാത്ത തിന്മ വരും. ചിലപ്പോള്‍ എത്ര വിചാരിച്ചാലും ഒരാളില്‍ നിന്ന് പാപം വെളിപ്പെട്ടില്ലെന്നും വരാം. കൃപയാല്‍ അയാളുടെ പാപം തോല്ക്കുന്നതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.
ശിക്ഷയോടുളള നീതി
പാപത്തിന്റെ ശമ്പളം മരണമത്രേ. പാപത്തിന് ശിക്ഷയുണ്ട്. അതിനാല്‍ ശരീരത്തിന് ശിക്ഷയുണ്ട്. അല്ലെങ്കില്‍ നീതി തെറ്റും. പൂര്‍ണ്ണമായ ശിക്ഷ എന്നുളളതാണ് ശിക്ഷയോടുളള ദൈവനീതി. പൂര്‍ണ്ണമായ ശിക്ഷ എന്നാല്‍ മരണമാണ്. മരണത്തിനപ്പുറത്ത് ഒരു ശിക്ഷയില്ല. എല്ലാ ശരീരങ്ങള്‍ക്കും മരണമുണ്ട്. നീതിയുടെ മുമ്പില്‍ പാപമായിരിക്കുന്ന ഒരു ശരീരത്തെ സൃഷ്ടിക്കാന്‍ തന്നെ പറ്റില്ല. അങ്ങനെ സൃഷ്ടിച്ചാല്‍ സൃഷ്ടിയുടെ നീതി തെറ്റും. പാപത്തിന്റെ അവകാശം ശിക്ഷയായതുകൊണ്ടും പാപിയെ ശിക്ഷിക്കുന്നത് നീതിയായതു
കൊണ്ടും ശരീരത്തിന്റെ നീതി പാപമായതു കൊണ്ടും ശരീരത്തോടു കൂടി നില്ക്കുന്ന യേശുവിനോട് പീലാത്തോസ് പറഞ്ഞു. ڇനീ എന്നോട് സംസാരിക്കുന്നില്ലയോ? എനിക്ക് നിന്നെ ക്രൂശിപ്പാന് അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാന്‍ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന് യേശു അവനോട്; മേലില്‍ നിന്ന് നിനക്കു കിട്ടിയിട്ടില്ലെങ്കില്‍ എന്റെ മേല്‍ നിനക്ക് ഒരധികാരവും ഉണ്ടാകയില്ലായിരുന്നു.ڈ (യോഹന്നാന് 19 : 1011 )
മേലില്‍ നിന്നുള്ള അധികാരം നീതിയായിരിക്കെ സ്വന്ത ശരീരത്തില്‍ മറ്റുള്ളവരുടെ പാപം വഹിച്ചു നില്ക്കുന്ന യേശു എത്ര നീതിമാനാണെങ്കിലും ആ നീതിക്ക് യേശുവിനെ വെറുതെ വിടാന്‍ അധികാരമില്ല. അങ്ങനെ വെറുതെ വിട്ടാല്‍ നീതി തെറ്റും, അതുകൊണ്ട് നീതി നിവൃത്തിക്കാനായി നിയോഗിക്ക പ്പെട്ടിരുന്ന പീലാത്തോസ് ആഗ്രഹിച്ചിട്ടും യേശുവിനെ ക്രൂശിക്കാതെ വിട്ടയക്കാന്‍ സാധിച്ചില്ല.
ശിക്ഷയോടുളള നീതി മരണമായിരിക്കുന്നതിനാല് ശരീരത്തിന്റെ മരണം മാത്രം പോരാ, സകല മഹത്വവും ക്രൂശിക്കേണ്ടി വരും. പാപത്തിന്റെ അവകാശമായ പൂര്‍ണ്ണ ശിക്ഷ കൊടുക്കാന്‍ വേണ്ടിയാണ് ഇന്നലെവരെ 'രാജാവ് ' എന്നു പറഞ്ഞിരുന്ന യേശുവിനെ നഗരത്തിലെ ഏറ്റവും ഉയര്‍ന്ന മലയില്‍, സകലരും കാണത്തക്ക വിധത്തില്‍ പൂര്‍ണ ജീവനുളള ആ ശരീരത്തെ എല്ലാ അര്‍ത്ഥ ത്തിലും വേദനിപ്പിക്കുന്ന വിധത്തില്‍ മുള്‍മുടി ധരിപ്പിച്ച്',
. ക്രൂരമായി അടിച്ച്, ഭാരമേറിയ ക്രൂശു ചുമപ്പിച്ച്, നഗ്നനാക്കി, ദുഷ് പ്രവൃത്തിക്കാര്‍ക്ക് കൊടുക്കുന്ന നീചമരണമായ ക്രൂശീകരണം രണ്ടു കളളന്മാരുടേയും നടുവില്‍ കൊടുത്തത് ഇതു കണ്ടു നിന്നവര്‍ യേശുവിനെ പരിഹസിച്ചു.ڇകുരുടനെ സൗഖ്യമാക്കി യവനേ, ചെകിടനെ സൗഖ്യമാക്കിയവനേ നിനക്ക് നിന്നെത്തന്നെ രക്ഷിക്കാന്‍ കഴിയുന്നില്ലയോ.ڈ
പാപത്തിന് എല്ലാ അര്‍ത്ഥത്തിലും ശിക്ഷയുണ്ടെന്ന് ഇതിലൂടെ മനസ്സിലാക്കിച്ചു തരികയാണ്. സാക്ഷാല്‍ ദൈവപുത്രനു പോലും ആ നീതിക്ക് വിധേയപ്പെ ടേണ്ടി വരുന്നു. യേശുവിന്റെ ക്രൂശ് ഒഴിവാക്കിയാല്‍ പാപത്തിന്റെ ശക്തി യേശു സൗഖ്യമാക്കിയവരിലേക്ക് തിരിക പോവുകയും അവര്‍ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്യും. കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും എന്ന അര്‍ത്ഥത്തില്‍ ശിക്ഷയോടുള്ള നീതി മാറാതെ നില്ക്കുന്നു.
സ്നേഹത്തിന്റെ നീതി
ഏതൊരു ആശയവും രൂപംകൊള്ളുവാന്‍ അതാതിന്റെ ഒരു സമവാക്യ തത്വം ആവശ്യമുള്ളതുപോലെ തന്നെ സ്നേഹത്തിനും അതിന്റേതായ തത്വമുണ്ട്. താഴെ പറയുന്ന സ്വഭാവങ്ങളുടെ അടിസ്ഥാനത്തില്‍ സ്നേഹം അതിന്റെ തനിമ നിലനിര്‍ത്തുന്നു. 1. സ്നേഹത്തിന് ശിക്ഷയില്ല 2. സ്നേഹത്തിന് വലിപ്പച്ചെറുപ്പമില്ല 3. സ്നേഹത്തിന് കാലവ്യത്യാസമില്ല 4. സ്നേഹത്തിന് ശത്രുമിത്ര ഭേദമില്ല.
സ്നേഹത്തിന് ശിക്ഷയില്ല
സ്നേഹമുളള ഒരാളില്‍ വിദ്വേഷമുണ്ട് എന്നു പറയുന്നത് യുക്തിയല്ല. ഇരുളിനും വെളിച്ചത്തിനും ഒന്നിച്ചു വസിക്കാന്‍ സാധിക്കാത്തതു പോലെ സ്നേഹത്തിനും പകയ്ക്കും ഒന്നിച്ചു നില്ക്കാന് സാധിക്കില്ല. സ്നേഹമുളളിടത്ത് വിദ്വേഷമില്ല. സ്നേഹം ഒരു സഹനമാണ്, സഹനത്തില്‍ പ്രതികാരമില്ല. ഒരാളോടുള്ള സ്നേഹത്തിന്റെ പേരില്‍ മൂന്നാമതൊരാളോട് പ്രതികാരം ചെയ്യുന്നത് സ്നേഹത്തിന്റെ നിര്‍വചനത്തില്‍ വരികയില്ല
സ്നേഹത്തിന്റെ ക്രിയാഭാഗം ക്ഷമയാണ്. സ്നേഹവും ക്ഷമയും അരിയും ചോറും പോലെ ബന്ധപ്പെട്ടു നില്ക്കുന്നു. ക്ഷമയിലൂടെയാണ് സ്നേഹം വെളിപ്പെടുത്തുന്നത്. ചിലരെ ശിക്ഷിക്കുന്നത് അവരോടുള്ള സ്നേഹം കൊണ്ടാണെന്ന് പറയാറുണ്ട്, ഉദാ:- അച്ഛന് മകനെ ശിക്ഷിക്കുന്നു. അത് ഒരിക്കലും സ്നേഹമല്ല. മകന് അതിനു മുമ്പ് തന്റെ ജീവിതത്തില്‍ സ്നേഹം
അനുഭവിച്ചിരുന്നു എങ്കില്‍ അച്ഛന് മകനെ ശിക്ഷിക്കേണ്ടി വരുമായിരുന്നില്ല. അതു മാത്രമല്ല അച്ഛന് തന്റെ ജീവിതത്തില്‍ സ്നേഹക്കുറവ് അനുഭവിച്ചു നില്ക്കുന്നതിനാല് മകന്റെ തെറ്റിനെ ഒരുതരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നതാണ് സത്യം, അച്ഛനെ സംബന്ധിച്ച് സ്നേഹത്തെക്കാളുപരി തെറ്റിനെ വല്ലാതെ ഭയക്കുന്നു. ഒരാളുടെ ചിന്താഗതിയുടേയും മാനസികാവസ്ഥയുടേയും
.അടിസ്ഥാനത്തില്‍ സ്നേഹത്തിന് നിര്‍വചനം കണ്ടെത്തിയാലും അതിന്റെ സ്വഭാവത്തിന് മാറ്റം വരുന്നില്ല. സ്നേഹം അതിന്റെ നീതി പ്രകാരം പൂര്‍ണമായും ക്ഷമയാണ്. അതുകൊണ്ട് ബൈബിള്‍ പറയുന്നു; ڇസ്നേഹം ദീര്‍ഘമായി ക്ഷമിക്കുകയും ദയ കാണിക്കുകയും ചെയ്യുന്നു; സ്നേഹം സ്പര്‍ദ്ധിക്കുന്നില്ല, നിഗളിക്കുന്നില്ല. ചീര്‍ക്കുന്നില്ല,
അയോഗ്യമായി നടക്കുന്നില്ല. സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; അനീതിയില്‍ സന്തോഷിക്കാതെ സത്യത്തില്‍ സന്തോഷി ക്കുന്നു: എല്ലാം പൊറുക്കുന്നു. എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു. എല്ലാം സഹിക്കുന്നു; സ്നേഹം ഒരുനാളും ഉതിര്‍ന്നു പോകയില്ല.ڈ (1 കൊരിന്ത്യര്‍ 13: 4- 8) 2 സ്നേഹത്തിന് വലിപ്പച്ചെറുപ്പമില്ല
പൂര്‍ണ്ണമായും സ്നേഹിക്കാന്‍ കഴിയുന്നില്ല. കുറെയൊക്കെ സ്നേഹമുണ്ട് എന്നു പറയുന്നിടത്ത് പകയുണ്ട്. സ്നേഹത്തിനുള്ളില്‍ ചെറിയ അളവില്‍ ദേഷ്യമുണ്ടെങ്കില്‍ പോലും സ്നേഹം ഉളള ഭാഗം കൂടി പക എന്ന നിര്‍വചനത്തില്‍ എത്തും. ഉദാ:- ഒരു ലിറ്റര്‍ ശുദ്ധജലത്തില്‍ ഒരു മില്ലീലിറ്റര്‍ മണ്ണെണ്ണ ഒഴിച്ചാല്‍ ആ ജലം മുഴുവന്‍ മണ്ണെണ്ണ ചുവയ്ക്കും. എനിക്കു വളരെയധികം സ്നേഹം ഉണ്ടല്ലോ, കുറച്ചു ദേഷ്യം ഉണ്ടെന്നല്ലേയുളളു എന്നു ചിന്തിക്കുന്നതില്‍ കാര്യമില്ല. സ്നേഹത്തിന്റെ നീതി പ്രകാരം സൂക്ഷ്മ-സ്ഥൂല ഭാവങ്ങള്‍ തമ്മില്‍ വ്യത്യാസം വന്നാല്‍ വൈരുദ്ധ്യം വരും
വൈരുദ്ധ്യം സംഘര്‍ഷമാണ്. കുറച്ചു പകയും ഏറെ സ്നേഹവും എന്നു ധരിച്ചു വച്ചിരിക്കുന്നവര്‍ വെളളപൂശിയ ശവക്കല്ലറകളാണ്.ڇഅത്യല്പത്തില്‍ വിശ്വസ്തനായവന്‍ അധികത്തിലും വിശ്വസ്തന്". ഒരാള്‍ക്ക് ഭാര്യയോട് കൂടുതല്‍ സ്നേഹമുണ്ട്, മക്കളോട് സ്നേഹം കുറവാണ് എന്നൊക്കെ പറയുന്നത് സത്യമല്ല. ഭാര്യയോടുള്ള എന്തൊക്കെയോ സ്നേഹക്കുറവു കൊണ്ടാണ് മക്കളെ പൂര്‍ണ്ണ
അര്‍ത്ഥത്തില്‍ സ്നേഹിക്കാന്‍ കഴിയാത്തത്. സ്നേഹ വ്യത്യാസം പകയാണ്. ഓരോരുത്തരിലും നില്ക്കുന്ന സ്വാര്‍ത്ഥതയാണ് അവരെ സ്നേഹ വ്യത്യാസത്തില്‍ എത്തിക്കുന്നത്. വ്യക്തി കളെയും സാധ്യതകളെയും സ്വകാര്യവത്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരാളില്‍ പക വര്‍ദ്ധിക്കുന്നു. മത്സരബുദ്ധിയുണ്ടാകുന്നു. മതവൈരം വര്‍ദ്ധിക്കുന്നു. അങ്ങനെ വൈരുദ്ധ്യം ജഡരക്തങ്ങളില്‍ പരിലസിക്കുന്നു. ഈ വലിപ്പച്ചെറുപ്പം സ്നേഹത്തിന്റെ നീതിക്ക് വിരുദ്ധമാണ്.
3. സ്നേഹത്തിന് കാലവ്യത്യാസമില്ല ഇന്നലെകളില്‍ സ്നേഹമുണ്ടായിരുന്നു, ഇന്നു സ്നേഹമില്ല; ഇന്നു സ്നേഹമുണ്ട് ഇന്നലെ സ്നേഹം ഇല്ലായിരുന്നു, നാളെ സ്നേഹമുണ്ടാകും എന്നൊക്കെ പറ യുന്നത്' സ്നേഹത്തിന്റെ നീതിയല്ല. സ്നേഹം എന്ന തത്വത്തിന് തുടര്‍ച്ച നഷ്ടപ്പെട്ടാല്‍ സ്നേഹം എന്ന ആശയത്തിന്റെ നിലനില്പ്' നഷ്ടപ്പെടും, തത്വങ്ങള്‍ക്ക് നാശമില്ല. നാശമുളള ഒന്നിന് ഉണ്മ അവകാശപ്പെടാന്‍ കഴിയു കയില്ല.
ഒരാള്‍ക്ക് കഷ്ടതയും ബുദ്ധിമുട്ടും ഉളളപ്പോള്‍ സ്നേഹിക്കും, സൗഭാഗ്യങ്ങള്‍ ഉള്ളപ്പോള്‍ സ്നേഹിക്കാന്‍ കഴിയുകയില്ല എന്നു പറയുന്നതും, അവര്‍ നന്മ ചെയ്യുമ്പോള്‍ സ്നേഹിക്കാം തെറ്റു ചെയ്യുമ്പോള്‍ സ്നേഹിക്കാന്‍ കഴിയില്ല എന്നു പറയുന്നതും സ്നേഹത്തിന്റെ നീതിയില്പ്പെടുന്നില്ല. ഒരാളോട് പല പ്രാവശ്യം ക്ഷമിക്കാം, എപ്പോഴും ക്ഷമിക്കാന്‍ സാധിക്കില്ല എന്നു പറയുന്നതും സ്നേഹനീതിയ്ക്ക് വിരുദ്ധമാണ്.
ڇഅപ്പോള്‍ പത്രാസ് അവന്റെ അടുക്കല്‍ വന്നു; കര്‍ത്താവേ, സഹോദരന് എത്രവട്ടം എന്നോടു പിഴച്ചാല്‍ ഞാന്‍ ക്ഷമിക്കണം? ഏഴു വട്ടം മതിയോ എന്നു ചോദിച്ചു. യേശു അവനോട്; ഏഴു വട്ടമല്ല. ഏഴു എഴുപതു വട്ടം എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു പറഞ്ഞു." (മത്തായി 18 21- 22)
4. സ്നേഹത്തിന് ശത്രുമിത്ര വ്യത്യാസമില്ല സ്നേഹം ഉണ്മയാണ്. ഉണ്മയ്ക്ക് നാശമില്ല. നാശമില്ലാത്ത സ്നേഹത്തിന് ശത്രുത എന്ന ഭാവമില്ല. സ്നേഹത്തിന് ആരെയും വെറുക്കാനാവില്ല. മിത്രത്തെ സ്നേഹിക്കുകയും ശത്രുവിനെ വെറുക്കുകയും ചെയ്യുക എന്ന കാര്യം സ്നേഹത്തെ സംബന്ധിച്ച് അസാധ്യമാണ്. സ്നേഹമുണ്ടെങ്കില്‍ സ്നേഹം മാത്രം അവശേഷിക്കുന്നതുകൊണ്ട് ശത്രുമിത്രങ്ങള്‍ക്കു നല്കുന്ന സ്നേഹത്തിന്റെ അളവില്‍ വ്യത്യാസം വരുത്താന്‍ കഴിയുകയില്ല.
ڇകുട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകയ്ക്ക എന്നും അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോട് പറയുന്നത്; നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍; സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനു പുത്രന്മാരായി തീരേണ്ടതിനു തന്നെ; അവന് ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും
നീതിമാന്മാരുടെ മേലും നീതി കെട്ടവരുടെ മേലും മഴ പെയ്യിക്കുകയും ചെയ്യുന്നുവല്ലോ. നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാല്‍ നിങ്ങള്‍ക്ക് എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെതന്നെ ചെയ്യുന്നില്ലയോ? സഹോദരന്മാരെ മാത്രം വന്ദനം ചെയ്താല്‍ നിങ്ങള്‍ എന്തു വിശേഷം ചെയ്യുന്നു? ആകയാല്‍ നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവ്
സല്‍ഗുണ പൂര്‍ണ്ണന്‍ ആയിരിക്കുന്നതുപോലെ നിങ്ങളും സല്‍ഗുണ പൂര്ണ്ണരാകുവിന്. " (മത്തായി 5: 43 48) ശത്രുവിനെ സ്നേഹിക്കുന്നവന് കൂട്ടുകാരനെ സ്നേഹിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. ശത്രുവിനെ പകയ്ക്കുകയും കൂട്ടുകാരനെ സ്നേഹിക്കുകയും ചെയ്യുക എന്ന ആശയപ്രകാരം പ്രായോഗികമായി
കൂട്ടുകാരനേയും സ്നേഹിക്കാന്‍ ബുദ്ധിമുട്ടാണ്. ഇങ്ങനെയുളളവര് ചിലപ്പോഴൊക്കെ കൂട്ടുകാരുമായും ശത്രുതയില്‍ എത്തും. എന്നാല്‍ ശത്രുവിനെ സ്നേഹിക്കു ന്നവര്‍ക്ക് കൂട്ടുകാരന്റെ തെറ്റ് ക്ഷമിച്ച് അവനെ സ്നേഹിക്കാന്‍ കഴിയും. സ്വന്ത തെറ്റിന് ഓരോരുത്തരും മറ്റുള്ളവരില്‍ നിന്ന് അനുഭവിച്ചു നില്ക്കുന്ന ക്ഷമ (സ്നേഹം) മനസ്സിലാക്കിയാല്‍ ശത്രുമിത്ര ഭേദമില്ലാതെ ആരെയും സ്നേഹി ക്കാന്‍
കഴിയും. ഇവിടെ മറ്റുളളവരെ സ്നേഹിക്കാന്‍ ശ്രമിക്കുകയൊന്നും വേണ്ട. നാം അനുഭവിച്ചു നില്ക്കുന്ന സ്നേഹത്തിന് ശത്രുമിത്ര ഭേദചിന്ത യില്ലാത്തതിനാല്‍ അതിന്റെ സ്വഭാവം നമ്മില്‍ നിന്ന് വെളിപ്പെടും. അതുകൊണ്ടാണ് യേശു പറഞ്ഞത്, ڇആരെങ്കിലും എന്തെങ്കിലും നിങ്ങള്‍ക്ക് ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ അതു തന്നെ നിങ്ങളും ചെയ്വിന്" സൃഷ്ടിയുടെ നീതി
നിയമത്തിന്റെ നീതിപ്രകാരം ഏതൊരു ശരീരവും പാപമാണ്. പാപത്തിന്റെ അവകാശപ്രകാരം ഏത് ശരീരത്തിനും ശിക്ഷയുണ്ട്. പൂര്‍ണ്ണമായ ശിക്ഷ എന്നാല്‍ മരണമാണ്, എങ്കില്‍ പാപമായിരിക്കുന്ന ശരീരത്തോടെ ഒരു മനുഷ്യനെ സൃഷ്ടിക്കുമ്പോള്‍ ശിക്ഷയോടുളള ദൈവ നീതി തെറ്റും. നീതിക്ക് തെറ്റാന്‍ കഴിയില്ല. നീതി, ഓരോ ആശയത്തേയും അതാതിന്റെ സ്വഭാവത്തില്‍ തന്നെ നിലനിര്‍ത്തുന്നു. എന്നാല്‍ സ്നേഹത്തിന്റെ നീതികൂടി ചിന്തിച്ചാല്‍ ശിക്ഷയോടുളള നീതി
തെറ്റാതെതന്നെ ശരീരത്തെ സൃഷ്ടിക്കാന്‍ കഴിയും. സ്നേഹത്തിന്റെ ക്രിയാതലം ക്ഷമയാണ്. അതുകൊണ്ട് ശരീരത്തിന്റെ അവകാശമായ ശിക്ഷയുടെ നീതി തെറ്റാതെ തന്നെ സ്നേഹത്തിന് ഒരു ശരീരത്തെ സൃഷ്ടിക്കാന്‍ കഴിയും. സ്നേഹത്തിന്റെ നീതിപ്രകാരം ശരീരത്തെ എങ്ങനെ സൃഷ്ടിക്കും? പാപമായിരിക്കുന്ന ഒരു ശരീരത്തിനു പകരം ഒരു നീതിമാന്റെ
ശരീരം ബലി കൊടുത്താല്‍ പാപമായിരിക്കുന്ന ശരീരത്തെ സൃഷ്ടിക്കാന്‍ കഴിയും. ഏതൊരു ശരീരവും പാപമായതിനാല്‍ എല്ലാ സ്യഷ്ടിക്കുവേണ്ടിയും ഒരു മറുവില ആവശ്യമായി വരും. ഒരു സൃഷ്ടിയുടെ മറുവില മറ്റൊന്നിന്റെ മരണമാണ്. അതായത് ഒരു ബലിയുടെ അനന്തരഫലമാണ് ഒരു സൃഷ്ടി. സ്നേഹത്തിന്റെ ക്രിയാതലമാണ് സ്യഷ്ടി. എന്നാല്‍ സ്നേഹം എന്ന തത്വവും നീതിക്ക്
വിധേയപ്പെട്ടാണ് നില്‍ക്കുന്നത്. നീതിക്ക് വിധേയപ്പെട്ടില്ലായെങ്കില് സ്നേഹത്തിന് അതിന്റെ സ്വരൂപം നഷ്ടപ്പെടും. സ്വരൂപം നഷ്ടപ്പെടാതെ നിവര്‍ത്തിക്കപ്പെടുന്ന തത്വങ്ങള്‍ മാംസം ധരിക്കുന്നു. ശരീരത്തിന്റെ സ്വഭാവം പാപമായതു കൊണ്ടും പാപത്തിന്റെ സ്വഭാവം നാശമായതു കൊണ്ടും ശരീരത്തിന് സ്വതവേ സ്യഷ്ടി അവകാശപ്പെടാന്‍ സാധിക്കില്ല. എന്നാല്‍ ഒരു പാപശരീരത്തിന് ഒരു നീതിമാന്റെ ബലിയാല്‍ പാപത്തിന്റെ
നീതിയും സ്നേഹത്തിന്റെ നീതിയും തെറ്റാതെ പാപശരീരത്തെ സൃഷ്ടിക്കാന്‍ കഴിയും. അതായത് പാപമായിരിക്കുന്ന ശരീരത്തിനു പകരം പാപമില്ലാത്ത ശരിരം, ബലിയാല്‍ പാപത്തിന്റെ അവകാശമായ മരണത്തെ കൊടുക്കുന്നു. ഒരു ശരീരത്തിനു പകരം ഒരു നീതിമാന് പാപത്തിന്റെ അവകാശം കൊടുക്കുന്ന തോടുകൂടി നിയമത്തിന്റെ നീതിയും ശരീരത്തിന്റെ
നീതിയും പാപത്തിന്റെ നീതിയും ശിക്ഷയുടെ നീതിയും മരണത്തിന്റെ നീതിയും സ്നേഹത്തിന്റെ നീതിയും സ്യഷ്ടിയുടെ നീതിയും തെറ്റുന്നില്ല. ഇങ്ങനെ നീതിവ്യവസ്ഥ തന്നില്‍ ത്തന്നെ ഉറച്ചു നിന്നുകൊണ്' ജഡത്തെ ഉപാധിയാക്കി സ്യഷ്ടി നടത്തുന്നതിനെയാണ് ദൈവം സ്യഷ്ടിച്ചു എന്നു പറയുന്നത്. ദൈവം എന്ന വ്യക്തി മാറിനിന്നുകൊണ്ട് ലോകത്തെ സൃഷ്ടിക്കുകയല്ല
. ദൈവമെന്ന നീതി വ്യവസ്ഥ പ്രപഞ്ചത്തിലെ സകല കണികകളിലും ഉള്‍പ്പെട്ടു നില്‍ക്കുകയാണ്', പ്രപഞ്ചത്തിലെ സകല വസ്തുക്കളും സകല ജീവികളും ദൈവമെന്ന സാദ്യശ്യത്തെയാണ് വെളിപ്പെടുത്തുന്നത്. എന്നാല്‍ എല്ലാ വ്യവസ്ഥിതികളുടെ മേലും എല്ലാ ജീവജാലങ്ങളുടെ മേലും ആധിപത്യം എടുക്കത്തക്ക വിധത്തില്‍ മനുഷ്യന് ബുദ്ധിയുടെ അളവ് കൂടുതല്‍ ഉള്ളതിനാല്‍ സൃഷ്ടിയുടെ പൂര്‍ണ്ണത അവകാശപ്പെടാന്‍
കഴിയുന്നത് മനുഷ്യ സൃഷ്ടിക്കാണ്. അതുകൊണ്ടാണ് ദൈവം സ്വന്ത സാദ്യശ്യത്തില്‍ മനുഷ്യനെ സ്യഷ്ടിച്ചു എന്ന് ബൈബിളില്‍ പറയുന്നത്. ഇവിടെ മനുഷ്യന് തന്നെയാണ് ദൈവം. സ്യഷ്ടിയും സ്രഷ്ടാവും ഒന്നു തന്നെ. യേശു പറയുന്നതുപോലെ. ڇഞാനും പിതാവും ഒന്നു തന്നെ.ڈ ബലിയാലുള്ള സൃഷ്ടി
സൃഷ്ടി നടത്താന്‍ വേണ്ടി മറ്റൊരാള്‍ ദണ്ഡനം എടുക്കുന്നെങ്കില്‍ അങ്ങനെ ദണ്ഡനം എടുക്കുന്ന ആളാണ് സ്രഷ്ടാവ്. ഇതിനെ രണ്ട് അര്‍ത്ഥത്തില്‍ ചിന്തിക്കാം. ഒന്ന്, ഏതൊരു സൃഷ്ടിക്കും ഒരു സമവാക്യതത്വം (ഫോര്‍മുല) ഉണ്ടായിരിക്കും. സമവാക്യതത്വമില്ലാതെ ഒന്നും രൂപപ്പെടുന്നില്ല. എങ്കില്‍ സമവാക്യതത്വത്തെ സ്രഷ്ടാവായി എടുക്കാം. രണ്ട്, ഈ സമവാക്യതത്വ ത്തിന് നിമിത്തമാകുന്നതിനെയും
. സ്രഷ്ടാവായി എടുക്കാം. ഇങ്ങനെ സ്യഷ്ടിയും സ്രഷ്ടാവും ഒന്നു തന്നെയാണെങ്കിലും സാധാരണയായി തത്വത്തെ സ്രഷ്ടാ വായും തത്വത്തിന് നിമിത്തമാകുന്നതിനെ സൃഷ്ടിയായും കണക്കാക്കുന്നു. ഇവ രണ്ടും പരസ്പര പൂരകങ്ങള്‍ ആകുന്നില്ലായെങ്കില്‍ രണ്ട് അവസ്ഥകള്‍ക്കും നിലനില്പ് ഉണ്ടാകുന്നില്ല. ഉദാഹരണം, രണ്ട് കണം ഹൈഡ്രജനും ഒരു കണം ഓക്സിജനും ചേര്‍ന്നാല്‍ ജലം ഉണ്ടാകും.
ഒ2ഛ എ ന്നാണ് ഇതിന്റെ ഫോര്‍മുല. ഹൈഡ്രജനും ഓക്സിജനും ജലത്തില്‍ ഉള്‍പ്പെടുന്നതു കൊണ്ട് ഇതില്‍ ഹൈഡ്രജനാണോ ഓക്സിജനാണോ, ഫോര്‍മുലയാണോ അതോ ജലമാണോ സൃഷ്ടി എന്നു പറയാന്‍ കഴിയില്ല. ആ തത്വത്തെ സഷ്ടാവായും ജലത്തെ സൃഷ്ടിയായും പരിഗണിക്കാം, എന്നാല്‍ ജലത്തില്‍ അടങ്ങിയിരിക്കുന്ന ഹൈഡ്രജനും ഓക്സിജനും രൂപം കൊളളുവാനും അതാതിന്റെ
സമവാക്യ തത്വങ്ങള്‍ ഉണ്ട്. ഈ സമവാക്യ തത്വം സ്രഷ്ടാവും ഓക്സിജനും ഹൈഡ്രജനും സൃഷ്ടിയും ആണ്. പ്രപഞ്ചത്തിലെ മൂലപദാര്ത്ഥങ്ങളാണ് പോസിറ്റീവ് ചാര്‍ജുളള പ്രോട്ടോണും നെഗറ്റീവ് ചാര്‍ജുളള ഇലക്ട്രോണും ചാര്‍ജ്ജൊന്നും ഇല്ലാത്ത ന്യൂട്രോണും, സകല വസ്തുക്കളും ഇവയുടെ വിവിധ
അനുപാതങ്ങളാണ്. ന്യൂക്ലിയസ്സില്‍ ഒരു പ്രാട്ടോണും അതിനു ചുറ്റും കറങ്ങുന്ന ഒരു ഇലക്ട്രോണും ചേര്‍ന്നാല്‍ അത് ഹൈഡ്രജന്‍ കണമായി. ന്യൂക്ലിയസ്സില്‍ എട്ടു പ്രോട്ടോണും എട്ട് ന്യൂട്രോണും അതിനു ചുറ്റും കറങ്ങുന്ന എട്ട് ഇലക്ട്രോണും ചേര്‍ന്നാല്‍ അത് ഓക്സിജന്‍ കണമായി. എല്ലാ സ്യഷ്ടികള്‍ക്കും അതിന്റെ മൂല പദാര്‍ത്ഥ ങ്ങള്‍ക്കും സമവാക്യതത്വം ഉളളതുകൊണ്ട് സകല സൃഷ്ടിയും സ്രഷ്ടാവില്‍ ലീനമാണ്
ബലിയാലുളള മനുഷ്യ സൃഷ്ടി മനുഷ്യന്റെ കാര്യത്തില്‍ ആരാണോ അവന്റെ ശരീരത്തിനു പകരം ബലിയാ കുന്നത്' അയാള്‍ സ്രഷ്ടാവും മറ്റൊരാളുടെ ബലിയാല്‍ സൃഷ്ടിക്കപ്പെട്ടു നില്ക്കുന്ന ആള് സൃഷ്ടിയുമാണ്. ഇത് രണ്ടും ഒന്ന് ഒന്നിന്റെ പൂര്‍ണ്ണതയാണ്. ഇതാണ് സൃഷ്ടിയുടെ യുക്തിഭദ്രത. ഈ ലോജിക് പ്രകാരമല്ലാതെ ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല. അതാണ് യോഹന്നാന് പറഞ്ഞത് ڇڇസകലതും അവന് മുഖാന്തിരം ഉളവായി, ഉളവായതൊന്നും അവനെക്കൂടാതെ ഉളവായതല്ല.ڈ
ബലി എന്ന തത്വപ്രകാരമേ ഒരു സ്യഷ്ടി നടക്കൂ. ഏതൊരു സൃഷ്ടിയും നടക്കുമ്പോള്‍ രണ്ടില്‍ ഒരെണ്ണം നശിക്കുകയും ഒരെണ്ണം ജീവിക്കുകയും ചെയ്യും. അതാണ് യേശു പറഞ്ഞത്, ڇആ രാത്രിയില്‍ രണ്ടുപേര്‍ ഒരു കിടക്കമേല്‍ ആയിരിക്കും; ഒരുത്തനെ കൈക്കൊളളും മറ്റവനെ ഉപേക്ഷിക്കും. രണ്ടുപേര്‍ ഒന്നിച്ചു പൊടിച്ചു കൊണ്ടിരിക്കും
ഒരുത്തിയെ കൈക്കൊളളും: മറ്റവളെ ഉപേക്ഷിക്കും. രണ്ടുപേര്‍ വയലില്‍ ഇരിക്കും: ഒരുത്തനെ കൈക്കൊള്ളും: മറ്റവനെ ഉപേക്ഷിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.ڈ (ലൂക്കോസ് 17: 34-36) ഓരോ സൃഷ്ടിക്കും പകരമായി രണ്ടില്‍ ഒന്നിനെ നീതിമാനാക്കി പാപിക്കു പകരം ബലിയാക്കുകയാണ്. ഇവിടെ പാപി രക്ഷപെടുകയും നീതിമാന് ശിക്ഷ അനുഭവിക്കുകയും
:ചെയ്യുന്നു. അങ്ങിനെ സൃഷ്ടിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു. മനുഷ്യനീതിയും ദൈവനീതിയും തമ്മിലുള്ള വൃത്യാസം മനുഷ്യനീതിയും ദൈവനീതിയും തമ്മില്‍ വ്യത്യാസമുണ്ട്. മനുഷ്യനീതി പ്രകാരമാണെങ്കില്‍ ശരിയുളളവനെ അനുഗ്രഹിക്കുകയും തെറ്റുളളവനെ ശിക്ഷിക്കുകയും വേണം. ദൈവനീതി പ്രകാരം ശരീരത്തിനു ശിക്ഷ കൊടുക്കുകയും വേണം
സ്നേഹപ്രകാരം ശിക്ഷ കൊടുക്കുകയും അരുത്. നീതിമാനെ ശിക്ഷിക്കുകയും പാപിയെ വെറുതെ വിടുകയും വേണം. അതുകൊണ്ടാണ് ദൈവം ഹാബേലിനെ ശിക്ഷിക്കാന്‍ അനുവദിക്കുകയും കായേന് ഏഴിരട്ടി കൃപ കൊടുക്കുകയും ചെയ്തത്. ചതിയനായ യാക്കോബിനെ ഇസ്രായേല്‍ ആക്കുകയും നീതിമാനായ ഏശാവിനെ ദ്വേഷിക്കുകയും ചെയ്തു. ഈ നീതി തെറ്റിക്കാന്‍ പറ്റാത്തതുകൊണ്ടാണ് ഏശാവു വരുമ്പോള്‍, ڇഞാന്‍
, അനുഗ്രഹിച്ചു പോയല്ലോ, ഇനി എനിക്ക് ആ അനുഗ്രഹം തിരിച്ചെടുക്കാന്‍ പറ്റില്ല" എന്ന് യിസ്ഹാക്ക് പറയുന്നത്. അത്രയ്ക്ക് നീതിയിലാണ് നില്‍ക്കുന്നത്. ഹാബേലിനെ കൊന്നതു പോലെ അവിടെ ഏശാവിനെ ചതിച്ചു. അതാണ് അവിടുത്തെ ബലി. ഇതു വളരെ വ്യക്തമായി മനസ്സിലായതു കൊണ്ടാണ് യേശുക്രിസ്തു പറഞ്ഞത്, ڇഎനിക്കൊരു ക്രൂശ് ഏല്പ്പാനുണ്ട്.ڈ
താന്‍ ദൈവസ്നേഹത്തെ വെളിപ്പെടുത്തുന്നതിന് അനുസരിച്ച് ബലിയായി തീരേണ്ടി വരും എന്ന് യേശുക്രിസ്തുവിന് അറിയാമായിരുന്നു. അതു കൊണ്ടാണ് തെറ്റുകാരനായ ബറബ്ബാസിനെ വെറുതെ വിടുകയും യേശു ക്രിസ്തുവിനെ ക്രൂശിക്കുകയും ചെയ്തത്. ദൈവനീതി പ്രകാരം അവിടെ യേശുക്രിസ്തുവിനെ വെറുതെ വിടാന്‍ പറ്റില്ല. വെറുതെ വിട്ടാല്‍ ലോകത്തെ രക്ഷിക്കാന്‍ നീതിക്ക് പറ്റില്ല. പീലാത്തോസ് യേശുക്രിസ്തുവിനോട്, ڇഞാന്‍
ചോദിക്കുന്നതിനൊന്നും നീ മറുപടി പറയാത്തതെന്ത്? നിന്നെ ശിക്ഷിക്കാനും വിട്ടയക്കാനും എനിക്ക് അധികാരം ഇല്ലയോڈ?എന്നു ചോദിച്ചതിന് യേശു ക്രിസ്തു പറഞ്ഞ മറുപടി-ڇڇമേലില്‍ നിന്ന് ലഭിച്ചിട്ടല്ലാതെ നിനക്ക് എന്റെ മേല്‍ യാതൊരു അധികാരവും ഇല്ല.ڈ എന്നുവെച്ചാല്‍ നീതി നിവര്‍ത്തിക്കാനാണ് മേലില്‍ നിന്ന് നിന്നെ നിര്‍ത്തിയിരിക്കുന്നതെങ്കില്‍ നിനക്ക് നീതി തെറ്റിക്കാന്‍ കഴിയില്ല. നിനക്ക് എന്നെ വിട്ടയക്കാന്‍ അധികാരം ഇല്ല. നിനക്ക് എന്നെ ശിക്ഷിക്കാന്‍ മാത്രമേ അധികാരം ഉള്ളൂ. വിട്ടയച്ചാല്‍ നീതി തെറ്റും
ഒരു പാപിയുടെ ജീവനു തുല്യമാണ് നീതിമാന്റെ മരണം ഒരു നീതിമാന് നമുക്കു വേണ്ടി മരിക്കുക എന്നു പറഞ്ഞാല്‍ ദൈവം നമുക്കു വേണ്ടി മരിക്കുക എന്നാണ് അര്‍ത്ഥം. ഒരു മനുഷ്യനും സ്വന്തമായി ശരി ചെയ്ത് നീതിമാന് ആകുന്നില്ല, അവനെ ദൈവം നീതിമാന് ആക്കിയതാണ്. നീതിയുടെ മുന്നില്‍ നീതി തെറ്റാതെ ഒരു ശരീരം ജീവിച്ചു നില്ക്കണമെങ്കില് ഇതിനു വളരെ വ്യക്തമായും മറുവില കൊടുത്തിരിക്കണം. അതാണ് നമ്മുടെ ശരീരം വിലയേറിയ ശരീരം എന്നു പറയുന്നത്. ഇതിന് ഒരു വലിയ വില കൊടുത്തി
.ട്ടുണ്ട്. ഏതൊരു സൃഷ്ടിപ്പിനും കൊടുക്കുന്ന മറുവില അതിനു തുല്യമായ വില തന്നെയാണ്. മനുഷ്യ ശരീരത്തിനു പകരം മനുഷ്യ ശരീരം തന്നെ കൊടുക്കണം. അതാണ്, ڇപുത്രനെ നല്കുവാന് തക്കവണ്ണം ലോകത്തെ സ്നേഹിച്ചു". എന്നുപറയുന്നത്. കാരണം നമുക്കു മറുവിലയായി കൊടുക്കുന്നത് വേറൊരു മനുഷ്യ ജീവനെയാണ്. ശരീരം മുഴുവന്‍ പാപമാണ്. നീതിമാന് ഒരുത്തന് പോലുമില്ല. പിന്നെ എങ്ങനെ ഒരു നീതിമാന് ബലിയാകും?
നീതിമാന്റെ മരണത്താല്‍ മാത്രമേ ഒരു ശരീരത്തിന് ജീവിച്ചുനില്ക്കാന് കഴിയുകയുള്ളൂ. പക്ഷേ നീതിമാനായി ആകെയുള്ളത് ദൈവമാണ്. നമുക്കു പകരമായി ബലിയാകാന്‍ കഴിയുന്നത് ദൈവത്തിന് മാത്രമാണ്. ബലിയാകണമെങ്കില് ദൈവത്തിന് ശരീരം വേണം. ശരീരമില്ലാത്ത ഒന്നിനെ ശിക്ഷിക്കാന്‍ കഴിയില്ല. സാധാരണ നിലയിലുള്ള മനുഷ്യരാരും നീതിമാന് ആകുന്നില്ല. എന്നാല്‍ ദൈവത്തിന്റെ ആത്മാവിനാല്‍, ദൈവിക അവതാര ങ്ങളായിതീരുന്ന മനുഷ്യര്‍, ദൈവത്ത അതു പോലെ
ജീവിതത്തില്‍ അംഗീകരിച്ചു നില്ക്കുന്നതിനാല് അവര്‍ നീതിയുളള ശരീരങ്ങള്‍ ആകുന്നു. അങ്ങനെയുള്ള ശരീരങ്ങള്‍ മരിച്ചാലും ജീവിക്കും. നീതിമാനെ ശിക്ഷിക്കുകയും പാപിയെ രക്ഷിക്കുകയും ചെയ്യുന്നു ആദാമിന് ഹാബേലും കായേനും എന്നു രണ്ടു മക്കള്‍ ഉള്ളതില്‍ കായേനെ പാപിയായും ഹാബേലിനെ നീതിമാനായുമാണ് ചിത്രീകരിച്ചിരിക്കുന്നത്. പാപിയായ കായേനെ കൊല്ലുകയും നീതിമാനായ
ഹാബേലിനെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്താല്‍ ബലിയുടെ ആവശ്യം വരുന്നില്ല. സാധാരണ മാനുഷിക രീതിയില്‍ ചിന്തിച്ചാല്‍ പാപിക്ക് ശിക്ഷയും നീതിമാന് രക്ഷയുമാണ് എങ്കില്‍ പാപികളായിരിക്കുന്ന മനുഷ്യരെ സംബന്ധിച്ച് ആ ആശയം രക്ഷ നല്‍കുന്നില്ല. പാപിയെ രക്ഷിക്കുകയും നീതിമാനെ ശിക്ഷിക്കുകയും ചെയ്യുന്ന
രീതിയാണെങ്കില്‍ എല്ലാവരും പാപികളായിരിക്കുന്നതിനാല് പാപത്തില്‍ നിന്ന് രക്ഷപെടാന്‍ സാധിക്കും. വ്യക്തിപരമായി നന്മ മാത്രം ചെയ്യാന്‍ പറ്റുന്നവരായിരുന്നുവെങ്കില് നീതിമാനായി ജീവിക്കാന്‍ പറ്റുമായിരുന്നു. നീതിമാനെ രക്ഷിക്കുകയും പാപിയെ ശിക്ഷിക്കുകയും ചെയ്യുന്ന രീതി അവകാശപ്പെടാമായിരുന്നു. പാപിയെ ശിക്ഷിക്കണം എന്നു പറഞ്ഞാല്‍ നമ്മള് വിധിക്കുന്ന വിധിയാല്‍ നമ്മളും വിധിക്കപ്പെടും. ഇതാണ് കായേന്റെ കാര്യത്തില്‍ ബാക്കിയുളളവര്‍ക്ക് കൊടുക്കുന്ന നിര്‍ദ്ദേശം
ڇഇവനെ ആരെങ്കിലും തൊട്ടാല്‍ ഞാന്‍ അവനോട് ഏഴിരട്ടി പകരം ചോദിക്കും.ڈ എന്നുവച്ചാല്‍ സഹോദരനെ കൊന്നു നില്ക്കുന്നവന് ക്ഷമപ്രാപിച്ചു നില്ക്കുന്നതിനാല് ആ ക്ഷമയെ ചോദ്യം ചെയ്യരുത്. ക്ഷമ പ്രാപിച്ചു നില്ക്കുന്ന പാപിയെ ചോദ്യം ചെയ്താല്‍ ഓരോരുത്തരും ചെയ്തു വച്ചിരിക്കുന്ന ഓരോ തെറ്റുകളും അവരെ ഭാരപ്പെടുത്താന്‍ തുടങ്ങും
. സ്വന്തം മനസ്സാക്ഷി അവനവനെ കുറ്റം വിധിക്കാന്‍ തുടങ്ങും. കായേന് ബലിയാലുളള നീതീകരണത്തെ വളരെ വ്യക്തമായി മനസ്സിലാക്കുന്നു. അതുകൊണ്ട് കായേന് നീതിമാനായി തീരുന്നു. സഹോദരന്റെ മരണം സ്വന്തം മരണം തന്നെയാണ് ഒരാള്‍ അനുഭവിച്ചു നില്ക്കുന്ന കൃപ, തന്റെ പ്രവൃത്തി കൊണ്ടല്ല, നന്മ കൊണ്ടുമല്ല, സഹോദരനെ കൊല്ലുന്ന തെറ്റിനുപോലും അനുഭവിച്ചു നില്ക്കുന്ന കൃപയാണ്
തന്നെത്തന്നെ ബലി കൊടുക്കുക എന്നു പറഞ്ഞാല്‍ തന്റെ സഹോദരനെ ബലി കൊടുക്കുകയാണ്. യേശുക്രിസ്തു നമുക്കു വേണ്ടി മരിക്കുന്നതും അങ്ങനെ തന്നെയാണ്. ബൈബിളില്‍, ڇഅനേക സഹോദര ന്മാരില് ആദ്യജാതന്" എന്നാണ് ക്രിസ്തുവിനെ വിളിക്കുന്നത്. അനേക സഹോദരന്മാരില് ആദ്യജാതന്റെ മരണം കൊണ്ടു മാത്രമേ ബാക്കിയുള്ളവര്‍ക്ക് പ്രവ്യത്തി ചെയ്തു ജീവിക്കാന്‍ പറ്റൂ
ബലിയെ കൃത്യമായി മനസ്സിലാകുന്നില്ലായെങ്കില്‍ ക്രിസ്തുവിനെയും വ്യക്തമായി മനസ്സിലാകില്ല. ക്രിസ്തുവിനെ സല്‍പ്രവൃത്തി ചെയ്യുന്ന ആളായിട്ടും നന്മ ചെയ്യുന്ന ആളായിട്ടും, ശരി ചെയ്യുന്ന ആളായിട്ടും ഒക്കെ ധരിച്ചു വച്ചിരിക്കുകയാണ്. അതല്ല ക്രിസ്തു. ക്രിസ്തു ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടാണ്. ڇഇതാ ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്."
ڇയേശു നമ്മുടെ വ്യാധിയെ ചുമന്നു, രോഗങ്ങളെ ചുമന്നു, പാപങ്ങളെ ചുമന്നു.ڈ വ്യാധിയും രോഗവും പാപത്തിന്റെ ശക്തിയാണ്. ഒരു നീതിമാന് രോഗവും വ്യാധിയും (പാപം) ഏറ്റെടുക്കുന്നില്ലായെങ്കില്‍ രോഗം അവിടെത്തന്നെ തുടരുകയോ അടുത്ത തലമുറയിലേക്ക് സ്വാഭാവികമായി പോവുകയോ ചെയ്യും.
എന്നാല്‍ ഒരു നീതിമാന് പാപത്തിന്റെ അവകാശമായ ശിക്ഷ കൊടുത്ത്, രോഗത്തെ ഇല്ലാതാക്കുന്നതിനെയാണ് യേശു തന്നെത്തന്നെ ബലിയാക്കി മനുഷ്യനെ സ്നേഹിച്ചു എന്നു പറയുന്നത്. ന്യായപ്രമാണം അനുസരിക്കാന്‍ പ്രേരിപ്പിക്കുന്ന യേശുക്രിസ്തു, ക്രിസ്തുവല്ല. പക്ഷേ ന്യായപ്രമാണം അഴിക്കുന്ന യേശുക്രിസ്തുവും ക്രിസ്തുവല്ല. ന്യായപ്രമാണത്തെ അത്രമാത്രം കഠിനപ്പെടുത്തിക്കൊണ്ട്
ഈ ന്യായപ്രമാണ ത്താല്‍ ഏതൊരു ശരീരവും പാപമാണെന്നും, ഈ ശരീരത്തിനെല്ലാം ശിക്ഷ യുണ്ടെന്നും, ശിക്ഷ മരണമാണെന്നും അതുകൊണ്ട് നിങ്ങള്‍ക്കു വേണ്ടി ഞാന്‍ മരിച്ച് നിങ്ങളെ മരണത്തില്‍ നിന്ന് ഒഴിവാക്കിത്തരാമെന്നും യേശു പറയുന്നതിനെ ഉദ്ദേശിച്ചാണ് മത്തായിയുടെ സുവിശേഷം 5-ാം അദ്ധ്യായം 17-ാം വാക്യം പറയുന്നത് ڇഞാന്‍ ന്യായപ്രമാണത്തെയോ പ്രവാചകന്മാരേയോ
. നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുത്? നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രേ ഞാന്‍ വന്നത്." ആല്‍ഫയും ഒമേഗയുമായ സൃഷ്ടി പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും അതാതിന്റെ സമവാക്യ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം രൂപപ്പെടുന്നതിനെയാണ്
..ദൈവം ലോകത്തെ സൃഷ്ടിച്ചു എന്നു പറയുന്നത്, തത്വം ഉള്‍പ്പെട്ടു നില്ക്കുന്ന ജീവികളും വസ്തുക്കളും നിലനില്ക്കുന്നു എന്നല്ലാതെ തത്വത്തിന് തനതായ നിലനില്പില്ല. സമവാക്യ തത്വങ്ങള്‍ എവിടെയെങ്കിലും ക്രിയ ചെയ്യപ്പെടുമ്പോ ഴാണ് സൃഷ്ടി നടക്കുന്നത്. തത്വത്ത സ്രഷ്ടാവായി ചിന്തിച്ചാല്‍ സൃഷ്ടി സ്രഷ്ടാവിന്റെ സ്വരൂപമാണ്. സൃഷ്ടിയേയും സ്രഷ്ടാവിനേയും വേര്‍പെടുത്തി ചിന്തിച്ചാല്‍ രണ്ടിന്റെയും നിലനില്പ് ഇല്ലാതെയാകും.
തത്വത്തിന് വിധേയപ്പെടുന്ന ഏതൊന്നിന്റെയും സ്രഷ്ടാവ് തത്വം തന്നെയാണ്. തത്വത്തിന് സ്രഷ്ടാവില്ലാത്തതിനാല് തത്വാനുഭവത്തിന് നിമിത്തമാകുന്നത് ആരാണോ, എന്താണോ അതു തന്നെയാണ് സ്രഷ്ടാവ്. ആകാശവും ഭൂമിയും നീതി എന്ന തത്വത്തില്‍ അധിഷ്ഠിതമാണ്. അതുകൊണ്ടാണ് ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നു
പറയുന്നത്, സൃഷ്ടിയുടെ തത്വം പൂര്‍ണ്ണമായും ലീനമായിരിക്കുന്ന ആകാശവും ഭൂമിയും തത്വവുമായി ഒട്ടും ഭിന്നമല്ല. അതാതിന്റെ സമവാക്യ തത്വത്താല്‍ അല്ലാതെ യാതൊരു സൃഷ്ടിയും ഉളവാകുന്നില്ല. ഇതാണ് യോഹന്നാന് പറയുന്നത് ڇڇആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവന് ആദിയില്‍
ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവന് മുഖാന്തരം ഉളവായി: ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല.ڈ തത്വങ്ങള്‍ ആല്‍ഫയും ഒമേഗയുമാണ് തത്വങ്ങള്‍ എപ്പോഴും വര്‍ത്തമാനകാലത്ത് ഉള്ളതായിരിക്കണം. വര്‍ത്തമാന കാലത്തുളള തത്വങ്ങള്‍ക്ക് ക്രിയ വെളിപ്പെടുത്തി സ്വരൂപം നേടാന്‍ കഴിയും. ഇന്നുളളതിനാണ്, ഇന്നലെ ഉണ്ടായിരുന്നു, നാളെ ഉണ്ട് എന്നുപറയാന്‍ കഴിയുന്നത്. ഭൂതഭാവി കാലങ്ങളില്‍ മാത്രമായി തത്വത്തിന് നിലനില്‍പ്പ് ഇല്ല.
അതായത് ഇന്നു പ്രയോഗക്ഷമത വരുത്തുവാന്‍ കഴിയാത്ത ഒരു തത്വം പണ്ട് ഉണ്ടായിരുന്നു അല്ലെങ്കില്‍ നാളെ ഉണ്ടാകും എന്നു പറയുന്നത് യുക്തിഭദ്രമല്ല. എന്നാല്‍ ഇന്നു പ്രയോഗക്ഷമതയുളള തത്വം ഇന്നലെകളില്‍ ഉണ്ടായിരുന്നു നാളെകളില്‍ ഉണ്ടായിരിക്കും. ഇന്ന് പ്രയോഗ ക്ഷമതയുളള ഒരുതത്വം ഇന്നലെ ഇല്ലായിരുന്നു അഥവാ നാളെ ഉണ്ടായിരിക്കില്ല എന്നു പറയുന്നത് യുക്തി ഭദ്രമല്ല.
ഒരു തത്വത്തിന് തുടക്കം എവിടെയെന്നു പറയാന്‍ കഴികയില്ല. ഒടുക്കമുളള തിന് തുടക്കമുണ്ട്, തുടക്കമുളളതിന് ഒടുക്കവുമുണ്ട്. അതുകൊണ്ട് ഇപ്പോഴുളള തത്വത്തിന് ത്രികാലങ്ങളില്‍ നിലനില്പുണ്ട്. ഇപ്പോള്‍ ഇല്ലാത്ത തത്വത്തിന് ത്രികാലങ്ങളിലും നിലനില്പില്ല. ഇല്ലാത്തതിന് സ്വരൂപം ഇല്ല.
ഓരോന്നിന്റെയും സൃഷ്ടിയുടെ സ്വഭാവമനുസരിച്ച് തത്വം (സമവാക്യതത്വം) ക്രമീകരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തത്വത്തിന്റെ സ്വഭാവത്തിനു മാറ്റമുണ്ടെന്ന് ധരിക്കരുത്. എല്ലാ സൃഷ്ടികളുടേയും മൂലപദാര്‍ത്ഥം ഇലക്ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ തുടങ്ങിയ സൂക്ഷ്മ കണികകളില്‍ അടങ്ങിയിരിക്കു ന്നതിനാല്‍ തത്വത്തിന്റെ സ്വഭാവം ഒന്നാണ്. സൂക്ഷ്മ അര്‍ത്ഥത്തില്‍
ഇങ്ങനെ സ്വഭാവം ഒന്നാണെങ്കിലും പ്രത്യക്ഷത്തില്‍ ഓരോന്നിനും വ്യത്യസ്തത കാണുന്നു. അയിര് ഇരുമ്പായും ഇരുമ്പു തുരുമ്പായും തുരുമ്പു മണ്ണായും തീരുന്നത് അതിന്റെ സമവാക്യ തത്വത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ മണ്ണ് ജഡമായും ജഡം മണ്ണായും തീരുന്നതാണ് ജീവികളിലെ
സമവാക്യ തത്വം. സൂക്ഷ്മ അര്‍ത്ഥത്തില്‍ ഇവ രണ്ടിന്റേയും തത്വം ഒന്നു തന്നെയാണെങ്കിലും പ്രത്യക്ഷത്തില്‍ വ്യത്യാസം കാണുന്നു. ഇരുമ്പ് ഓക്സിജനുമായി ചേരാതെ തുരുമ്പായാല് തത്വം തെറ്റും. ഓക്സിജനുമായി ചേര്‍ന്നിട്ടു തുരുമ്പാകു ന്നില്ലായെങ്കില് അവിടെയും തത്വം തെറ്റും. തത്വത്തിനു അടിസ്ഥാനം തത്വം തന്നെ. തത്വം തത്വത്തിന് വിധേയപ്പെടുന്നു
. തത്വത്തിന് മറ്റൊന്നിനോടും വിധേയപ്പെടാന്‍ സാധ്യമല്ല. മാറ്റമുണ്ടാകുന്ന നിയമം നാശത്തിലെത്തും. സദാ മാറിക്കൊണ്ടിരിക്കുന്ന നിയമത്തെ ആശ്രയിക്കാ നാവില്ല. മാറ്റമല്ല മാറ്റമില്ലായ്മയാണ് തത്വത്തിന്റെ സ്വരൂപം.. ഒരു ശാസ്ത്രം പൂര്‍ണ്ണമായും വെളിപ്പെടുന്നതിനു മുമ്പും ആ ശാസ്ത്രം ഉണ്ടായിരിക്കും.
ശാസ്ത്രങ്ങള്‍ ഒന്നും പുതിയതായി രൂപം കൊള്ളുന്നതല്ല. ലോകത്തില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ള എല്ലാ ശാസ്ത്ര സത്യങ്ങളും അത് കണ്ടുപിടിക്കുന്നതിനു മുമ്പേ ഉണ്ടായിരുന്നു. പല ശാസ്ത്രസത്യങ്ങളും പലരിലായി ഭാഗികമായും വ്യത്യസ്ത അംശങ്ങളിലുമായും ഉള്‍പ്പെട്ടിരിക്കും എന്നു മാത്രം. ചിലത് വളരെ സൂക്ഷ്മ രൂപത്തിലായിരിക്കും. അത് എല്ലാ വര്‍ക്കും മനസ്സിലാകണമെന്നില്ല. ഉദാഹരണം: ഒരു ആഞ്ഞിലി വൃക്ഷത്തിന്റെ വളര്‍ച്ച കാണാന്‍
കഴിയും. എന്നാല്‍ ആഞ്ഞിലി വിത്തിലുളള ജീവന്റെ വളര്‍ച്ച സൂക്ഷ്മ പരിശോധനയിലൂടെ മനസ്സിലാകും. വിത്തില്‍ ആ വൃക്ഷം മുഴുവന്‍ അടങ്ങിയിരിക്കുന്നു. തത്വങ്ങള്‍ രൂപപ്പെടുന്നതിനു വേണ്ടി ബലി നടക്കുന്നു ആദിയും അന്ത്യവുമായി എല്ലാ ജീവജാലങ്ങളിലും പ്രത്യേകിച്ച് മനുഷ്യരിലും ബലി ഉള്‍പ്പെട്ടു നില്ക്കുന്നു. അങ്ങനെ ഉള്‍പ്പെടുന്നില്ലായെങ്കില്‍
അത് ആല്‍ഫയും ഒമേഗയും എന്ന നിര്‍വ്വചനത്തില്‍ വരുന്നില്ല. അതായത് എക്കാലങ്ങളിലും എല്ലാ സൃഷ്ടിക്കും അടിസ്ഥാനമായിരിക്കുന്ന തത്വം (സമവാക്യ തത്വം) രൂപം കൊളളുന്നതിനു ബലി ആവശ്യമാണ്. ബലി എന്ന തത്വപ്രകാര മല്ലാതെ നീതി തെറ്റാതെ സൃഷ്ടി നടത്താന്‍ സാധ്യമല്ല. അതുകൊണ്ട് സൃഷ്ടിക്കു അടിസ്ഥാനമായിരിക്കുന്ന തത്വങ്ങള്‍ക്കും ബലി നടക്കുന്നുണ്ട്.
ഓരോ തത്വങ്ങള്‍ രൂപം കൊളളുമ്പോള്‍ അത് രൂപപ്പെടാനായി മറ്റൊന്നിന്റെ നാശം നടക്കുന്നു. ഒരു ശാസ്ത്ര വിദ്യാര്‍ത്ഥി സൃഷ്ടി എന്ന പ്രക്രിയയെ സൂക്ഷ്മ അര്‍ത്ഥത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ഒരു കാര്യം മനസ്സിലാകും. കണികകള്‍ സംയോജിച്ചും വിഘടിച്ചും പുതിയ മൂലകങ്ങള്‍ ഉണ്ടാകുമ്പോള്‍
അവിടെ ഒന്നിന്റെ നാശവും മറ്റൊന്നിന്റെ രൂപപ്പെടലും സംഭവിക്കുന്നുണ്ട്. ന്യൂക്ലിയസ്സില്‍ ഒരു പ്രോട്ടോണും, ഭ്രമണപഥത്തില്‍ ഒരു ഇലക്ട്രോണും അടങ്ങിയതാണ് മൂലകങ്ങളില്‍ ഏറ്റവും ചെറുതായ ഹൈഡ്രജന്‍ ആറ്റം. കൃത്രിമമായോ പ്രകൃത്യാലോ ഉണ്ടാകുന്ന വന്‍
താപനിലയില്‍ രണ്ട് ഹൈഡ്രജന്‍ ആറ്റങ്ങള്‍ സംയോജിച്ചാല്‍ ഒരു ഹീലിയം ആറ്റം ഉണ്ടാകും. ന്യൂക്ലിയസ്സില്‍ രണ്ട് പ്രോട്ടോണും ഭ്രമണപഥത്തില്‍ രണ്ട് ഇലക്ട്രോണും ഉളള ഹീലിയം ഹൈഡ്രജന്‍ കഴിഞ്ഞാല്‍ അടുത്ത മൂലകമാണ്. ഇങ്ങനെ ഹൈഡ്രജന്‍ ആറ്റങ്ങള്‍ സംയോജിച്ച് ഹീലിയം ആകുമ്പോള്‍ ഇതില്‍ പങ്കെടുക്കുന്ന എല്ലാ
.ഹൈഡ്രജനുകളും ഹീലിയം ആയിത്തീരുന്നില്ല. ഇതില്‍ കുറെ ഹൈഡ്രജന്‍ ആറ്റങ്ങള്‍ വിഘടിച്ച് പ്രോട്ടോണ്‍, ഇലക്ട്രോണ്‍ എന്നീ മൂല ഘടകങ്ങള്‍ ആകുന്നു. ഹൈഡ്രജന്‍ നശിച്ച് മൂലഘടകങ്ങള്‍ വേര്‍തിരിയു മ്പോള്‍ അവിടെ വന്‍ ഊര്‍ജ്ജപ്രവാഹം ഉണ്ടാകും. സൂര്യഗോളത്തിലും ഹൈഡ്രജന്‍ ബോംബിലും ഇതാണ് സംഭവിക്കുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വിഖ്യാത സമവാക്യമായ
E=MC^2 എന്ന തത്വപ്രകാരമാണ് ഈ ഊര്‍ജ്ജ പ്രവാഹം. E=Energy M=Mass C=Velocity of light ചെറിയ മൂലകങ്ങള്‍ സംയോജിച്ച് വലിയ മൂലകങ്ങള്‍ ഉണ്ടാകുന്നതു പോലെ തന്നെ വലിയ മൂലകങ്ങള്‍ വിഘടിച്ച് ചെറിയ മൂലകങ്ങളും ഉണ്ടാകുന്നുണ്ട്. ഇവിടെയും വിഘടിക്കുന്ന എല്ലാ ആറ്റങ്ങളും
കൃത്യമായി ചെറു മൂലകങ്ങള്‍ ആയിത്തീരുന്നില്ല. കുറേ ആറ്റങ്ങള്‍ മൂലകണികകളായ ഇലക്ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നിവയായി വിഘടിക്കുകയും അത് വന്‍ ഊര്‍ജ്ജ പ്രവാഹത്തെ ഉണ്ടാക്കുകയും ചെയ്യും. ആറ്റംബോംബിന്റെയും ആറ്റമിക് പവ്വര്‍ സ്റ്റേഷനുകളുടേയും ഒക്കെ ഊര്‍ജത്തിന്റെ അടിസ്ഥാനം ഇത്തരം വിഘടനമാണ്.
ന്യൂക്ലിയസ്സില്‍ 94 പ്രോട്ടോണും 145 ന്യൂട്രോണും ഭ്രമണപഥത്തില്‍ 94 ഇലക്ട്രോണും ഉളള വലിയ ആറ്റമാണ് പ്ലൂട്ടോണിയം. പ്ലൂട്ടോണിയം എന്ന വലിയ മുലകം വിഘടിച്ച് തരതമ്യേന ചെറിയ മൂലകങ്ങളായ സ്ട്രോണ്‍ഷ്യം, ബേരിയം എന്നിവ ഉണ്ടാകുന്നു. ഇവിടെയും വിഘടനത്തില്‍ പങ്കെടുക്കുന്ന എല്ലാ പ്ലൂട്ടോണിയം ആറ്റങ്ങളും ചെറു മൂലകങ്ങള്‍ ആയി മാറാതെ കുറെ എണ്ണം ഋ = ങഇ2 എന്ന തത്വ
പ്രകാരം ഊര്ജ്ജമായിത്തീരുന്നു. മാറ്ററും (മൂലകങ്ങള്‍) ഊര്‍ജ്ജവും തമ്മിലുളള സന്തുലിതാവസ്ഥയിലാണ് പ്രപഞ്ചം തന്നെ നിലനില്‍ക്കുന്നത് ഇങ്ങനെ ചിന്തിച്ചാല്‍ പ്രപഞ്ചത്തിലെ, പ്രത്യേകിച്ച് ജീവമണ്ഡലത്തിലെ സകലത്തിലും ബലിയാലുളള സൃഷ്ടിയുടെ തത്വം അടങ്ങിയിട്ടുണ്ട്. അങ്ങിനെ എല്ലാറ്റിലും മരണത്തിന്റെ നീതിയും ജീവന്റെ നീതിയും
ഒന്നില്‍ തന്നെ നിവര്‍ത്തിച്ചു നില്ക്കുന്നു. ഈ തത്വപ്രകാരമല്ലാതെ ഒരു സൃഷ്ടിയും നടക്കുന്നില്ല. സദ്യശ്യവാക്യം 8-ാം അദ്ധ്യായം 22 മുതല്‍ 31 വരെയുളള വാക്യങ്ങളില്‍ ശലോമോന് പറയുന്നു. ڇയഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി,
തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. ഞാന്‍ പുരാതനമേ, ആദിയില്‍ തന്നെ, ഭൂമിയുടെ ഉല്‍പ്പത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു. ആഴങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ ഞാന്‍ ജനിച്ചിരിക്കുന്നു; വെളളം നിറഞ്ഞ ഉറവുകള്‍ ഇല്ലാതിരുന്നപ്പോള്‍ തന്നേ. പര്‍വ്വതങ്ങളെ സ്ഥാപിച്ചതിനു മുമ്പെയും കുന്നു കള്‍ക്കു മുമ്പെയും ഞാന്‍ ജനിച്ചിരിക്കുന്നു.
അവന് ഭൂമിയേയും വയലുകളേയും ഭൂതലത്തിന്റെ പൊടിയുടെ തുകയേയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ. അവന് ആകാശത്തെ ഉറപ്പിച്ചപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു; അവന് ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരച്ചപ്പോഴും, അവന് മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും
ആഴത്തിന്റെ ഉറവുകള്‍ തടിച്ചപ്പോഴും വെളളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവന് സമുദ്രത്തിനു അതിര് വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും ഞാന്‍ അവന്റെ അടുക്കല്‍ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പില്‍ വിനോദിച്ചു കൊണ്ടു ദിനമ്പ്രതി അവന്റെ പ്രമോദമായിരുന്നു.
അവന്റെ ഭൂതലത്തില്‍ ഞാന്‍ വിനോദിച്ചു കൊണ്ടിരുന്നു; എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു." ആകാശവും ഭൂമിയും വായുവും പൊടിയും സമുദ്രവും എല്ലാം സൃഷ്ടിയുടെ നീതി എന്ന തത്വ പ്രകാരമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇതാണ് ശലോമോന്റെ വാക്കുകളുടെ അര്‍ത്ഥം. സൃഷ്ടി ആല്‍ഫയും ഒമേഗയുമാണ്
മനുഷ്യസൃഷ്ടിയുടെ സമവാക്യപ്രകാരം ശരീരം പാപമായിരിക്കെ, പാപത്തിന് ശിക്ഷ ഉണ്ടായിരിക്കെ ഏത് ശരീരത്തെ സൃഷ്ടിക്കുന്നതിനുവേണ്ടിയും ഒരു ബലിനടക്കണം. അങ്ങിനെ ഒരു ശരീരത്ത പാപത്തിന്റെ ശിക്ഷയായ മരണ ത്തില്‍ നിന്ന് ഒഴിവാക്കുന്നതിനെയാണ് സ്യഷ്ടി എന്നു പറയുന്നത്. ബലിയാല്‍ ഒരാളെ സൃഷ്ടിക്കുകയും ബലിക്കുവേണ്ടി മറ്റൊരാളെ ബലി വസ്തുവായി സൃഷ്ടിക്കുകയും വേണം. എന്നാല്‍ ഈ രണ്ട്
അവസ്ഥയും (ബലിയാകുന്ന ആളും ബലി അര്‍പ്പിക്കുന്ന ആളും) ഒന്നില്തന്നെ നിര്‍ത്തി ചിന്തിച്ചാല്‍ മരണവും ജീവനും ആ ഒന്നില്തന്നെ നടക്കുന്നത് കാണാം. ڇയഹോവയായ ദൈവം നിലത്തെ പൊടി കൊണ്ട് മനുഷ്യനെ നിര്‍മ്മിച്ചിട്ട് അവന്റെ മൂക്കില്‍ ജീവശ്വാസം ഊതി, മനുഷ്യന് ജീവനുളള ദേഹിയായി തീര്‍ന്നു. (ഉല്പത്തി 2:7) ڈ ڇ
മനുഷ്യ സൃഷ്ടിപ്പിന്റെ സമവാക്യതത്വത്തെയാണ് ഇവിടെ ദൈവമെന്നു പറയുന്നത്. നിലത്തെ പൊടി മനുഷ്യ സൃഷ്ടിയുടെ അസംസ്കൃത വസ്തു വാണ്. മൂക്കില്‍ ജീവശ്വാസം ഊതി എന്ന് ഉദ്ദേശിക്കുന്നത് മണ്ണില്‍ അന്തര്‍ ലീനമായ ജീവനെയാണ്. അതായത് മണ്ണിലെ മൂലകങ്ങള്‍ സ്യഷ്ടിക്കപ്പെട്ടിരിക്കു ന്നത് അടിസ്ഥാന കണികകളായ പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്ട്രോണ്‍ എന്നിവയെക്കൊണ്ടാണ്. ഈ കണികകള്‍ അതാതിന്റെ
സമവാക്യ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ സംയോജിച്ച് മൂലകങ്ങള്‍ ഉണ്ടാകുന്നു, മൂലകങ്ങള്‍ സംയോജിച്ച് ജീവകോശങ്ങള്‍ ഉണ്ടാകുന്നു. ജീവകോശങ്ങളുടെ സാമാഹാരമാണ് മനുഷ്യന് എന്ന സ്യഷ്ടി. ഇങ്ങനെ കാലാകാലങ്ങളായുളള മൂലപദാര്‍ത്ഥങ്ങളുടെ വിവിധങ്ങളായ സംയോജനവിഘടന പ്രക്രിയകളാല്‍ ദൈവം തന്നെത്തന്നെ രൂപപ്പെടുത്തു ന്നതിനെയാണ് ദൈവം സൃഷ്ടിച്ചു എന്നു പറയുന്നത്
വചനം അറിവാണ്. അറിവിന് തത്വവും തത്വത്തിന് സമവാക്യതത്വവും ഉണ്ട്. ഓരോ സൃഷ്ടിക്കും ആവശ്യമായ സമവാക്യതത്വം രൂപം കൊളളുമ്പോള്‍ ഒന്നിന്റെ രൂപപ്പെടലും മറ്റൊന്നിന്റെ നാശവും (ബലി) നടക്കുന്നുണ്ട്. വചനം മാംസം ധരിക്കുക എന്നു പറഞ്ഞാല്‍, ശരീരം അതിന്റെ സമവാക്യ തത്വത്തിന് നിമിത്തമാകുന്നു എന്നാണ് അര്‍ത്ഥം. സമവാക്യ തത്വം പൂര്‍ണ്ണമായി ലീനമായി രിക്കുന്ന ശരീരം
തത്വവുമായി ഭിന്നമല്ല. അതുകൊണ്ടാണ് ദൈവത്തെ വചനമായും, വചനം മാംസം ധരിച്ചു നില്ക്കുന്ന യേശുവിനെ ദൈവപുത്രനായും കണക്കാക്കുന്നത്. ഇവിടെ ദൈവവും പുത്രനും തമ്മില്‍ വ്യത്യാസമില്ല. സൃഷ്ടിയും സ്രഷ്ടാവും ഒന്നു തന്നെ. യേശു പറയുന്നു, ڇഞാനും പിതാവും ഒന്നാകുന്നു." ബലി എന്ന തത്വപ്രകാരം സൃഷ്ടി നടക്കുമ്പോള്‍ ബലിയാകുന്ന ആള്
സ്രഷ്ടാവും ബലിയാല്‍ (കൃപയാല്‍) ജീവിച്ചു നില്ക്കുന്ന ആള് സൃഷ്ടിയുമാണ്. ഇവിടെ സൃഷ്ടിക്കും സ്രഷ്ടാവിനും ശരീരമുളളതു കൊണ്ടും, രണ്ടുശരീരവും പാപമായിരിക്കുന്നതു കൊണ്ടും, രണ്ടിനേയും കൂടി സൃഷ്ടിക്കുക എന്നു പറയുന്നത് ദൈവനീതി പ്രകാരം അസാധ്യമാണ്. അതുകൊണ്ട് ഓരോ സൃഷ്ടിക്കും പകരമായി രണ്ടില്‍ ഒന്നിനെ നീതിമാനാക്കി, പാപിക്കു പകരം ബലിയാക്കുകയാണ്.
ഇങ്ങനെയാണ് സൃഷ്ടിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്. സൃഷ്ടിയെ ഒരു ജോഡിയായി എടുത്താല്‍ രണ്ടില്‍ ഒന്ന് ബലിയാകുന്ന ആളും മറ്റേത് ബലിയാല്‍ ജീവിച്ചു നില്ക്കുന്ന ആളുമാണ്. തത്വത്തില്‍ ഇവ രണ്ടും ഒരാള്‍ തന്നെയാണ്. ڇവിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവര്ക്കും എല്ലാം ഒരുവനല്ലോ പിതാവ് ڈ (എബ്രായര്‍ 2:11)
അതായത് രണ്ടു പേരിലുമുളള ദൈവാത്മാവ് ജീവനും, ആത്മാവിനെ പൂര്‍ണ്ണമായും അംഗീകരിക്കാത്ത ഭാഗം പാപവുമാണ്' (മരണം), അങ്ങനെയാണ് ഒരു ശരീരത്തിന്റെ അവസ്ഥയെങ്കില്‍ ആ ശരീരം പൂര്‍ണ്ണ സൃഷ്ടിയില്‍ എത്തിയിട്ടില്ല. ഇങ്ങനെ അപൂര്ണ്ണതയില് നില്ക്കുന്ന ഒരു ശരീരം അഥവാ പാപമുളള ശരീരം അതിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി മറ്റൊരു ശരീരത്തെ ബലികൊടുത്താല്‍ പാപമുളള ശരീരം പൂര്ണ്ണതയുളളതാകും
. എന്നാല്‍ ഇവിടെ ബലിയാകുന്ന ആളും പൂര്‍ണ്ണമായി നീതിമാന് അല്ല. ആര്‍ക്കുവേണ്ടി യാണോ ബലിയാകുന്നത് അയാള്‍ക്കുള്ളതു പോലെ തന്നെ ബലിയാകുന്ന ആള്‍ക്കും കുറേ ഭാഗം നീതിയുള്ളതും ബാക്കി ഭാഗം പാപമുള്ളതുമായ ശരീരമാണുള്ളത്. ഇങ്ങനെ ഒരാളെ ബലിയര്‍പ്പിക്കുമ്പോള്‍ അയാളുടെ പാപമുള്ള ഭാഗത്തിന്റെ ശിക്ഷ തനിക്കു തന്നെയും,
നീതിയുളള ഭാഗത്തിനു കിട്ടുന്ന ശിക്ഷ, ആര്‍ക്കുവേണ്ടിയാണോ ബലിയാകുന്നത് ആ ആളുടെ പാപത്തിനു കിട്ടേണ്ട ശിക്ഷയ്ക്ക് പകരമാവുകയും ചെയ്യും. അങ്ങനെ ഒരാള്‍ നീതിമാന് ആവുകയും ബലിവസ്തു പൂര്‍ണ്ണമായി നശിച്ചു പോവുകയും ചെയ്യുന്നു. മരിച്ചു പോകുന്ന ഈ ബലിവസ്തുവിന് പാപമുളളതു കൊണ്ടും, നീതിയുടെ അളവ് വളരെ കുറവായിരിക്കുന്നതുകൊണ്ടും, ഒരു ജീവന് ജീവിച്ചു നില്ക്കാന് തുടരെത്തുടരെയോ
കൂടുതല്‍ എണ്ണം ബലിയോ ആവശ്യമായി വരുന്നു. ഇങ്ങനെ ഒരു ശരീരത്തിന്റെ അവകാശമായ പാപത്തിന്റെ ശിക്ഷ മറ്റുള്ളവര്‍ എടുത്തു തീരുന്നതുവരെ ആ സ്യഷ്ടി, സൃഷ്ടിയുടെ പൂര്‍ണ്ണതയില്‍ എത്തുന്നില്ല. ഇത് കാലാകാലങ്ങളായും തലമുറകളുടെ കാലപ്പഴക്കത്തി ലൂടെയും നടക്കുന്ന സൃഷ്ടിയാണ്. ഇങ്ങനെ ദൈവം മനുഷ്യരില്‍ പൂര്ണ്ണപ്പെടു ന്നതാണ് ദൈവിക അവതാരങ്ങള്‍. യേശുവിനെക്കുറിച്ച് എബ്രായ ലേഖന ത്തില്‍ ഇങ്ങനെ പറയുന്നു
ڇദൈവം പണ്ട് ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാര് മുഖാന്തിരം പിതാക്കന്മാരോട് അരുളിച്ചെയ്തിട്ട് ഈ അന്ത്യകാലത്ത് പുത്രന് മുഖാന്തിരം നമ്മളോട് അരുളിച്ചെയ്തിരിക്കുന്നു. അവനെ താന്‍ സകലത്തിനും അവകാശിയാക്കി വെച്ചു. അവന് മുഖാന്തരം ലോകത്തെയും ഉണ്ടാക്കി." (എബ്രായര്‍ 1:1-3)
യേശുവിന്റെ മനുഷ്യാവതാരത്തിനു മുമ്പ് പ്രവാചകന്മാരിലൂടെയും പിതാക്ക ന്മാരിലൂടെയും ഈ അറിവ് ലോകത്തിനു വെളിപ്പെട്ട്, കാലാകാലങ്ങളില്‍ ഓരോരുത്തരും ബലി കൊടുത്ത്, ബലിയാലുളള നീതീകരണത്തെ മനസ്സിലാക്കി, ആ അറിവ് അടുത്ത തലമുറയിലേക്ക് പകര്‍ന്ന്, അവസാനം അറിവിന്റെ പൂര്‍ണ്ണരൂപം എത്തുന്നതാണ് ക്രിസ്തു. ഇതിനെയാണ് വചനം മാംസം ധരിച്ച് കൃപയും സത്യവും
നിറഞ്ഞു നമ്മുടെ ഇടയില്‍ പാര്‍ത്തു എന്നു പറയുന്നത്. ഇത് ക്രിസ്തു എന്ന ഒരു മനുഷ്യപുത്രനില്‍ മാത്രം ഒതുങ്ങുന്ന തല്ലാത്തതിനാലാണ് പൗലോസ് ഇങ്ങനെ പറയുന്നത്. ڇڇ സ്യഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സ്യഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തില്‍ നിന്നു വിടുതലും, ദൈവമക്കളുടെ തേജസ്സാകുന്ന
സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായയ്ക്കു കീഴ്പ്പെട്ടിരിക്കുന്നു. മനഃപൂര്‍വ്വമായിട്ടല്ല. അതിനെ കീഴ്പ്പെടുത്തിയവന്റെ കല്പന നിമിത്തമത്രേ. (റോമര്‍ 8:19-22)ڈ മേല്‍പ്പറഞ്ഞ വാക്യത്തിലെ സൃഷ്ടി ദൈവമാണ്. ദൈവപുത്രന്മാരും
ദൈവമാണ്. ഇവിടെ സൃഷ്ടിയായ ദൈവം മനുഷ്യനില്‍ താന്‍ പൂര്ണ്ണപ്പെടാന് ആകാംക്ഷയോടെ കാത്തിരിക്കുന്നു. അഥവാ ഭൂമി അവന്റെ മഹത്വം കൊണ്ട് നിറയുന്നു. څസൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തില്‍ നിന്ന് വിടുതലും' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്, ദൈവ പുത്രന്മാരുടെ ദ്രവത്വം അഥവാ നാശത്തില്‍ (പാപം) നിന്നുള്ള മോചനവും څദൈവമക്കളുടെ തേജസ്സാകുന്ന സ്വതന്ത്ര്യവും പ്രാപിക്കും
എന്നുളള ആശയോടെ മായയ്ക്ക് കീഴ്പ്പെട്ടിരിക്കുന്നു' എന്നുപറയുന്നത്', ദൈവമക്കള് പൂര്‍ണ്ണ തേജസ്സ് പ്രാപിക്കാനായി പാപത്തിന് അതിന്റെ അവകാശമായ ബലി കൊടുക്കു ന്നതിനെയാണ് മായയ്ക്ക് അഥവാ പാപത്തിന് കീഴ്പ്പെട്ടിരിക്കുന്നു എന്നു പറയുന്നത്. ദൈവം തന്നെ ദൈവത്തിന്റെ ഒരു ഭാഗം ബലിയാക്കുകയും മറ്റൊരു ഭാഗം സൃഷ്ടിക്കുകയും ചെയ്യുകയാണ്
അഥവാ ڇദൈവം സ്വന്തം മഹത്വം മുറുകെ പിടിക്കാതെ ദാസരൂപനായി മനുഷ്യനായി ത്തീര്‍ന്നു.ڈ ദൈവം ആല്‍ഫയും ഒമേഗയും സകലത്തിലും സകലകാലങ്ങളിലും ഒരുകാര്യം ഉള്‍പ്പെട്ടു നില്ക്കുന്ന തിനെയാണ് ആല്‍ഫയും ഒമേഗയും എന്ന് ഉദ്ദേശിക്കുന്നത്. അത് ഒന്നിന്റെ തുടക്കവും അവസാനവും മാത്രമല്ല, തുടക്കം മുതല്‍ അവസാനം വരെ
. എല്ലാ കാലത്തിലും എപ്പോഴും അത് പ്രതിബിംബിക്കണം. അല്ലെങ്കില്‍ ആല്‍ഫയും ഒമേഗയും എന്ന നിര്‍വചനത്തില്‍ വരുന്നില്ല. തുടക്കംമുതല്‍ അവസാനം വരെ എന്നു പറയുന്നത് എല്ലാ കാലങ്ങളിലും വരാനിരിക്കുന്ന അവസാനത്തെ ഉദ്ദേശിച്ചാണ്. അതായത് ഒമേഗ എന്നു പറയുന്നത് അവസാനത്തെ സൂചിപ്പിക്കു ന്നതിനേക്കാള്‍ ഒരു അനന്തതയെയാണ് സൂചിപ്പിക്കുന്നത്
. അനന്തത എന്നു പറയുമ്പോള്‍ പിന്പോട്ടുളള നിലനില്പിനെക്കൂടി ഉദ്ദേശിച്ചാണ്. ഉദാഹരണം: ഒരു നേര്‍രേഖയ്ക്ക് അവസാനമില്ല. അതായത് രേഖ മുന്പോട്ടും പുറകോട്ടും അനന്തതയിലാണ്. ഒരു വൃത്തത്തിന്റെ തുടക്കവും ഒടുക്കവും കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ ആ വൃത്തത്തിന്റെ ഏതു ബിന്ദുവിലും തുടക്കവും അവസാനവും പ്രതിബിംബിക്കും. അതുപോലെ
ആല്‍ഫയും ഒമേഗയുമായി എന്തും യാതൊരു വിടവുമില്ലാതെ പില്ക്കാല മുന്‍കാല പ്രാബല്യത്തോടുകൂടി വര്‍ത്തമാനകാലത്ത് പ്രതിബിംബിക്കും. ഇങ്ങനെ വര്‍ത്തമാന കാലത്ത് പ്രതിബിംബിക്കുന്ന ഏതൊരു കാര്യവും അതിന്റെ മുന്‍ കാലങ്ങളിലും പ്രതിബിംബിച്ചതായിരിക്കും. അതുമല്ല വരുംകാലങ്ങളിലും അത് പ്രതിബിംബിക്കും
എല്ലാ ആശയങ്ങളും എല്ലാ മനുഷ്യരും ആല്‍ഫയും ഒമേഗയുമാണ്. ഏതൊരു മനുഷ്യനെ എടുത്തു നോക്കിയാലും അവരില്‍ അവരുടെ മാതാപിതാക്കളുടെ ആത്മാവ് വസിക്കുന്നുണ്ട്. ആ മാതാപിതാ ക്കളുടെ ആത്മാവ് അവരുടെ മുന്‍ തലമുറയുടെ ആയിരിക്കും. ഇങ്ങനെ തലമുറകള്‍ പുറകോട്ടു ചിന്തിച്ചാല്‍ ഇപ്പോള്‍
ജീവിച്ചു നില്ക്കുന്ന ഓരോരുത്തരുടേയും ആരംഭം ആദ്യമനുഷ്യന് വരെ പുറകോട്ടു നീളും. എന്നാല്‍ ആദ്യമനുഷ്യന്റെ ആത്മാവിന്റെ അവസാനം അന്വേഷിച്ചാല്‍ ഇന്ന് അവസാനമായി ജനിക്കുന്ന ഒരു ശിശുവില്‍ വരെ നീളുന്നു. മനുഷ്യരില്‍ വസിക്കുന്ന ആത്മാവ് മറ്റു മനുഷ്യരുമായി ഏതെങ്കിലും ഘട്ടത്തില്‍ എവിടെവച്ചെങ്കിലും പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതായത് ആത്മാവ് ഇന്നു ജീവിച്ചിരിക്കുന്ന എല്ലാവരിലും വസിക്കുന്നു. ڇസകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകര്‍ന്നിരിക്കുന്നുڈ
ദൈവം ആത്മാവാകുന്നു യേശു പറയുന്നു ڇഞാന്‍ നിങ്ങളോട് സംസാരിച്ച വചനം ആത്മാവും ജീവനും ആകുന്നു" മനുഷ്യന് ആത്മാവിനാല്‍ പൂര്ണ്ണപ്പെടുന്നതിനെയാണ് ദേഹം ജീവന് പ്രാപിച്ചു എന്നു പറയുന്നത്. ആത്മാവ് വചനമാണ്, വചനം അറിവാണ്. അറിവുകള്‍ക്ക് അടിസ്ഥാനം തത്വമാണ്. തത്വത്തിന് അടിസ്ഥാനം സമവാക്യതത്വ മാണ്. അതായത് ദൈവം എന്നത് പ്രപഞ്ചത്തിന്റെ സമവാക്യ തത്വമാണ്.
ജീവമണ്ഡലത്തിലെ സകലത്തിനും അതാതിന്റെ സമവാക്യതത്വമുണ്ട്. അതാതിന്റെ തത്വപ്രകാരം സ്വയം രൂപപ്പെടുകയാണ്. ഏതൊരു സൃഷ്ടിയുടേയും ആത്മാവ് എന്നത് അതിന്റെ സമവാക്യതത്വമാണ്. ഉദാഹരണം: രണ്ടുകണം ഹൈഡ്രജനും ഒരുകണം ഓക്സിജനും ചേര്‍ന്നാല്‍ ജലം ഉണ്ടാകുന്നു. ഇതിലെ ആത്മാവ് എന്നു പറയുന്നത് ഒ2ഛ എന്ന സമവാക്യ തത്വമാണ്
. ഈ സമവാക്യതത്വപ്രകാരം ജലം ഉണ്ടാകാതിരി ക്കാനും സാദ്ധ്യമല്ല. ഇതുപോലെ ഓക്സിജനും ഹൈഡ്രജനും രൂപം കൊളളുവാനും അതാതിന്റെ സമവാക്യ തത്വമുണ്ട്. അങ്ങനെ സകല മൂലകങ്ങളും അതാതിന്റെ സമവാക്യ തത്വപ്രകാരം രൂപം കൊളളുന്നു. മൂലപദാര്ത്ഥങ്ങളായ പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്ട്രോണ്‍ എന്നിവയും രൂപംകൊള്ളുന്നത് അതാതിന്റെ സമവാക്യ
തത്വപ്രകാരമാണ്. എന്നാല്‍ ഒക്സിജനും ഹൈഡ്രജനും രൂപം കൊളളുന്നത് ഇല്കട്രോണും പ്രോട്ടോണും ന്യൂട്രോണും അതാതിന്റെ സമവാക്യതത്വത്തില് ചേരുമ്പോഴാണ്. അങ്ങനെ രൂപപ്പെട്ടിരിക്കുന്ന ഓക്സിജനും ഹൈഡ്രജനും ജലം രൂപപ്പെടുന്നതിന് ആവശ്യമായ സമവാക്യതത്വത്തിന് വിധേയപ്പെടുന്നതാണ് ജലത്തിന്റെ സൃഷ്ടി. മൂലപദാര്‍ത്ഥങ്ങള്‍
അതാതിന്റെ സമവാക്യതത്വത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ അവയാല്‍ രൂപപ്പെടുന്ന ഓക്സിജനും ഹൈഡ്രജനും മറ്റ് എല്ലാ സമവാക്യതത്വങ്ങളിലും ഇവയുടെ ഘടനയിലുളള അവസ്ഥയ്ക്ക് വിധേയപ്പെടേണ്ടി വരും. അതായത് മൂലപദാര്‍ത്ഥങ്ങള്‍ സമവാക്യതത്വപ്രകാരം രൂപപ്പെട്ടിരിക്കുന്നതിനാല്‍, മൂലപദാര്ത്ഥങ്ങളാല് സൃഷ്ടിക്കപ്പെടുന്ന ഏതൊരു സൃഷ്ടിയും
അതാതിന്റെ സമവാക്യതത്വത്തിന് വിധേയപ്പെട്ടിരിക്കും. അങ്ങനെ ഓരോന്നിനും അതിന്റെ സമവാക്യതത്വം എന്ന ആത്മാവ് ഉണ്ട്. ഓരോ സൃഷ്ടി നശിക്കുമ്പോഴും ആ തത്വം നശിക്കാതെ നില്ക്കുന്നതിനെയാണ് ആത്മാവിന് നാശമില്ല എന്നു പറയുന്നത്. ആത്മാവിന്റെ നീതി സകലത്തിന്റെയും ജനനരഹസ്യം അതില്‍ തന്നെ ലീനമായിരിക്കുന്നു
സൂക്ഷ്മ കണികകളുടെ സംയോജനത്തിലൂടെ ഓരോന്നും രൂപം കൊളളുന്നു. സംയോജനം സമവാക്യതത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. തന്നെത്തന്നെ അനുസരിക്കുക എന്നതാണ് തത്വങ്ങളുടെ സ്വഭാവം, തത്വങ്ങള്‍ക്ക് ആധാരം സമവാക്യങ്ങളാണ്. തത്വങ്ങള്‍ക്ക് സമവാക്യങ്ങളില്‍ നിന്നും വ്യതിചലിക്കാനാവില്ല. തത്വങ്ങള്‍ നിമിത്തമാകുന്നവയില് സ്വരൂപം എടുക്കുന്നു
. . സ്വരൂപ ത്തില്‍ തത്വം ലീനമായിരിക്കുന്നു. ഓരോ സൂക്ഷ്മ കണികകളിലും സമവാക്യതത്വം ലീനമായിരിക്കുന്നു. കണികകള്‍ക്ക് തത്വം വ്യതിചലിക്കുവാനാവില്ല. തത്വം വ്യതിചലിക്കുന്നവയ്ക്ക് സ്വരൂപം നഷ്ടപ്പെടുകയോ സ്വരൂപം ലഭിക്കാതിരിക്കുകയോ ചെയ്യും. ഈ രണ്ട് അവസ്ഥകളും ഇല്ലായ്മയാണ്. ഇല്ലായ്മ നാശമാണ്. സമവാക്യം തെറ്റിക്കാത്തവ സ്വരൂപം എടുക്കുന്നു. ഇവയ്ക്ക് നാശമില്ല. നാശമില്ലായ്മ നിത്യതയാണ്. നിത്യത ആത്മാവാണ്
ഓരോ കണികകളും സമവാക്യതത്വം വ്യതിചലിക്കാതെ ക്രമീകരിക്കുന്നത് ആത്മാവാണ്. ഈ ആത്മാവിന്റെ രൂപം ആ കണികകള്‍ തന്നെയാണ്. ഉദാഹരണം:- ജലം സീറോ ഡിഗ്രി സെന്റി ഗ്രേഡില്‍ ശീതീകരിച്ചാല്‍ ഐസ് ഉണ്ടാകുന്നു. ഈ സമവാക്യതത്വത്തിന്റെ സ്വരൂപം ജലമാണ്. അഥവാ ഹൈഡ്രജനും ഓക്സിജനുമാണ്. അതുപോലെ ആത്മാവും സകലത്തിലും സ്വരൂപം എടുക്കുന്നു.
സകലത്തിലും സ്വരൂപം എടുക്കുന്നവന് സകലത്തിനും ആധാരമാണ്. സകലത്തിനും ആധാരമായവന്‍ സകലത്തിനും ഉടമയാണ്. സകലവും ഉടമയ്ക്ക് കീഴ്പ്പെട്ടിരിക്കുന്നു. ദൈവം ആത്മാവാകുന്നു. സദാ കാലവും സകലത്തിനുമേലും ആത്മാവ് പരിവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ڇസകലത്തിലും വസിക്കുന്ന ആത്മാവ് ഒന്നുതന്നെയോ?
അഥവാ സ്വരൂപത്തിനനുസരിച്ച് ആത്മാവിന്റെ സ്വഭാവം വ്യത്യാസപ്പെടുന്നുണ്ടോ?ڈ ഓരോന്നിനേയും അതാതിന്റെ സ്വഭാവത്തില്‍ ക്രമീകരിക്കുന്നത് ആത്മാവാണ്. ക്രമീകരിക്കുക എന്ന പ്രക്രിയ എവിടെ നടന്നാലും അത് ഒന്നുതന്നെ ആയിരിക്കും. ക്രിയയ്ക്ക് വിധേയപ്പെടുന്നവയ്ക്ക്
വ്യത്യാസം ഉണ്ടെന്നു കരുതി ക്രിയയ്ക്ക് മാറ്റം വരുന്നില്ല. ഉദാഹരണമായി സ്വിച്ച് ഇടുമ്പോള്‍ ലൈറ്റ് തെളിയുന്നു. സ്വിച്ചിടുമ്പോള്‍ ഫാന്‍ കറങ്ങുന്നു. ലൈറ്റിന്റെയും ഫാനിന്റെയും രൂപത്തിലും പ്രവര്‍ത്തന സ്വഭാവങ്ങളിലും വ്യത്യാസം ഉണ്ട്. എന്നാല്‍ രണ്ടിന്റെയും കാര്യത്തില്‍ വൈദ്യുതിയുടെ പ്രവര്‍ത്തനം ഒന്നുതന്നെയാണ്. ആത്മാവ് അന്തര്‍ലീനമായിരിക്കുന്ന സകലതും അതാതിന്റെ സ്വരൂപം
എടുക്കുന്നു. സ്വരൂപങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങള്‍ കാണുന്നു എന്നുവച്ച് ആത്മാവ് വ്യത്യസ്തമാണെന്നു ധരിക്കരുത്, ആത്മാവിന് വ്യത്യസ്തത വന്നാല്‍ നീതി തെറ്റും. ആത്മാവിന് തന്റെ നീതി തെറ്റിക്കുവാന്‍ അവകാശമില്ല. അതായത് ഒരു ചക്രത്തിന്റെ കറക്കത്തിന് ആധാരമായി വര്‍ത്തിക്കുന്ന അച്ചുതണ്ടു പോലെയാണ്. ചക്രത്തിനോടൊപ്പം അച്ചുതണ്ടു കറങ്ങിയാല്‍ ചക്രത്തിന്റെ ലക്ഷ്യം
തെറ്റും. ചക്രം കറങ്ങുമ്പോഴും ചക്രം കറങ്ങാത്തപ്പോഴും അച്ചുതണ്ട് കറങ്ങാതെ നില്ക്കും. അതായത് ഒരു അച്ചുതണ്ടുപോലെ ആത്മാവ് ജീവമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നു. സകല ചരാചരങ്ങളിലുമായി ആത്മാവ് വൈരുദ്ധ്യത്തില്‍ ഏകത്വം എടുക്കുന്നു. ദൈവം ആത്മാവാകുന്നു. സകലത്തിലും വസിക്കുന്ന ദൈവം ഒന്നുതന്നെ. ആത്മാവിന്റെ തുടക്കവും ഒടുക്കവും എവിടെ
ലോകാരംഭം മുതല്‍ ലോകാവസാനംവരെ. ലോകം എവിടെ തുടങ്ങുന്നു എവിടെ അവസാനിക്കുന്നു എന്നു പറയുവാന്‍ കഴിയുന്നില്ല. ആത്മാവിന്റെ തുടക്കവും ഒടുക്കവും ആത്മാവ് ഉള്‍പ്പെട്ടു നില്ക്കുന്നവയുടെ ഏതു സൂക്ഷ്മ കണികയിലും പ്രതിബിംബിക്കും. ഒരു വ്യത്തത്തിന്റെ തുടക്കവും ഒടുക്കവും ഒന്നു തന്നെയാണ്. ആദി,
ഏതെങ്കിലും ഒരു പ്രത്യേക ആരംഭത്തെയല്ല സൂചി പ്പിക്കുന്നത്. ഏതു തുടക്കവും എന്നുവേണം എടുക്കാന്‍. എങ്കില്‍ അന്തം ഏതെങ്കിലും അവസാനത്തെയല്ല സൂചിപ്പിക്കുന്നത്. ഏത് അവസാനവും എന്നു വേണം എടുക്കാന്‍. ഇങ്ങനെ ആല്‍ഫയും ഒമേഗയും ആയി നില്ക്കുന്ന ആത്മാവ് ത്രികാലങ്ങള്ക്ക് ആധാരമാണ്
കാലങ്ങള്‍ക്ക് ആധാരമായ ആത്മാവ് കാലങ്ങള്‍ക്ക് അതീതമായും നിലകൊള്ളുന്നു. വെളിച്ചവും ഇരുളും അവയില്‍ ലീനമായിരിക്കുന്ന ആത്മാവിന് വിധേയപ്പെടുന്നതാണ് സന്ധ്യയാകുന്നതും ഉഷസ്ലാകുന്നതുമായ കാലങ്ങളുടെ സൃഷ്ടി. ജഡത്തില്‍ ആത്മാവ് ലീനമാണ്
കോടാനുകോടി കോശങ്ങളുടെ സംയോജനത്തിലൂടെ സംജാതമാകുന്നതാണ് ജഡം, കോശങ്ങള്‍ തമ്മില്‍ സംയോജിക്കുന്നത് അതിന്റെ സമവാക്യതത്വ ങ്ങളുടെ അടിസ്ഥാനത്തിലാണ്. കോശത്തെ അതിന്റെ സമവാക്യതത്വത്തിന് വിധേയപ്പെടുത്തുന്നത് ആത്മാവാണ്. ഈ ആത്മാവ് കോശത്തില്‍ തന്നെ ലീനമാണ്. കോശത്തിലെ ക്രോമോസോമുകള്‍ ചേരുന്നത് സമവാക്യത്തിന്റെ അടിസ്ഥാനത്തിലാണ്
. അതായത് കോശത്തിന്റെ എല്ലാ സൂക്ഷ്മ കണിക കളിലും സമവാക്യം നിജപ്പെടുത്തി ആത്മാവ് വസിക്കുന്നു. കോശത്തിന്റെ ജനനരഹസ്യം അതില്‍ തന്നെ ലീനമാണ്. ജഡത്തെ ഉപാധിയാക്കി ജീവനെ കണ്ടെത്തുകയാണ് ആത്മാവ് ചെയ്യുന്നത്. അതായത് ദൈവം മണ്ണുകൊണ്ട് മനുഷ്യനെ മെനഞ്ഞ്
മൂക്കില്‍ ജീവശ്വാസം ഊതി. ദൈവം ആത്മാവാണ്. ആത്മാവിന് ജഡം പൂര്‍ണ്ണമായും വിധേയപ്പെടു ന്നതാണ് ഇവിടുത്തെ മനുഷ്യസൃഷ്ടി. മനുഷ്യസൃഷ്ടിയുടെ സമവാക്യതത്വം മനസ്സിലാകണമെങ്കില്‍, മനുഷ്യശരീരത്തെ രാസപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ ശരീരം മണ്ണാണ് എന്നു മനസ്സി ലാകും.
ഇതുകൊണ്ടാണ് മനുഷ്യനെ മണ്ണുകൊണ്ട് സൃഷ്ടിച്ചു എന്നുപറയുന്നത്. മണ്ണില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങളും രാസപദാര്‍ത്ഥങ്ങളും അവയുടെ മൂലകണികകളും സമവാക്യതത്വങ്ങളാല് രൂപപ്പെടുന്നതുകൊണ്ട് ഇവ മനുഷ്യസൃഷ്ടിയുടെ സമവാക്യതത്വത്തിനും വിധേയപ്പെടും. അങ്ങനെ സമവാക്യതത്വങ്ങളാല് രൂപപ്പെടുന്ന കോശങ്ങള്‍ക്കും
.കോശങ്ങളുടെ സംയോജനത്തിന് ആവശ്യമായ സമവാക്യതത്വത്താല് രൂപം കൊള്ളുന്ന ശരീരത്തിനും ജീവന് ലഭിക്കുന്നു. ഈ ജീവന് പുറമെ നിന്ന് ശരീരത്തിലേയ്ക്ക് ഊതുന്നതല്ല. ശരീരം രൂപപ്പെടുന്നതിന് ആവശ്യമായ മൂലപദാര്‍ത്ഥങ്ങള്‍ ഓരോ ഘട്ടങ്ങളിലുമുളള സമവാക്യ തത്വങ്ങളുടെ ക്രമീകരണത്തില്‍ ഘട്ടം ഘട്ടമായി ജീവന്റെ പൂര്‍ണ്ണതയില്‍ എത്തുന്നതാണ്. ഇങ്ങനെ ജീവന്റെ
. .. പൂര്‍ണ്ണതയില്‍ എത്തിയ മനുഷ്യന് സൃഷ്ടിയുടെ പൂര്‍ണ്ണതയാണ്, അഥവാ ആത്മാവിന്റെ പൂര്‍ണ്ണതയാണ്. ഇവിടെ ഈ സ്യഷ്ടിക്ക് സ്വയമായി ഒന്നും അവകാശപ്പെടാനില്ല. സ്വയംഭൂ ആകുകയാണ്. ഇങ്ങനെ കാലാകാലങ്ങള്‍ കൊണ്ട് ലോകത്തില്‍ മനുഷ്യന് രൂപപ്പെടുന്നതിനെയാണ്
ദൈവം മനുഷ്യനെ സൃഷ്ടിച്ചു അഥവാ ആത്മാവിനാല്‍ മനുഷ്യന് സൃഷ്ടിക്കപ്പെട്ടു എന്നു പറയുന്നത്. യേശു പറയുന്നു, ڇദൈവം ആത്മാവാകുന്നു". ആത്മാവിനാല്‍ രൂപപ്പെടുന്ന സകല സൃഷ്ടിയിലും ദൈവം സ്വരൂപം എടുക്കുന്നു. എന്നാല്‍ മൂലപദാര്ത്ഥങ്ങളേയും മറ്റു സൃഷ്ടികളേയും നിയന്ത്രിക്കാനും പല രൂപമാറ്റങ്ങള്‍ വരുത്തുവാനും മനുഷ്യന് കഴിവുളളതിനാല്‍
സൃഷ്ടിയുടെ പൂര്‍ണ്ണരൂപമാണ് മനുഷ്യന്. അതു കൊണ്ടാണ് ദൈവം സ്വന്ത സാദ്യശ്യത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു എന്നു പറയുന്നത്. ദൈവത്തെ നാം കണ്ടിട്ടില്ല; മനുഷ്യസാദ്യശ്യ ത്തിലാണ് ദൈവം, അഥവാ പൂര്‍ണ്ണതയുളള മനുഷ്യനാണ് ദൈവം. അതുകൊണ്ടാണ് യേശു പറയുന്നത്, ڇഎന്നെ കണ്ടവന് പിതാവിനെ കണ്ടിരി ക്കുന്നു". ഇവിടെ പിതാവും പുത്രനും
എന്ന രണ്ടവസ്ഥയില്ല. പിതാവ് (ആത്മാവ്) പുത്രനില്‍ മാംസം ധരിക്കുകയാണ്. ഇതാണ്, ڇഞാനും പിതാവും ഒന്നാണ് എന്നു പറയുന്നത്ڈ
Powered By:
Tisser Technologies LLP
© Copyright Christotherapy Mission Korah Jacob Foundation. All rights reserved